ലേബലുകള്‍

Aliexpress_1

2017, നവംബർ 17, വെള്ളിയാഴ്‌ച

ചെമ്പല്ലി,കൈതക്കോര,Anabas


ചെമ്പല്ലി ,കല്ലട, കല്ലത്തി,കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര,കരികണ്ണി, കരിപ്പിടി

എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 



കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് ചെമ്പല്ലി (ശാസ്ത്രനാമം: Anabas testudineus). കല്ലട, കല്ലത്തി,കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര,കരികണ്ണി, കരിപ്പിടി തുടങ്ങിയ പേരുകളും പ്രാദേശികമായി ഉപയോഗിക്കപ്പെടാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത്. ഏഷ്യയിലെമ്പാടുമായി 36 സഹോദര ഉപജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്
ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന ചെമ്പല്ലികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും
ഏഷ്യൻ ഭൂഖണ്ഡത്തിലെ ഇന്ത്യ തൊട്ട് ചൈനയടക്കം വോലസ് രേഖ(Wallace Line) വരെയുള്ള പ്രദേശങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണപ്പെടുന്നത്. അക്വേറിയങ്ങളിൽ വളർത്തുമീനായും കാണപ്പെടാറുണ്ട്
വിപരീത സാഹചര്യങ്ങളിലും ജീവിക്കുന്ന മത്സ്യമാണ് ചെമ്പല്ലി എന്ന കരിപ്പിടി. വെള്ളമില്ലാതെ മണിക്കൂറുകളോളം ഇവയ്ക്ക് ജീവിയ്ക്കാനാകും. വെള്ളം വറ്റാറായ കുളങ്ങളിലേയും തോടുകളിലേയും ചെളിമാത്രമുള്ള അവസ്ഥയിൽ ഇവ ആഴ്ചകളോളം നിലനിൽക്കുന്നു. അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ശ്വസിക്കാനുള്ള (Accessory air-breathing organ) ഉള്ള ഒരു മത്സ്യമാണിത്. പുല്ലിനിടയിലൂടെ ഇഴഞ്ഞ് നീങ്ങാൻ ഇതിനു പ്രത്യേക കഴിവുണ്ട്
ആലപ്പുഴ തകഴി സ്വദേശിയായ സോണൽ നേരോണ എന്ന മത്സ്യ കർഷകൻ പ്രാദേശികമായി വംശ നാശ ഭീഷണി നേരിടുന്ന ഈ മത്സ്യത്തെ വ്യാവസായികമായി വൻതോതിൽ ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്ന വ്യക്തിയാണ് .ഇദ്ദേഹം ബംഗ്ലദെശിലെ അത്യുല്പാദന ശേഷിയുള്ളതും രോഗപ്രതിരോധ ശേഷിയിൽ മുൻപന്തിയിൽ നില്ക്കുന്നതുമായ നാടൻ ചെമ്പല്ലി വിത്ത് മത്സ്യങ്ങളെ കൊണ്ടാണ് ഈ വിജയ ഗാഥ നെയ്തതത്





കൂടുതൽ ഫോട്ടോസ് കാണാൻ : 
കൂടുതൽ വീഡിയോസ് കാണാൻ : 
എന്റെ ഫേസ്ബുക്ക്  പേജുകൾ  :






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ