ലേബലുകള്‍

Aliexpress_1

2018, ജൂൺ 3, ഞായറാഴ്‌ച

മീൻ പിടിക്കാനുള്ള വിവിധതരം ലൂറുകളെ കുറിച്ചൊരു വിവരണം. Different type of lures details

ഓരോ മീനുകളെയും പിടിക്കാൻ ഉള്ള ലൂറുകൾ 
Different type of lures details





സാധാരണ തുടക്കക്കാരായ എല്ലാവരും ചോദിക്കുന്ന ചോദ്യം ആണ് പുഴയിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ലൂർ ഏതാണ് അല്ലെങ്കിൽ കടലിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ലൂർ ഏതാണ് എന്ന്.  ശെരിക്കും അങ്ങനെ ഒരു ലൂർ ഇല്ല എന്ന കാര്യം നിങ്ങൾ മനസിലാക്കണം . ഓരോ സ്ഥലത്തും ആ സ്പോട്ടിലെ ആഴവും നിങ്ങൾ പിടിക്കാൻ ഉദ്ദേശിക്കുന്ന മീനിനെയും അനുസരിച്ചാണ് ലൂർ സെലക്ട് ചെയ്യുന്നത്. അല്ലാതു ഏതെങ്കിലും ലൂർ വാങ്ങി പോയാൽ നിങ്ങൾക്കൊരിക്കലും മീൻ കിട്ടില്ല. അതുകൊണ്ടു ആദ്യം നിങ്ങൾ പിടിക്കാൻ ഉദ്ദേശിക്കുന്ന മീനെക്കുറിച്ചു പഠിക്കുക എന്നിട്ടു അതിനുവേണ്ട സാധങ്ങൾ വാങ്ങുക. അങ്ങനെ ആണേൽ നിങ്ങൾക്കുറപ്പായും മീൻ കിട്ടും.

ഈ ലൂർ ഒരു ജീവനില്ലാത്ത ഒരു തടിയോ ലോഹമോ പ്ലാസ്റ്റിക്കൊ ആണ്. അതിനുആക്ഷൻ കൊടുക്കുമ്പോളാണ് വലിയ മീനുകൾ വെട്ടുന്നത്. ചെറിയ മീനുകളോട്രൂപസാമ്യം വരുത്തുവാൻ തിളങ്ങുന്ന ദേഹവും നിറങ്ങളും വരകളും ഒക്കെകൊടുക്കുന്നു. 

ലൂറുകൾപലവിധംഉണ്ട്.ടോപ്വാട്ടർലൂർ വെള്ളത്തിന്റെ മുകൾ ഭാഗത്ത്‌ കൂടിവരുന്നുമിഡ് വാട്ടർ ലൂർ വെള്ളത്തിന്റെ മധ്യ ഭാഗത്തും ഡീപ് വാട്ടർ ലൂർ വളരെതാഴെ കൂടിയും വരുന്നു.


സാധാരണ ലൂറുകളുടെ കവറിൽ അതിന്റെ സ്വിമ്മിംഗ് ഡെപ്ത് കൊടുത്തിട്ടുണ്ടാകുംഉദാ:5ഫീറ്റ്/1.5 മീറ്റർ , 20ഫീറ്റ്എന്നൊക്കെകാണും)അത്ലൂറിങ്ങ്ചെയ്യുമ്പോൾഡെപ്തിൽ (താഴ്ച്ച) വരും.പിന്നെ സിങ്കിങ്ങ് / ഫ്ലോട്ടിംഗ് എന്നും കാണുംനമ്മുടെആവശ്യത്തിനു അനുസരിച്ച് നമുക്ക് തിരഞ്ഞെടുക്കാം.



Topwater Pencil Lure / പെൻസിൽ ലൂർ 

വാഹ വരാൽ , ചേറുവരാൽ എന്നിവയെ പിടിക്കാൻ ആണ് പെൻസിൽ ലൂർ പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളത്തിന് ഉപരിതലത്തിലൂടെ വരുന്ന Topwater Pencil Lure എന്ന് പറഞ്ഞുതന്നെ വാങ്ങണം. ചില ടൈപ്പ് പെൻസിൽ ലൂർ വെള്ളത്തിൽ താഴ്ന്നു  പോകുന്നതാണ്. അതിനു അതികം റിസൾട്ട് ഇല്ല.പെൻസിൽ ലൂറിന്റെ പ്രത്യേകത അതിനു നാക്കില്ല എന്നതാണ്.


പെൻസിൽ ലൂറിൽ  കാളാഞ്ചി ,ചെമ്പല്ലി,പൂമീൻ എന്നിവയും വളരെ അപൂർവമായി കിട്ടിയവരുണ്ട്.


NB : ഏത് ലൂർ വാങ്ങിയാലും Weight 20g ൽ  കുറയാൻ പാടില്ല. ഭാരം കുറഞ്ഞു ലൂറുകൾ എറിഞ്ഞാൽ ദൂരം പോകില്ല.  


ഇതു ചൈന പെൻസിൽ ലൂർ ആണ്. ഓൺലൈൻ വാങ്ങാൻ കിട്ടും. ഏകദേശം 150 - 200 രൂപ വിലയുള്ളൂ. ഇതിന്റെ ചൂണ്ട വളരെ മോശം ആണ്. ചൂണ്ട മാറ്റി വേറെ ബ്രാൻഡഡ് കമ്പനിയുടെ ഇട്ട ശേഷം മാത്രം ഉപയോഗിക്കുക.
Lure weight : 22 g 
 

ഇതു DUO കമ്പനിയുടെ പെൻസിൽ ലൂർ ആണ്. നല്ല ബ്രാൻഡഡ് ലൂർ ആണ് വിലയും കൂടുതൽ ആണ് ഏകദേശം 850 - 1100 രൂപ വരെ വിലയുണ്ട്. 
Lure weight : 22 g 



 ഇതു DUO കമ്പനിയുടെ അതെ മോഡൽ ചൈന ലൂർ ആണ് വില ഏകദേശം 200 - 300 രൂപ വരും.ഓൺലൈൻ വാങ്ങാൻ കിട്ടും. ഉപയോഗിക്കുന്നതിനു മുൻപ് ചൂണ്ട മാറ്റുന്നത് നല്ലതായിരിക്കും. 
Lure weight : 22 g  





ഇതു Zerek  കമ്പനിയുടെ പെൻസിൽ ലൂർ ആണ്. നല്ല ബ്രാൻഡഡ് ലൂർ ആണ് വിലയും കൂടുതൽ ആണ് ഏകദേശം 500 - 700  രൂപ വരെ വിലയുണ്ട്. 
Lure weight : 22 g 


Fish Lure / ഫിഷ് ലൂർ 

നമ്മൾ ഏതു മീനെ പിടിക്കാൻ ഉദ്ദേശിക്കുന്നോ അതിനനുസരിച്ചാണ് ലൂറുകൾ വാങ്ങുന്നത്  . പുഴകളിൽ  വാഹ വരാൽ , ചേറുവരാൽ എന്നിവയെ പിടിക്കാൻ ചെറിയ നാക്കുള്ള ലുറുകളെ വാങ്ങാവൂ. ചെറിയ നാക്കുള്ള ലുറുകൾ വെള്ളത്തിൽ അതികം താഴ്ച്ചയിൽ പോകില്ല. അതുകൊണ്ടുതന്നെ പുഴയുടെ അടിതട്ടിൽ പോയി ഉടക്കി പൊട്ടില്ല . അര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ മാത്രം താഴ്ചയിൽ പോകുന്ന ലുറുകളെ വാഹ വരാൽ , ചേറുവരാൽ എന്നിവയെ പിടിക്കാൻ ഉപയോഗിക്കാവു.

നീളം കൂടിയ നാക്കുള്ള ലുറുകൾ കുടുതലും ഉപയോഗിക്കുന്നത് കടലിൽ ആണ്. കാളാഞ്ചി , ചെമ്പല്ലി ,ഹമൂർ , സൽമാൻ ,പൂമീൻ etc പുഴയിലും കായലിലും വാള  എന്നിവയെ പിടിക്കാൻ ആണ് താഴ്ചയിൽ പോകുന്ന ലുറുകൾ ഉപയോഗിക്കുക ..... 


ഈ കാണിച്ചിരിക്കുന്ന എല്ലാ ഫിഷ് ലുറുകളും ചൈന ആണ്.ഓൺലൈനിലും കടകളിലും  വാങ്ങാൻ കിട്ടും. ഏകദേശം 150 - 300 രൂപ വിലയുള്ളൂ. ഇതിന്റെ ചൂണ്ട വളരെ മോശം ആണ്. ചൂണ്ട മാറ്റി വേറെ ബ്രാൻഡഡ് കമ്പനിയുടെ ഇട്ട ശേഷം മാത്രം ഉപയോഗിക്കുക.
Lure weight : 22 g ,23g 



ഈ കാണിച്ചിരിക്കുന്ന എല്ലാ ഫിഷ് ലുറുകളും ചൈന ആണ്. ഓൺലൈൻ വാങ്ങാൻ കിട്ടും. ഏകദേശം 150 - 300 രൂപ വിലയുള്ളൂ. ഇതിന്റെ ചൂണ്ട വളരെ മോശം ആണ്. ചൂണ്ട മാറ്റി വേറെ ബ്രാൻഡഡ് കമ്പനിയുടെ ഇട്ട ശേഷം മാത്രം ഉപയോഗിക്കുക.
Lure weight : 22 g ,23g 


 ഈ കാണിച്ചിരിക്കുന്ന എല്ലാ ഫിഷ് ലുറുകളും ചൈന ആണ്. ഓൺലൈൻ വാങ്ങാൻ കിട്ടും. ഏകദേശം 150 - 300 രൂപ വിലയുള്ളൂ. ഇതിന്റെ ചൂണ്ട വളരെ മോശം ആണ്. ചൂണ്ട മാറ്റി വേറെ ബ്രാൻഡഡ് കമ്പനിയുടെ ഇട്ട ശേഷം മാത്രം ഉപയോഗിക്കുക.
Lure weight : 22 g ,23g 

 ഈ കാണിച്ചിരിക്കുന്ന എല്ലാ ഫിഷ് ലുറുകളും ചൈന ആണ്. ഓൺലൈൻ വാങ്ങാൻ കിട്ടും. ഏകദേശം 150 - 300 രൂപ വിലയുള്ളൂ. ഇതിന്റെ ചൂണ്ട വളരെ മോശം ആണ്. ചൂണ്ട മാറ്റി വേറെ ബ്രാൻഡഡ് കമ്പനിയുടെ ഇട്ട ശേഷം മാത്രം ഉപയോഗിക്കുക.
Lure weight : 17g 

Frog Lure / ഫ്രോഗ് ലൂർ 



 താഴെ കൊടുത്തിരിക്കുന്നത് എല്ലാം ഞാൻ ഉപയോഗിക്കുന്ന ഫ്രോഗ് ലുറുകൾ ആണ്. എന്റെ അനുഭവം പറയുവാണേൽ നിറത്തിലൊന്നും ഒരു കാര്യവും ഇല്ല. എനിക്ക് എല്ലാ നിറത്തിലുള്ള ഫ്രോഗ് ലുറുകളിലും മീൻ കിട്ടിയിട്ടുണ്ട്. ഫ്രോഗ് ലുറുകൾ ഒരു കാരണവശാലും 15g താഴെ weight ഉള്ളത് വാങ്ങരുത്.

15g ഫ്രോഗ് ലൂർ വാങ്ങി അതിൽ 2 ഓ 3 ഓ സൈക്കിൾ ബോൾ ഇട്ടാൽ 20g ആകും നല്ല ദൂരം എറിയാൻ സാധിക്കും. ഉപയോഗിക്കുന്നതിനു മുൻപ് ഫ്രോഗ് ലൂറിന്റെ പുറകുവശത്തെ ഈയ കട്ട സൂപ്പർ ഗ്ലു ഉപയോഗിച്ച് ഒട്ടിക്കണം. ഇല്ലെങ്കിൽ ഇളകി തെറിച്ചുപോകും.


ഫ്രോഗ് ലുറുകൾ നമ്മൾ പ്രധാനമായും ഉപയോഗിക്കുന്നത് പായലും പോച്ചയും പുല്ലും നിറഞ്ഞുകിടക്കുന്ന പുഞ്ച, ചാൽ, പുഴ എന്നിവടങ്ങളിൽ ആണ്. കാരണം ഇവയുടെ ചൂണ്ട എങ്ങും ഉടക്കി ലൂർ നഷ്ടമാകില്ല എന്നതുകൊണ്ടാണ്.


പ്രധാനമായും ചേറുവരാൽ ,വാഹ വരാൽ ,നാടൻ വരാൽ എന്നീ  മീനുകളെ മാത്രം പിടിക്കാൻ ആണ് ഫ്രോഗ് ലൂർ ഉപയോഗിക്കുക.


നമ്മുടെ നാട്ടിലെ എല്ലാ ഫിഷിങ് കടകളിലും ഓൺലൈനിലും വാങ്ങാൻ കിട്ടും വില ഏകദേശം 150 - 1000 രൂപാ വരെ ഉണ്ട്. അവനവനു ഇഷ്ടം ഉള്ള വിലയുടെ വാങ്ങാം.



















Jump Frog / ജമ്പ് ഫ്രോഗ് 

ഫ്രോഗ് ലൂറിന്റെ തന്നെ മറ്റൊരു മോഡൽ ആണ് ജമ്പ് ഫ്രോഗ്. ഇതും  പ്രധാനമായും ഉപയോഗിക്കുന്നത് പായലും പോച്ചയും പുല്ലും നിറഞ്ഞുകിടക്കുന്ന പുഞ്ച, ചാൽ, പുഴ എന്നിവടങ്ങളിൽ ആണ്. കാരണം ഇവയുടെ ചൂണ്ട എങ്ങും ഉടക്കി ലൂർ നഷ്ടമാകില്ല എന്നതുകൊണ്ടാണ്.


പ്രധാനമായും ചേറുവരാൽ ,വാഹ വരാൽ ,നാടൻ വരാൽ എന്നീ  മീനുകളെ മാത്രം പിടിക്കാൻ ആണ് ഫ്രോഗ് ലൂർ ഉപയോഗിക്കുക.


നമ്മുടെ നാട്ടിലെ എല്ലാ ഫിഷിങ് കടകളിലും ഓൺലൈനിലും വാങ്ങാൻ കിട്ടും വില ഏകദേശം 350  - 1200 രൂപാ വരെ ഉണ്ട്. അവനവനു ഇഷ്ടം ഉള്ള വിലയുടെ വാങ്ങാം.


ഏത് ലൂർ വാങ്ങിയാലും  15g മുകളിലോട്ടു ഭാരം ഉള്ളവ മാത്രം വാങ്ങുക. ഭാരം കുറഞ്ഞ ലുറുകൾ ഒന്നും എറിഞ്ഞാൽ ദൂരം പോകില്ല.









Big Popper Pencil Lure / വലിയ പോപ്പർ പെൻസിൽ ലൂർ 


പെൻസിൽ ലൂറിന്റെ തന്നെ മറ്റൊരു മോഡൽ ആണ് പോപ്പർ പെൻസിൽ ലൂർ. വെള്ളത്തിന് മുകളിൽ കൂടി മാത്രമേ വരൂ . ഭാരം കൂടിയതും വലിപ്പം കൂടിയതും ആണ് ഈ ലുറുകൾ. എറിഞ്ഞാൽ ഒരുപാട് ദൂരം പോകും, വാഹ വരാൽ , ചേറു വരാൽ , എന്നിവയെ പിടിക്കാനും ഉപയോഗിക്കാം. 


കൂടുതലായും വലിയ പോപ്പർ പെൻസിൽ ലൂർ കടലിൽ ആണ് ഉപയോഗിക്കുന്നത്. വറ്റ ,കാളാഞ്ചി , നെയ്‌മീൻ , ബാരക്കുട ,പൂമീൻ ,സൽമാൻ , etc എന്നിങ്ങനെ എല്ലാ മീനുകളും അടിക്കും.


ഇതു ഞാൻ വാഹ പിടിക്കാൻ ഉപയോഗിക്കുന്ന ലൂർ ആണ് 33g ഭാരം ഉണ്ട്. 

വില 800 -1200 രൂപ ആയി .ഓൺലൈൻ നിന്നും ആണ് വാങ്ങിയത്. 



Spoon Lure / സ്പൂൺ ലൂർ


വാള പിടിക്കാൻ മാത്രം ഉപയോഗിക്കുന്ന ലൂർ ആണിത്. ഏറ്റവും കൂടതൽ ആളുകൾക്ക് വാള കിട്ടിയിട്ടുള്ളത് സ്പൂൺ ലൂറിൽ മാത്രം ആണ്. വെള്ളത്തിന്റെ അടിയിൽ കൂടി വരുന്നതിനാൽ ഉടക്കി പൊട്ടിപോകാൻ ചാൻസ് കൂടുതൽ ആണ്. പരിജയം ഇല്ലാത്ത ഒരു സ്ഥലത്തും ഈ ലൂർ ഉപയോഗിക്കരുത്.


സ്പൂൺ ലൂർ വെള്ളത്തിൽ കൂടി വലിക്കുമ്പോൾ കറങ്ങി കറങ്ങി വരുമ്പോൾ ഉള്ള തിളക്കം കണ്ടിട്ടാണ് വാള അറ്റാക്ക് ചെയ്യുന്നത്.


സ്പൂൺ ലൂറിൽ ഏറ്റവും കൂടുതൽ വാള ആണ് അടിക്കുന്നതെങ്കിലും ചിലപ്പോളൊക്കെ വാഹ വരാൽ , ചേറു വരാൽ , കുയിൽ ,കാളാഞ്ചി , വറ്റ ,ചെമ്പല്ലി ,ക്യൂൻ ഫിഷ്,എന്നിവയും കിട്ടിയവരുണ്ട് .


15g മുതൽ 50g വരെ ഉള്ള സ്പൂൺ ലുറുകൾ ഉണ്ട് വില 100 - 1000 വരെ ഉണ്ട്.

ഓൺലൈനിയിലും , എല്ലാ കടകളിലും വാങ്ങാൻ കിട്ടും.



ഇതു നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന സ്പൂൺ ഉപയോഗിച്ചുണ്ടാക്കിയതാണ്. എങ്ങും ഉടക്കി പൊട്ടാതിരിക്കാൻ ആണ് കട്ടിയുള്ള ചൂണ്ട നൂൽ ഉപയോഗിച്ച് സംരക്ഷണം കൊടുത്തിരിക്കുന്നത്. 





ഇതു പുതിയ ഡബിൾ ലയർ സ്പൂൺ ലൂർ ആണ്. രണ്ടു സ്പൂണുകൾ ചേര്ത്തു വെച്ചിരിക്കുന്നു. വെള്ളത്തിൽ കൂടി വലിക്കുമ്പോൾ പരസ്പരം കൂട്ടി മുട്ടി ശബ്ദം ഉണ്ടാകുന്ന കാരണം മീനുകളെ പെട്ടന്ന് ആകർഷിക്കുന്നു. 


വാള ഉണ്ടുവെന്നു ഉറപ്പുള്ള സ്ഥലത്ത് എറിഞ്ഞാൽ ഉറപ്പായും കിട്ടിയിരിക്കും മീനെ. വാഹ വരാലും  അടിക്കാറുണ്ട്. 100 % റിസൾട്ട് ഉള്ള ലൂർ ആണ്.




Shrimp Lure / കൊഞ്ച് ലൂർ 


കടലിലും കായലിലും  ചെമ്പല്ലി,കാളാഞ്ചി  പിടിക്കാൻ ആണ് ഈ ലൂർ പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ റിസൾട്ട് ഉള്ള ലൂർ ആണിത്.

വെള്ളത്തിനടിയിൽ കൂടിയാണിത്‌ വരുന്നത് ഉടക്കി പൊട്ടിപോകാൻ ചാൻസ് കൂടുതൽ ആണ്.

കാളാഞ്ചി , ഹമൂർ ,വാള , വാഹ വരാൽ ചേറു വരാൽ എന്നിവയും കിട്ടാറുണ്ട്.


വില കൂടിയ ലൂർ ആണിത്. ഏകദേശം  400 - 800 രൂപ വരെ വിലയുണ്ട്. 






Baraa Magic Lure / ബാരാമാജിക് ലൂർ 


ഇപ്പോൾ ഏറ്റവും കൂടുതൽ കാളാഞ്ചി ചെമ്പല്ലി അടിക്കുന്നത് ഈ ലൂറിൽ ആണ്. വെള്ളത്തിനടിയിൽ കൂടി വരുന്നതിനാൽ പൊട്ടിപോകാൻ ചാൻസ് കൂടുതൽ ആണ്.


വില കൂടിയ ലൂർ ആണ് ഏകദേശം 500 - 800 രൂപ വിലയുണ്ട്.


വാഹ, വാള ,ഹമൂർ , പൂമീൻ ,സൽമാൻ ,വറ്റ എന്നിവയും അടിക്കാറുണ്ട്.








Shad Lure / ഷാഡ്‌ ലൂർ


ചെമ്പല്ലി , കാളാഞ്ചി ,ഹമൂർ എന്നിവയെ പിടിക്കാൻ ആണ് ഈ ലൂർ ഉപയോഗിക്കുക. വെള്ളത്തിനടിയിൽ കൂടി വരുന്നതിനാൽ പൊട്ടിപോകാൻ ചാൻസ് കൂടുതൽ ആണ്.


ഓരോന്നിനും വില വ്യത്യാസം ഉണ്ടാകും 150 - 1000 രൂപ വരെ വിലയുണ്ട്. അവനവന്റെ ഇഷ്ടത്തിന് ലൂർ സെലക്ട് ചെയ്യാം.





Spinner Lure / സ്പിന്നർ ലൂർ 


ചെറിയ മീനുകളും വലിയമീനുകളും എല്ലാം സ്പിന്നർ ലൂറിൽ കിട്ടാറുണ്ട്.

വാഹ വരാൽ , ചേറു വരാൽ , വാള , ചെമ്പല്ലി ,കാളാഞ്ചി ഇങ്ങനെ എല്ലാ മീനുകളും കിട്ടാറുണ്ട്. അപ്പോളും എല്ലാ ലൂറിലും മീൻ കിട്ടണമെന്നില്ല. ഓരോ ലുറുകളും മാറ്റി മാറ്റി പരീക്ഷിക്കുക. 

ഈ ലുറുകൾക്ക് ഏകദേശം 150 - 800 രൂപ വരെ വിലയുണ്ട്.


Line Leader - ലൈൻ ലീഡർ 

സ്പൂൺ ലൂർ ,സ്പിന്നർ ,ഷാഡ് ലൂർ ,കൊഞ്ചു ലൂർ എന്നിവ ഉപയോഗിക്കുമ്പോൾ ലൈൻ ലീഡർ ഉപയോഗിക്കണം ഈ ലുറുകൾ ചെറുതായതിനാൽ  മീന്റെ വായിക്കകത്ത് പോകുമ്പോൾ മീൻ ലൈൻ കടിച്ചുമുറിക്കാൻ സാധ്യത കൂടുതൽ ആണ് അതുകൊണ്ടു ലൈൻ ലീഡർ ഉപയോഗിക്കുന്നത് നല്ലതാണ്.
ഫ്രോഗ് ലൂർ ഉപയോഗിച്ച് ചേറു വരാൽ ,വാഹ വരാൽ എന്നിവയെ പിടിക്കുമ്പോളും ലൈൻ ലീഡർ ഉപയോഗിക്കണം 


Swivels Ball Bearing Ring - 

സ്വിവെൽസ് ബോൾ ബെയറിങ് റിങ്  


ഇതു നിർബന്ധമായും ഉപയോഗിക്കണം. ഇല്ലെങ്കിൽ ലൈൻ പിരിഞ്ഞു പിരിഞ്ഞു പൊട്ടി പോകും. മറ്റൊരു കുഴപ്പം  ഇതു ഉപയോഗിച്ചില്ലെങ്കിൽ  ലുറുകൾക്കു നല്ല ചലനം കിട്ടില്ല. സ്പൂൺ ലൂർ , സ്പിന്നർ എന്നിവ കറങ്ങി കറങ്ങി ആണ് വരുന്നത്.  അങ്ങനെ കറങ്ങണം എങ്കിൽ  ഈ സ്വിവെൽസ് റിങ് വേണം ഒപ്പം ലൈൻ പിരിയുകയും ഇല്ല.
Snap Lock - സ്നാപ്പ് ലോക്ക് 

സ്നാപ്പ് ലോക്കും എല്ലാവരും നിർബന്ധമായും ഉപയോഗിക്കണം. ഇതുപയോഗിക്കുകയാണെങ്കിൽ നമുക്ക് എപ്പോളും ലുറുകൾ മാറി മാറി ഉപയോഗിക്കാൻ എളുപ്പം ആണ്. 





ഇതിനെകുറിച്ചെല്ലാം വ്യക്തമായി മനസിലാക്കുകയും , യൂട്യൂബിൽ ഒരുപാട് മീൻ പിടിക്കുന്ന വീഡിയോ ഉണ്ട് അതെല്ലാം കണ്ടും കേട്ടും  നല്ലപോലെ മനസിലാക്കിട്ടു ഇറങ്ങുക . അല്ലാതെ മറ്റുള്ളവർ മീൻ പിടിക്കുന്നത് കണ്ടുള്ള എടുത്തുചാട്ടം അപകടം വിളിച്ചു വരുത്തും .

ഫിഷിങ് സ്റ്റിക് ഉപയോഗിക്കുമ്പോൾ സംഭവിച്ച ചില അപകടങ്ങളുടെ ചിത്രങ്ങൾ ചുവടെ കൊടുക്കുന്നു.












എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


























കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.



  =======================================

മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും  അറിയാൻ ഈ പേജ് ലൈക് ചെയ്യുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ