നാടൻ വരാൽ കൃഷി
നമ്മുടെ നാടൻ ശുദ്ധജല മത്സ്യങ്ങളിൽ രുചിയിലും ഔഷധ ഗുണങ്ങളിലും ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് നാടൻ വരാൽ .
പണ്ടൊക്കെ നമ്മുടെ വയലുകളിലും തോടുകളിലും കുളങ്ങളിലും പുഴകളിലും ധാരാളമായി ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്.നാടൻ വരാൽ ,ചേറുവരാൽ,പുള്ളിവരാൽ ,വട്ടകൻ,വാകവരാൽ ,എന്നിങ്ങനെ പല ഇനം വരാലുകളെ കേരളത്തിൽ കാണപ്പെടുന്നു.
നാടൻ വരാൽ (Snakehead)
വരാലിനെ മറ്റുരാജ്യങ്ങളിൽ സ്‌നേക് ഹെഡ് എന്നും അറിയപ്പെടുന്നു. 70 ,80 സെന്റിമീറ്റർ വരെ നീളത്തിൽ വളരുന്ന നാടൻ വരാലുകൾക്ക് 2 കിലോ വരെ തൂക്കം വരാറുണ്ട്.
എന്നാൽ ചേറുവരാൽ (ചേറുമീൻ) ,വാകവരാൽ (malabar Snakehead, നീലവാഹ, മയിൽവാഹ, മണൽവാ ഹ,) എന്നിവ 100 മുതൽ 150 സെന്റിമീറ്റർ വരെ നീളത്തിൽ വളരുന്നു. ചേറുമീൻ 5 മുതൽ 15 കിലോവരെ വളർച്ച വരുമ്പോൾ വാകവരാലിനു 5 മുതൽ 25 കിലോ വരെ തൂക്കം വയ്ക്കുകയും ചെയ്യുന്നു.ചേറുമീൻ നമ്മുടെ നാട്ടിൽ 15 കിലോ വരെ പലർക്കും പണ്ടൊക്കെ കിട്ടിയിട്ടുണ്ട്. ഇപ്പോൾ 10 കിലോയിൽ താഴെ മാത്രം സുലഭം.
ചേറുവരാൽ (Snakehead,ചേറുമീൻ)
വാക വാരൽ 12 കിലോ വരെ കിട്ടിയതായി പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ സുലഭമായി ലഭിക്കുന്നത് 3 നും 8 നും ഇടക്ക് കിലോഗ്രാം തൂക്കം ഉള്ള വാകവരാലുകളെ മാത്രം ആണ്.
വാകവരാൽ (നീലവാഹ,മയിൽവാഹ)
വാകവരാൽ (നീലവാഹ,മയിൽവാഹ)
വംശനാശം സംഭവിച്ചുകൊണ്ടരിക്കുന്ന വരാലുകളുടെ കുഞ്ഞുങ്ങളെ ഇപ്പോൾ കേരളത്തിൽ പലയിടങ്ങളിലും ബ്രീഡിങ് ചെയ്യാൻ തുടങ്ങിയതോടെ ആണ് പലരും വരാൽ കൃഷിയിലോട്ടു തിരിഞ്ഞത്.ഇത് വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. വാകവരാലിനു പ്രത്യക രുചിയും നല്ല വലിപ്പവും ഉന്നത വിപണി മൂല്യവും വരാൽ കർഷകരെ ആകർഷിക്കുന്നു.
വാകവരാൽ (മണൽവാ ഹ)
എന്നാൽ തമ്മിൽ ആക്രമിച്ചു ഭക്ഷണമാക്കുന്ന ശീലവും,കുഞ്ഞുങ്ങളുടെ ലഭ്യത കുറവും ,ഇവയുടെ ആഹാര രീതിയും കർഷകർക്ക് ബുദ്ധിമുട്ടാകാറുണ്ട്. ഇതുകാരണം പലരും ഈ കൃഷിയിൽ നിന്നും പിന്നോട്ടുപോകുന്നു. ഹോർമോൺ ഇൻജക്ഷൻ മുഖേനയുള്ള ബ്രീഡിങ് തുടങ്ങിയതോടെ ധാരാളം മൽസ്യക്കുഞ്ഞുങ്ങളെ ലഭിക്കുന്നുണ്ട്. ഇത് ഒരു പരിധി വരെ വരാൽകുഞ്ഞുങ്ങളുടെ ക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്.
വാകവരാൽ കുഞ്ഞുങ്ങൾ
നമ്മുടെ ജലാശയങ്ങളിൽ നിന്നുവേണമെങ്കിൽ കുഞ്ഞുങ്ങളെ ശേഖരിക്കാൻ സാധിക്കും.
ജൂൺ മുതൽ ഫെബ്രുവരി വരെ ഉള്ള സമയങ്ങളിൽ ഇവ കുഞ്ഞുങ്ങളുമായി നടക്കുന്നത് ധാരാളമായി കാണാറുണ്ട്. ആ സമയങ്ങളിൽ കോരുവലയോ , വീശുവലയോ ഉപയോഗിച്ച് പിടിക്കാൻ പറ്റും.
വരാൽ കുഞ്ഞുങ്ങൾ
അടിയിൽ ചെളിയുള്ള വലിയ കുളങ്ങളിൽ, വലിയ പാറമട എന്നിവയിൽ വരാൽ വളർത്താൻ ഉത്തമം. ഇങ്ങനെ ഉള്ളടങ്ങളിൽ വളർത്തിയാൽ വലിപ്പം എത്തിയ മീനെ പിടിക്കാൻ നേരം ചെറിയ ബുദ്ധിമുട്ടുനേരിടുമെങ്കിലും നല്ല വിളവ് ലഭിക്കും. വലിയ പാറമടകളും മറ്റുമാകുമ്പോൾ മീനുകൾ തമ്മിൽ ആക്രമിച്ചു തിന്നുന്നത് കുറയുകയും കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യും.
വരാലിന്റെ പ്രധാന ആഹാരം ചെറു മത്സ്യങ്ങൾ ,ഒച്ചുകൾ ,കോഴികുടൽ ചെറുതായി അരിഞ്ഞത് ,ചെമ്മീൻ,കൂത്തടി,കക്കയിറച്ചി, മണ്ണിര,തവളകുഞ്ഞുങ്ങൾ,അലങ്കാര മൽസ്യ കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന 50 % മാംസ്യമടങ്ങിയ തീറ്റകൾ etc... എന്നിവ കൊടുക്കാം .
വലിയ പാറമടകളിൽ തിലാപ്പിയ മീനുകളെ വളർത്തുക. 2,3 മാസം കൊണ്ട് തിലാപ്പിയ പെറ്റുപെരുകി കുളം നിറയും അങ്ങനെ ഉള്ള കുളങ്ങളിൽ വാരലിനെ വളർത്താൻ നിക്ഷേപിച്ചാൽ നല്ല വിജയം കൈവരിക്കാൻ ആകും.ഇങ്ങനെ വളർത്തുന്ന കുളങ്ങളിൽ 10 ,12 മാസം കൊണ്ടുതന്നെ വിളവെടുക്കാൻ സാധിക്കും ,
വരാലുകൾക്ക് കിലോക്ക് 350 മുതൽ 550 രൂപ വരെ വില ലഭിക്കാറുണ്ട്. ഓരോ ജില്ലകളിലും വില വ്യത്യസ്തമായിരിക്കും.
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
കൂടുതൽ ഫോട്ടോസ് കാണാൻ :
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ