ലേബലുകള്‍

Aliexpress_1

2017, നവംബർ 19, ഞായറാഴ്‌ച

ആധുനിക രീതിയിലുള്ള ഫിഷിങിലോട്ടു കടന്നു വരുന്നവർ അറിഞ്ഞിരിക്കാൻ.

ആധുനിക രീതിയിലുള്ള ഫിഷിങിലോട്ടു കടന്നു വരുന്നവർ അറിഞ്ഞിരിക്കാൻ.


എന്റെ യൂട്യൂബിലെ മീൻ പിടിക്കുന്ന വീഡിയോ കണ്ട് മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്.

എന്റെ യൂട്യൂബ് ചാനലിന്റെ ലിങ്ക് 





ഇപ്പോൾ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ച ആണ് ഒരു കാലത്ത്  സായിപ്പിന് മാർ മാത്രം ഉപയോഗിച്ചിരുന്ന ലോഹ നിർമിത ദണ്ഡ് കൊണ്ടുള്ള മീൻ പിടുത്തം. ഇതുകാണുമ്പോൾ ആർക്കായാലും ഹരം വരും. കാരണം ഈ ലോഹ നിർമിത ദണ്ഡ് കൊണ്ട് പിടിച്ചു കരക്കിടുന്നത് ചെറിയ പരൽ മീനുകളായോ മാനത്തെ കണ്ണിയോ ഒന്നും അല്ല. 5 , 10 കിലോ ഉള്ള ചേറുവരാൽ , വാക വരാൽ , വാള , കുയിൽ , കാളാഞ്ചി, ചെമ്പല്ലി , വളർത്തു മീനുകളായ രോഹു , കട്‌ല, ഗ്രാസ് കാർപ്പ് etc ....എന്നിവയെ ആണ് . 



ഇതൊക്കെ കണ്ടു ആവേശം മൂത്ത് ചുമ്മാ അങ്ങ് പിടിക്കാം എന്ന് കരുതി  മീൻ പിടുത്തതിന്റെ ഒരു ചുക്കും അറിയാതെ സായിപ്പിന്മാരുടെ ചൂണ്ടയും മേടിച്ചിറങ്ങുന്ന നിങ്ങൾ ഒരു വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് ഓർക്കുക .


നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് ഈ  ലോഹ നിർമിത ദണ്ഡ് കൊണ്ട് മീൻ പിടിക്കുന്ന 90 % ആളുകളും ഒരു സുപ്രഭാതത്തിൽ ഇതും മേടിച്ചു മീൻ പിടിക്കാൻ ഇറങ്ങിയവരല്ല എന്നതാണ് . ചെറുപ്പം മുതലേ തോർത്ത് കൊണ്ട് കൊച്ചു പരൽ മീനുകളെ പിടിച്ചും കമ്പിൽ ചുണ്ട കെട്ടി (കൈ ചൂണ്ട) ചെറു മീനുകളെ പിടിച്ചും , തട ചൂണ്ട ഇട്ടും ഒക്കെ  മീൻ പിടിച്ചു വളർന്നു വന്നവരാണ് അധികവും. ഞങ്ങൾക്കൊക്കെ  മീൻ പിടുത്തം എന്ന് പറഞ്ഞാൽ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ശെരിക്കും പറഞ്ഞാൽ മുഴു വട്ടാണ് മീൻ പിടുത്തം. 

5,000 , 10,000  രുപയുടെ ഫിഷിങ് സ്റ്റിക് മേടിച്ചിറങ്ങുന്ന പല വിദ്യുവാൻ മാർക്കും  അറിയില്ല സ്വന്തം നാട്ടിലെ കുളങ്ങളിലും പുഴകളിലും  ഏതൊക്കെ മീൻ ഉണ്ട് എന്നും ഇതിനെ ഒക്കെ ആളുകൾ ഏത്  ഇരയിട്ടാണ്  പിടിക്കുന്നത് മീൻ എപ്പോൾ ഒക്കെ ആണ് കിട്ടുന്നത് ഇതൊന്നും ജീവിതത്തിൽ ഇന്നുവരെ  തിരക്കുക പോലും ചെയ്യാതെ ആണ് മീൻ പിടിക്കാൻ ചാടി ഇറങ്ങുന്നത് .

ഫിഷിങ് സ്റ്റിക് മേടിച്ചിറങ്ങുന്നതിന്  മുൻപ് നല്ല മീൻ പിടുത്തകരുടെ അടുത്തു  നിന്നും വ്യക്തമായി ഇതുപയോഗിക്കുന്ന രീതിയും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും ചോദിച്ചു മനസിലാക്കണം . ഫിഷിങ് സ്റ്റിക് ,റീൽ  , ലൈൻ , ലൂർ എന്നിവ നല്ല അനുഭവം ഉള്ളവർ പറയുന്നതനുസരിച്ചേ വാങ്ങാവൂ . ഇല്ലെങ്കിൽ കയ്യിൽ ഇരിക്കുന്ന കാശ് പോകത്തെ  ഉള്ളു ഒപ്പം നിങ്ങളുടെ ഫിഷിങ് സ്റ്റിക് (ലോഹ നിർമിത ദണ്ഡ്) ഒടിഞ്ഞു പോകുകയും ചെയ്യും .

Fishing Rod (ലോഹ നിർമിത ദണ്ഡ്) 
Fishing Reel (നൂൽ ചുറ്റുന്ന മോട്ടോർ ) 
Fishing braid Line ( സാധാര മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ലൈൻ അല്ല നമ്മൾ ഈ മോട്ടോറിൽ ചുറ്റുന്നത് മുടി നാരിന്റെ ഘനം ഉള്ള തയ്യൽ നൂൽ പോലത്തെ ലൈൻ ബ്രൈഡ്ഡ്‌ ലൈൻ (braid line) എന്നാണ് ഇതിനു പറയുന്നത് ) 
Fishing Lures (മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഇര ആണ് ലൂർ . പ്ലാസ്റ്റിക് മീനുകൾ ആണ് ഇത് . പല രൂപത്തിലും വലിപ്പത്തിലും എല്ലാം ഇതു ലഭ്യമാണ് .) 

Fishing Rod (ലോഹ നിർമിത ദണ്ഡ്) (ഈ കണക്കുകൾ അറിഞ്ഞിട്ടുവേണം ഇതൊക്കേ മേടിക്കാൻ )

നമ്മുടെ നാട്ടിൽ മീൻ പിടിക്കാൻ ഏറ്റവും നല്ലത്‌ 2 പീസ് ആയി ഊരി മാറ്റാവുന്ന റോഡുകൾ ആണ്. 1000 - 2000 രൂപക്ക് നല്ല ബലം ഉള്ളതും 10 -15 kg വരെ ഉള്ള മീനെ പിടിക്കാവുന്നതുമായ റോഡ് വാങ്ങാൻ കിട്ടും.
NB : നാട്ടിലെ ഉപയോഗത്തിന് ആരും ടെലിസ്കോപിക് റോഡ് വാങ്ങി കാശ്‌ കളയരുത്.

Length(ft/m):- ലോഹ നിർമിത ദണ്ഡ്ൻറെ  നീളം 8 അടി നീളം 9 അടി നീളം  10 അടി നീളം എന്നൊക്കെ ഉണ്ട് ഏതൊക്കെ മീനെ പിടിക്കാൻ ആണ് ഉദ്ദേശിക്കുന്നത് , എത്ര ദുരം എറിയണം ഇതൊക്കെ കണക്കുകൂട്ടി വേണം നീളം തീരുമാനിക്കാൻ . (ഒന്നും അറിയാത്തവർ വിദഗ്ദരായ ആളുകളുടെ അഭിപ്രായം അനുസരിച്ചു മേടിക്കുക )

Section(Pes):- ഒറ്റ നീളം ഉള്ളതുണ്ട് , രണ്ടായി മടക്കി വെക്കാവുന്നതുണ്ട് , മൂന്ന് ആയി  മടക്കി വെക്കാവുന്നതുണ്ട്. ഇതിൽ  രണ്ടായി മടക്കി വെക്കാവുന്നതാണ് കൂടുതൽ നല്ലത് .അതാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് .
NB : നാട്ടിലെ ഉപയോഗത്തിന് ആരും ടെലിസ്കോപിക് റോഡ് വാങ്ങി കാശ്‌ കളയരുത്.

Weight(g):-ലോഹ നിർമിത ദണ്ഡ്ൻറെ ഭാരം കുറഞ്ഞതാണ് നല്ലത് . ഓരോ ബ്രാന്ഡിന്റെയും ഭാരം വത്യസ്തമായിരിക്കും . ഒരുപാട് ഭാരം അയാൾ എറിയാൻ ബുദ്ധിമുട്ടുണ്ടാകും കൈ വേദനിക്കുകയും ചെയ്യും .

Lure(g):-ഓരോ ലോഹ നിർമിത ദണ്ഡിലും ഉപയോഗിക്കാവുന്ന ഇരയുടെ (Lure) ഭാരം അതിൽ എഴുതിട്ടുണ്ടാകും അതിലും കൂടുതൽ ഭാരം ഉള്ള ലൂർ ഉപയോഗിച്ചാൽ ദൂരെ പോകത്തും ഇല്ല ചിലപ്പോൾ റോഡ് ഒടിയാനും ചാൻസ് ഉണ്ട്. 

Line(lb):-  റോഡിൽ എഴുതിയിരിക്കുന്ന അതെ lb ലൈൻ (ഘനം ) ആണ് ഉപയോഗിക്കുന്നതെങ്കിൽ നല്ല ദൂരം എറിയാൻ സാധിക്കും .

Carbon(%):-ഏത് മെറ്റിരിയൽ ഉപയോഗിച്ചാണ് ഉണ്ടാക്കിയേക്കുന്നതെന്നു നോക്കണം. ഫൈബർ ഗ്ലാസ് ,ഗ്രാഫൈറ്റ് ,കാർബൺ ഫൈബർ എന്നിങ്ങനെ ഉണ്ട്. ഇതിൽ കാർബൺ റോഡുകൾ  കൂടുതൽ നല്ലതാണ്.
8fit. 9fit.10fit.

Fishing Reel (നൂൽ ചുറ്റുന്ന മോട്ടോർ ) ന്റെ കുറച്ചു വിവരങ്ങൾ (ഈ കണക്കുകൾ അറിഞ്ഞിട്ടുവേണം ഇതൊക്കേ മേടിക്കാൻ )

Item:- സാധാരണ റീൽ 2000 മുതൽ 10000 വരെ അല്ലെങ്കിൽ 02 മുതൽ 10 ആണ് ഉള്ളത് .ഇതാണ് റീലിന്റെ നമ്പർ .

Ball Bearings:-സാധാരണ 5 -10 ആണ് ബെയറിംഗ് . ബെയറിംഗ്  കൂടുന്നത്  അനുസരിച്ചു സ്‌മൂത്ത് ആയിരിക്കും ഉപയോഗിക്കാൻ .

Weight:-  ഒരുപാട് ഭാരം ഉള്ള റീൽ ആണേൽ എറിയുമ്പോൾ (casting) കൈ വേദനിക്കും 

Gear ratio:-  നമ്മൾ ഹാൻഡിൽ കറക്കുമ്പോൾ എത്രപ്രാവശ്യം ബോൾ ബെയറിംഗ് കറങ്ങി എന്നുള്ളതാണ് Gear ratio. കൂടുതൽ കറങ്ങിയാൽ ലൈൻ കൂടുതൽ ചുറ്റും. അപ്പോൾ ലൂറിന്റെ സ്പീഡ് കൂടും.

Capacity:-  ഉദാഹരണം 0.18 / 165 എന്നുപറഞ്ഞാൽ  0.18 mm ഘനം ഉള്ള ലൈൻ 165 മീറ്റർ അതിൽ ചുറ്റാൻ പറ്റുമെന്നാണ്.


Fishing braid line നെ  കുറച്ചു വിവരങ്ങൾ (ഈ കണക്കുകൾ അറിഞ്ഞിട്ടുവേണം ഇതൊക്കേ മേടിക്കാൻ )

Code :- ഓരോ ലൈനും നമ്പർ ഉണ്ട് അതാണ് കോഡ്.

Length(m):- ലൈനിന്റെ നീളം.

Diameter(mm):- ലൈനിനു എത്ര വണ്ണം ഉണ്ട് എന്നതാണ് (mm ) വണ്ണം കൂടിയ ലൈൻ ഉപയോഗിച്ചാൽ എറിയുമ്പോൾ ദൂരം പോകില്ല.

Strength(kg):- ഈ ലൈൻ ഉപയോഗിച്ച് എത്ര കിലോ വരെ ഉള്ള മീനെ പിടിക്കാം എന്നുള്ളതാണ് (kg )

Strength(lb):- ഉദാഹരണം 5 കിലോയെ lb കണക്കിൽ പറയുമ്പോൾ 10 lb എന്നാ പറയുന്നേ.



Fish Lure നെ  കുറച്ചു വിവരങ്ങൾ (ഈ കണക്കുകൾ അറിഞ്ഞിട്ടുവേണം ഇതൊക്കേ മേടിക്കാൻ )

ലൂർ ഒരു ജീവനില്ലാത്ത ഒരു തടിയോ ലോഹമോ പ്ലാസ്റ്റിക്കൊ ആണ്. അതിനു ആക്ഷൻ കൊടുക്കുമ്പോളാണ് വലിയ മീനുകൾ വെട്ടുന്നത്. ചെറിയ മീനുകളോട് രൂപസാമ്യം വരുത്തുവാൻ തിളങ്ങുന്ന ദേഹവും നിറങ്ങളും വരകളും ഒക്കെ കൊടുക്കുന്നു



ലൂറുകൾ പല വിധം ഉണ്ട്. ടോപ്വാട്ടർ ലൂർ -- വെള്ളത്തിന്റെ മുകൾ ഭാഗത്ത്കൂടി വരുന്നു. മിഡ് വാട്ടർ ലൂർ വെള്ളത്തിന്റെ മധ്യ ഭാഗത്തും ഡീപ് വാട്ടർ ലൂർ വളരെ താഴെ കൂടിയും വരുന്നു.


സാധാരണ ലൂറുകളുടെ കവറിൽ അതിന്റെ സ്വിമ്മിംഗ് ഡെപ്ത് കൊടുത്തിട്ടുണ്ടാകും ( ഉദാ: 5 ഫീറ്റ്‌  / 1.5 മീറ്റർ , 20 ഫീറ്റ്എന്നൊക്കെ കാണും) അത് ലൂറിങ്ങ് ചെയ്യുമ്പോൾ ഡെപ്തി ൽ (താഴ്ച്ച) വരും.പിന്നെ സിങ്കിങ്ങ് / ഫ്ലോട്ടിംഗ് എന്നും കാണും. നമ്മുടെ ആവശ്യത്തിനു അനുസരിച്ച് നമുക്ക് തിരഞ്ഞെടുക്കാം.




ഇതിനെകുറിച്ചെല്ലാം വ്യക്തമായി മനസിലാക്കുകയും , യൂട്യൂബിൽ ഒരുപാട് മീൻ പിടിക്കുന്ന വീഡിയോ ഉണ്ട് അതെല്ലാം കണ്ടും കേട്ടും  നല്ലപോലെ മനസിലാക്കിട്ടു ഇറങ്ങുക . അല്ലാതെ മറ്റുള്ളവർ മീൻ പിടിക്കുന്നത് കണ്ടുള്ള എടുത്തുചാട്ടം അപകടം വിളിച്ചു വരുത്തും .

ഫിഷിങ് സ്റ്റിക് ഉപയോഗിക്കുമ്പോൾ സംഭവിച്ച ചില അപകടങ്ങളുടെ ചിത്രങ്ങൾ ചുവടെ കൊടുക്കുന്നു.



 റീൽ ,റോഡ് , ലൂർ, ലൈൻ ഇതിനെക്കുറിച്ചൊക്കെ ഒരുപാടു പറയാൻ എനിക്കറിയില്ല .
ഇതിനെക്കുറിച്ചൊക്കെ വിശദമായി Fishing Kerala ഫേസ്ബുക്ക് ഗ്രൂപ്പിൽ അഭിലാഷ് ചേട്ടൻ എഴുതിയ pdf  ഫയൽ ഉണ്ട് . അത് വായിച്ചു കാര്യങ്ങൾ കൂടുതൽ മനസിലാക്കാം .
ഗ്രൂപ്പിന്റെ ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്. എന്ത് സംശയത്തിനും ഉള്ള മറുപടി  ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും. അത്രയ്ക്ക് പ്രഗൽഭരായ മീൻ പിടുത്തകാർ ഈ ഗ്രൂപ്പിൽ അംഗങ്ങൾ ആണ്.
ഞാൻ മീൻ പിടിക്കാൻ  ഉപയോഗിക്കുന്ന സാധങ്ങളുടെ വിവരങ്ങൾ 

ROD: Penn Squadron 15 - 40 lb (8.fit)
REEL: Shimano FX 4000FB 
MAINLINE: Daiwa made in japan 3.0, 0.23mm, 40LB
WireLeader: 
BearingSwivel: size #6, 60Lb, Test: 30kg. 
Snap: size #4, 40Lb, Test: 23kg. 
Lure/Bait: Fish Lure 22g , Pencil Lure 22g  & Frog Lure 18g 



NB :-  ഞാൻ ചെറുപ്പം മുതലേ മീൻ പിടിക്കാൻ തുടങ്ങിയതാണ്.
പക്ഷെ ലോഹ നിർമിത ദണ്ഡ്  (Fishing Rod ) കൊണ്ടുള്ള മീൻ പിടുത്തം തുടങ്ങിട്ടു 2 , 3 കൊല്ലമേ ആയിട്ടുള്ളു. ഒരുപാട് അനുഭവങ്ങൾ ഇല്ല.
എന്നെക്കാളും 5 ,10 കൊല്ലം പരിജയം ഉള്ളവരൊക്കെ ഉണ്ട് .എനിക്കറിയാവുന്ന ചില കാര്യങ്ങൾ പറയുന്നു എന്ന് മാത്രം.ചിലപ്പോൾ തെറ്റ് കാണും . ഞാൻ പറയുന്ന കേട്ട് മൊത്തം അതുപോലെ അനുകരിക്കാൻ നിൽക്കരുത്. നിങ്ങൾക്ക് നിങ്ങളുടേതായ ഐഡിയ ഉപയോഗിക്കാം.


കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

  =======================================

മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും  അറിയാൻ ഈ പേജ് ലൈക് ചെയ്യുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ