ലേബലുകള്‍

Aliexpress_1

2017, ഓഗസ്റ്റ് 5, ശനിയാഴ്‌ച

How to breed perfect guppies in cage.


ഗപ്പി ബ്രീഡിങ് കേജ്‌ (പ്രസവത്തിനുവേണ്ടി ഉള്ള കൂട്)


ഗപ്പി.

ലോകത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് ഗപ്പി.ഏറ്റവും ഇണക്കമുള്ളതും കൂടുതല്‍ വില്‍ക്കപ്പെടുന്നതും ഇത് തന്നെയായിരിക്കും. മറ്റു മത്സ്യങ്ങളുടെ കൂട്ടത്തില്‍ വളര്‍ത്താവുന്ന ശാന്ത സ്വഭാവമുള്ള കൊച്ചു മത്സ്യം. വളര്‍ത്താന്‍ വളരെ എളുപ്പം.ആണ്‍ മത്സ്യങ്ങള്‍ 3 ഉം പെണ്‍ മത്സ്യങ്ങള്‍ 6 ഉം സെന്റീ മീറ്റര്‍ വരെ വളരുന്നു.



ആൺ മത്സ്യങ്ങൾ ചെറുതാണെങ്കിലും വളരെ ഭംഗി ഉള്ള നിറവും വൈവിധ്യമാർന്ന വാലുകളും ഉള്ളവയാണ്. പലതും വർണം വാരി വിതറിയ പോലെയോ വർണ്ണഭംഗിയുള്ള വരകളും പൊട്ടുകളും ആയോ കാണാം. എന്നാൽ പെൺ മത്സ്യങ്ങൾ പൊതുവേ മങ്ങിയ ചാര നിറത്തിൽ കാണപ്പെടുന്നു.

ഗപ്പികളില്‍ നിരവധി ഉപ വിഭാഗങ്ങളുണ്ട്. വാലിന്‍റെ പ്രത്യേകത അനുസരിച്ചും, നിറത്തെ ആസ്പദമാക്കിയും ആണ് ഗപ്പികളെ തരം തിരിക്കുന്നത്. ഗപ്പികൾ ആഴ്ചതോറും പ്രസിവിക്കാറുണ്ട് എന്നാണ് പലരും പറയുന്നേ എന്നാൽ  21 മുതല്‍ 30 ദിവസം വരെയാണ് ഗപ്പികളുടെ ഗര്‍ഭകാലം. കാലാവസ്ഥയും സാഹചര്യങ്ങളുമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. കേരളത്തിലെ കാലാവസ്ഥയില്‍ 28  32 ദിവസം ഇടവേളകളിലാണ് ഗപ്പികള്‍ പ്രസവിക്കുന്നതായി കാണാറ്.



പ്രസവിക്കുന്ന മീനുകളായ ഗപ്പി ,റെഡ് ,ഷോട്ടേൽ, മോളി,പ്ലാറ്റി  എന്നീ മീനുകളെ വളർത്തുന്നവരുടെ പരാതിയാണ് മീൻ കുഞ്ഞുങ്ങളെ എല്ലാം രക്ഷപെടുത്തിയെടുക്കാൻ സാധിക്കുന്നില്ല എന്നത്. പ്രസവിക്കുന്ന മീനുകളായ ഇവക്കെല്ലാം  ഒരു പ്രസവത്തിൽ നൂറോളം കുഞ്ഞുങ്ങൾ ഉണ്ടാകുന്നുണ്ട്. പക്ഷെ രക്ഷപെട്ടു കിട്ടുന്നതോ ...??   10 ,20 കുഞ്ഞുങ്ങളെ മാത്രം ആയിരിക്കും. ഇതുകാരണം ചെറിയ രീതിയിൽ മീൻ വളർത്തുന്നത് ഹോബി ആക്കിയ കുട്ടികൾക്കാണ് ഒരുപാട് വിഷമം ഉണ്ടാകുന്നത്. ഞാനും അത് നേരിട്ടതാണ്. 

മീൻ കുഞ്ഞുങ്ങളെ കൂടുതൽ രക്ഷപെടുത്താൻ എല്ലാവരും എളുപ്പത്തിൽ പറഞ്ഞുതരുന്ന വഴിയാണ് പായൽ ഒരുപാട് ടാങ്കിൽ വളർത്തുകയെന്നത്. അങ്ങനെ പായൽ വളർത്തുന്നതോടെ കുറച്ചു കുഞ്ഞുങ്ങളെക്കൂടി രക്ഷപെടുത്തി എടുക്കാൻ സാധിക്കും. അപ്പോളും ഒരു 40 -50 % ആകുന്നുള്ളൂ. 90,100  ശതമാനം കുഞ്ഞുങ്ങളെ രക്ഷപെടുത്തിയാലേ അലങ്കാര മൽസ്യകൃഷിയിൽ ലാഭമുണ്ടാകുകയുള്ളൂ. 

മീൻ കുഞ്ഞുങ്ങൾ മുഴുവൻ ലഭിക്കാത്തതിന്റെ  കാരണം.

മീനുകൾ പ്രസവിച്ച ഉടനെ കുഞ്ഞുങ്ങൾക്ക് നീന്താൻ ഉള്ള കഴിവുണ്ടാകില്ല. ഇവ ആ സമയത്തു കൊതുകു കൂത്താടികളെ പോലെ പിടക്കുക മാത്രമേ ചെയ്യൂ. എങ്ങനെ പിടക്കുന്ന കുഞ്ഞുങ്ങളെ അമ്മ മത്സ്യങ്ങളും മറ്റുമൽസ്യങ്ങളും  തന്നെ തിന്നുകയാണ് സാധാരണ സംഭവിക്കുക. മീനുകൾ പ്രസവിച്ചു ഒന്ന് രണ്ട്  ദിവസമെങ്കിലും കഴിയണം കുഞ്ഞുങ്ങൾ നല്ലപോലെ വേഗതയിൽ നീന്താൻ തുടങ്ങാൻ അതുവരെ പായലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മൽസ്യക്കുഞ്ഞുങ്ങളെ മാത്രമേ നമുക്ക് രക്ഷപെട്ടു കിട്ടുന്നുള്ളൂ. കുഞ്ഞുങ്ങളെ മറ്റുമൽസ്യങ്ങൾ നിന്നും രക്ഷിക്കുന്നതിനാണ്  ബ്രീഡ് കേജ്‌ (പ്രസവത്തിനുവേണ്ടി ഉള്ള കൂട് ) ഉപയോഗിക്കുന്നത്.       


എവിടെ വാങ്ങൽ കിട്ടും. 

കൊച്ചുകുട്ടികൾക്കുപോലും കുറഞ്ഞ ചിലവിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗം ആണ് ബ്രീഡ് കേജ്‌ (പ്രസവത്തിനുവേണ്ടി ഉള്ള കൂട് ). ശരിക്കും ഉള്ള  ബ്രീഡ് കേജ്‌ ചെറിയ തരം നെറ്റ് കൊണ്ടുണ്ടാക്കിയ കൂട് ആണ്. ഇത് അലങ്കാര മൽസ്യകടകളിലും ,ഫിഷ് ഫാംമുകളിലും , ഓൺലൈൻ സൈറ്റ് മുഖേനയും വാങ്ങൽ സാധിക്കും. സ്വല്പം വില കൂടുതൽ  ആകുമെന്നുമാത്രം . 


കൊച്ചുകുട്ടികളെ സംബന്ധിച്ചു ഇതു ബുദ്ധിമുട്ടുണ്ടാക്കും അവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഐഡിയ ആണ് പഴവർഗങ്ങൾ അടച്ചുവെക്കുന്ന സുരക്ഷാ കവർ (fruit safety cage). ഈ കേജ്‌ എല്ലാ ടൗണുകളിലും വഴിയോര പാത്രകച്ചവടക്കാരിലും , സൂപ്പർ മാർക്കറ്റുകളിലും വാങ്ങാൻ കിട്ടും.വഴിയോര പാത്രകച്ചവടക്കാരിൽ നിന്നും വാങ്ങിയാൽ 20 ,30 രൂപക്ക് ലഭിക്കും. ഇതേ സാധനം സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയാൽ 60 ,80 രൂപ കൊടുക്കേണ്ടിവരും.ഇതു വെള്ളത്തിൽ താഴ്ത്തിവക്കാൻ ഉള്ളതാണ്. നശിച്ചുപോകില്ല. അതുകൊണ്ട് വിലകുറഞ്ഞതിന്റെ ആവശ്യമേ ഉള്ളൂ.



 ബ്രീഡ് കേജ്‌ എങ്ങനെ ഉണ്ടാക്കാം.
വലിയ മീനുകള്‍ക്ക് കടക്കാന്‍ കഴിയാത്തതും ചെറിയ മീന്കുഞ്ഞുങ്ങള്‍ നിഷ്പ്രയാസം താഴേക്കു കടക്കുന്നതുമായ കണ്ണിയകലത്തിലുള്ള വല ഉപയോഗിച്ചു കൂട് സ്വന്തമായി ഉണ്ടാക്കാനും സാധിക്കും.ഏറ്റവും ചെലവ് കുറഞ്ഞ സാധനങ്ങൾ  ഉപയോഗിച്ചു കൂടുണ്ടാക്കുക . പി. വി. സി. പൈപ്പ് ഉപയോഗിച്ച് ഫ്രെയിം ഉണ്ടാക്കാവുന്നതാണ്. ആര്‍ക്കും പരീക്ഷിക്കാവുന്നതെയുള്ളൂ. അല്ലാത്തവർ മുകളിൽ പറഞ്ഞപോലെ വാങ്ങുക.




 ബ്രീഡ് കേജ്‌ ടാങ്കിൽ വെയ്ക്കുന്ന രീതി.  

പ്രസവിക്കാറായ നല്ലപോലെ വയറുവീർത്ത പെൺ മത്സ്യങ്ങളെ പുതിയ ഒരു ടാങ്കിൽ വെള്ളം നിറച്ച് കുറച്ചുപായലുകളും ഇട്ട് അതിനകത്തു ഈ പറഞ്ഞ പഴവർഗങ്ങൾ അടച്ചുവെക്കുന്ന കേജ്‌ (ബ്രീഡ് കേജ്‌) താഴ്ത്തി വെച്ച് അതിനകത്തു ഇറക്കിവിടുക.കേജിനകത്തും കുറച്ച് പായൽ ഇടാൻ മറക്കരുത്.കേജ്‌ വെള്ളത്തിൽ മുഴുവനായി താഴ്ത്തിവെക്കാൻ പാടില്ല. അങ്ങനെ വച്ചാൽ മീൻ കേജ്‌ നു പുറത്തുചാടും. കേജിൽ മീൻ ഇട്ടതിനുശേഷം വല മുകളിൽ ഇടുക. ചിലപ്പോൾ മീൻ എടുത്തു പുറത്തുചാടാൻ ചാൻസ് ഉണ്ട് അത് ഒഴിവാക്കാൻ ആണ്. 

വൈകുന്നേരം 6 മണി 7 മണി സമയത്തു മീനുകളെ ഇറക്കി വിട്ടാൽ രാവിലത്തേക്ക് മീനുകൾ പ്രസവിക്കും. പ്രസവിച്ച മീൻ കുഞ്ഞുങ്ങൾക്ക് നീന്താൻ സാധിക്കാത്തതുകൊണ്ട് ഇവ കേജിന്റെ ഹോളിൽകൂടി താഴേക്ക് ടാങ്കിൽ പോകും. ഇങ്ങനെ കുഞ്ഞുങ്ങൾ കേജിനു പുറത്തുപോകുന്ന കാരണത്താൽ അമ്മ മത്സ്യങ്ങൾ കുഞ്ഞുങ്ങളെ തിന്നാതെ മുഴുവൻ കുഞ്ഞുങ്ങളെയും രക്ഷപെടുത്തിയെടുക്കാൻ സാദിക്കും. പ്രസവിച്ചു കഴിഞ്ഞ അമ്മ മത്സ്യങ്ങളെ രാവിലെ കേജിൽനിന്നും എടുത്തു പഴയ ടാങ്കിലേക്ക് തിരിച്ചുവിടാം. 


വലിയ ടാങ്കുകളിൽ ഇതുപോലെ 4 ,5 ഉം കേജുകൾ ഒരുപോലെ വച്ച് ഗപ്പി,റെഡ്,ഷോട്ടേൽ ,മോളി,പ്ലാറ്റി  etc ....എല്ലാം മീനുകളെയും ബ്രീഡ് ചെയ്യിക്കാൻ സാദിക്കും. ഇങ്ങനെ ബ്രീഡ് ചെയ്യിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യത്തെ 2 ,3 ദിവസം ആർട്ടീമിയ കൊടുത്താൽ പെട്ടന്നുതന്നെ നല്ല വളർച്ച ലഭിക്കും. (ആർട്ടീമിയ എങ്ങനെ ഉണ്ടാക്കുന്നതെന്ന് ഞാൻ മറ്റൊരു ബ്ലോഗ്ഗിൽ പറഞ്ഞിട്ടുണ്ട് അറിയാത്തവർ അത് നോക്കുക).
4 ,5 ദിവസത്തിനു ശേഷം ഈ കുഞ്ഞുങ്ങളെ അമ്മ മൽസ്യങ്ങളുടെ ടാങ്കിൽ ഇടുന്നതിൽ കുഴപ്പം ഇല്ല. കുഞ്ഞുങ്ങൾ അവയ്ക്കൊപ്പം തീറ്റ തിന്നു വളർന്നോളും. 

ചില അനുഭവ കാര്യങ്ങൾ പലരും ശ്രദ്ധിക്കാത്തത്.

എല്ലാ ഇനത്തിലും പെട്ട (നല്ല കാണാൻ ഭംഗി കൂടിയ വെറൈറ്റി ഇനങ്ങൾ ) ഗപ്പികളെ ഒരുമിച്ചിട്ടു വളർത്തരുത്. മീനുകളുടെ ഭംഗി അനുസരിച്ചു പ്രത്യേകം ടാങ്കുകളിൽ വളർത്തുക. ഒരേ കുടുംബത്തില്‍പ്പെട്ട ഗപ്പികള്‍ ഒരുമിച്ച് വളര്‍ന്നാല്‍ കാലക്രമേണ ഇവയുടെ പിന്‍ തലമുറക്കാര്‍ക്ക് വര്‍ഗഗുണം നഷ്ടപ്പെടും. നിറമെല്ലാം മങ്ങി ഭംഗി നഷ്ടപ്പെടും. . മിക്സ് ബ്രീഡിങ് എന്ന പ്രശ്‌നം മൂലമാണിത്. കിണറുകളിലും മറ്റും ഗപ്പിയെ ഇട്ടാല്‍ കാലക്രമേണ ഇങ്ങിനെ നിറം മങ്ങിയ ഗപ്പികളെയാണ് ലഭിക്കുക. 


വലിയ വിലകൊടുത്ത്  നമ്മള്‍ വാങ്ങി ടാങ്കിലെ പെണ്‍ഗപ്പികളുടെ കൂടെപ്പാര്‍പ്പിക്കുന്ന ആണ്‍ഗപ്പിയാകണമെന്നില്ല പെണ്‍ഗപ്പിയുടെ കുഞ്ഞുങ്ങളുടെ പിതാവ്. ഒരിക്കല്‍ ഇണചേര്‍ന്നാല്‍ ശരീരത്തിനുള്ളില്‍ ബീജം എട്ടുമാസത്തോളം സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം പ്രസവിക്കാന്‍ പെണ്‍ഗപ്പികള്‍ക്ക് കഴിയും. ഇക്കാരണത്താലാണ് ഏറ്റവും ഇളം പ്രായത്തിലുള്ള 'കന്യക' ഗപ്പികളെ വാങ്ങാന്‍ ബ്രീഡര്‍മാര്‍ ശ്രദ്ധിക്കുക. ഒരിക്കല്‍ പ്രസവിച്ച ഗപ്പിയാണെങ്കില്‍ പിന്നീട് നമ്മള്‍ കൂടെപ്പാര്‍പ്പിക്കുന്ന ആണ്‍ഗപ്പിയാകണമെന്നില്ല പെണ്‍ഗപ്പിയുടെ കുഞ്ഞുങ്ങളുടെ പിതാവ് എന്നര്‍ഥം.




വിവിധ വര്‍ണത്തില്‍പ്പെട്ട ഗപ്പികളെ തമ്മില്‍ ഇണചേര്‍ത്താല്‍ പുതിയ പുതിയ തരം ഗപ്പികളെ ലഭിക്കും. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല.ഗപ്പി വളര്‍ത്തുവാനാരംഭിച്ച തുടക്കക്കാര്‍ ഗപ്പിയെ മിക്‌സ് ചെയ്യുന്നത് വിപരീതഫലമായിരിക്കും ചെയ്യുക. ഒരേ തരം ഗപ്പികളെ വളര്‍ത്തി കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്നതാണ് ഇത്തരക്കാര്‍ക്ക് നല്ലത്. 




ഗപ്പി വളർത്തുന്നവർക്ക് ഒരു സഹായം ആകും ഈ കുറിപ്പുകൾ എന്ന് പ്രതീക്ഷിക്കുന്നു.



കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

കൂടുതൽ ഫോട്ടോസ് കാണാൻ : 
കൂടുതൽ വീഡിയോസ് കാണാൻ : 
എന്റെ ഫേസ്ബുക്ക്  പേജുകൾ  :


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ