ലേബലുകള്‍

Aliexpress_1

2020, ഫെബ്രുവരി 20, വ്യാഴാഴ്‌ച

BETTA FISH Breeding മുഴുവൻ കുഞ്ഞുങ്ങളെയും കിട്ടി - A to Z കാര്യങ്ങൾ - Fighter fish breeding in Malayalam

BETTA FISH Breeding 
മുഴുവൻ കുഞ്ഞുങ്ങളെയും കിട്ടി 
A to Z കാര്യങ്ങൾ



1.)  ജോഡി വാങ്ങുക :-  നല്ലൊരു ആണിനേയും പെണ്ണിനേയും തിരഞ്ഞെടുക്കുക. അതറിയാത്തവർ ഫാമിൽ നിന്നും ബ്രീഡിങ് ആകാറായ കൺഫേം ജോഡി വാങ്ങുക.


2.)   കണ്ടിഷൻ ചെയ്യുക  :- നമ്മൾ വാങ്ങിയ ആണിനും പെണ്ണിനും 10 - 15 ദിവസം ലൈവ് ഫുഡ് തന്നെ കൊടുത്തു കണ്ടിഷൻ ചെയ്യുക. മൊയ്‌ന , കൊതുക് കൂത്താടി , ഗ്രീൻഡൽ ബോം , ഫോർസൺ ആർട്ടീമിയ , വിരിയിപ്പിച്ച  ആർട്ടീമിയ എന്നിവ കൊടുക്കാം.



3.) ഇൻഫോസോറിയാ കൾച്ചർ :-  ബ്രീഡിങ് ഇടുന്നതിനു 5 ദിവസം മുൻപ് ഇൻഫോസോറിയാ കൾച്ചർ ചെയ്യാൻ വെക്കുക. ഒപ്പം മറ്റൊരു പാത്രത്തിൽ ഗ്രീൻ വാട്ടറും. ( വാഴയില , കാബ്ബജ് എന്നിവ ഉപയോഗിച്ചു ചെയ്യാം )


4.) ആർട്ടീമിയ വാങ്ങുക :- ഡികാപ്ഡ് ഹാച്ചബിൾ ആർട്ടീമിയ വാങ്ങുക , അല്ലെങ്കിൽ ആർട്ടീമിയ എഗ്ഗ്. ഏതേലും ഒന്ന് ഉറപ്പായും വാങ്ങണം. അത് അരിക്കാൻ ഉള്ള നെറ്റും.  എങ്കിലേ 100 % കുഞ്ഞുങ്ങളെ കിട്ടുകയുള്ളു.


NB:- ഇത്രെയും കാര്യങ്ങൾ ചെയിതു എന്ന് ഉറപ്പിച്ച ശേഷം മാത്രമേ ബീറ്റാ ഫിഷിനെ ബ്രീഡിങ് ഇടാവു. (അല്ലെങ്കിൽ ഈ പണിക്ക് പോകരുത് )

5.) ടാങ്ക് സെറ്റ്ചെയ്യൽ :-  അതികം ഉയരം ഇല്ലാത്ത ഒരുപാടു നീളവും വീതിയും ഇല്ലാത്ത പാത്രയിൽ ഗ്രീൻ വാട്ടർ ഒഴിക്കുക.അതിനുശേഷം  അതിൽ ഒരു ഉണങ്ങിയ ബദം ഇലയുടെ പകുതിയും ഒരു ഉണങ്ങിയ വാഴയിലയും ഇട്ടു രണ്ടു ദിവസം വെക്കുക. (ബദം ഇല ഇടുന്നതു മീൻ കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ ഒന്നും വരാതിരിക്കാനും വാഴയില ഇടുന്നതു വെള്ളത്തിന്റെ ph കറക്റ്റ് ആയി നിൽക്കാനും ആണ്.) 


ആദ്യം മുട്ട ഇട്ട ശേഷം പെൺ മത്സ്യത്തിന് ഒളിച്ചിരിക്കാൻ ഉള്ള സാഹചര്യം ഒരുക്കുക ( ടൈൽ,ഓട്,വീതിഉള്ള കല്ലുകൾ എന്നിവയുടെ കഷ്ണങ്ങൾ ടാങ്കിന്റെ സൈഡിൽ ചരിച്ചു വെക്കുക) . അതിനു ശേഷം ഫോക്സ് ടൈൽ,മുള്ളൻ പായൽ  പോലത്തെ വെള്ളത്തിൽ താഴ്ന്നുകിടക്കുന്ന കുറച്ചു പായലും ഇടുക. ഒപ്പം പത വെക്കാനും മുട്ടകൾ വെക്കാനും വേണ്ടി ഒരു പ്ലാസ്റ്റിക് കവർ ടാങ്കിന്റെ ഏതേലും സൈഡിൽ വെള്ളത്തിൽ ചലനം ഉണ്ടാകാത്ത രീതിയിൽ വെക്കുക. അല്ലെങ്കിൽ വാട്ടർ കാബ്ബജ്,പോള ചെടി പോലത്തെ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്ന പായലുകൾ വെച്ച് കൊടുക്കുക.


6.) മീനെ നിക്ഷേപിക്കൽ:-  ആദ്യം ആൺ മത്സ്യത്തെ ടാങ്കിൽ ഇടുക. അതിനു ശേഷം പെൺ മത്സ്യത്തെ ബോട്ടിലിൽ ആൺ മത്സ്യത്തിന് കാണാവുന്ന രീതിയിൽ വെള്ളത്തിന്റെ നടുക്ക് വെക്കുക. പത വെച്ച ശേഷം പെൺ മത്സ്യത്തെ ടാങ്കിൽ ഇറക്കി വിടുക. ഇങ്ങനെ ചെയ്താൽ രണ്ടു മീനുകളും തമ്മിൽ കണ്ടു പരിജയം ഉള്ളത്കൊണ്ട് ആൺ മൽസ്യം പെൺ മത്സ്യത്തെ ആക്രമിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

ചില ആൺ മൽസ്യം ശാന്ത സ്വഭാവക്കാർ ആണ് അങ്ങനെ ഉള്ളതാണേൽ രണ്ടു മൽസ്യത്തെയും ഒരേ സമയം ടാങ്കിൽ ഇറക്കി വിടാം.

ബ്രീഡിങ് സമയത്ത് പെൺ മത്സ്യത്തെ കൊത്തി കൊല്ലുകയോ ഒരുപാടു ആക്രമിക്കുക മുട്ടകൾ തിന്നുക ഇങ്ങനെ സ്വഭാവം ഉള്ള ആൺ മത്സ്യത്തെ പിന്നീട് ബ്രീഡിങ്ങിനു ഉപയോഗിക്കരുത്. അതിനെ ഒഴിവാക്കുക.


ചിലപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ പത വെച്ച് മുട്ടയിടും . ചിലപ്പോൾ 2 ,3 ദിവസം വരെ എടുക്കും മുട്ടകൾ ഇടാൻ. ഇതൊക്കെ മീനുകൾ അവരുടെ ഇഷ്ടം പോലെ ചെയ്‌തോളും . നമ്മൾ ശല്യം ചെയ്യാതിരിക്കുക.

7.) മുട്ട ഇട്ടു കഴിഞ്ഞാൽ ആൺ മൽസ്യം പെൺ മത്സ്യത്തെ കൊത്തി ഓടിക്കും. പെൺ മൽസ്യം നമ്മൾ വെച്ചുകൊടുത്ത ടൈൽ,ഓട് കഷ്ണങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നത് കാണുമ്പോൾ എടുത്ത് മാറ്റം. പതക്കകത്ത് മുട്ട ഉണ്ടോ എന്ന് നോക്കി ഉറപ്പു വരുത്തുക.

8.) ബ്രീഡിങ് ഇട്ട മാതൃമൽസ്യങ്ങൾക്കു ലൈവ് ഫുഡ് മാത്രമേ കൊടുക്കാവൂ.( മൊയ്‌ന , കൊതുക് കൂത്താടി , ഗ്രീൻഡൽ ബോം ,വിരിയിപ്പിച്ച  ആർട്ടീമിയ) ഒരു കാരണവശാലും ഖര വസ്തുക്കളായ ആഹാരം കൊടുക്കരുത്. ഈ സമയത്ത് അങ്ങനെ ഉള്ള ആഹാരം മുഴുവൻ കഴിക്കില്ല. അതിന്റെ അവശിഷ്ടങ്ങൾ ടാങ്കിൽ കിടന്നു പൂത്തു ഫംഗസ് വരും മീൻ കുഞ്ഞുങ്ങൾ മുഴുവൻ ചാകും.


9.) മുട്ട രണ്ടാം ദിവസം വിരിയും. കുഞ്ഞുങ്ങൾ മൂന്നു നാലാം ദിവസം മുതൽ നല്ല രീതിയിൽ നീന്താൻ തുടങ്ങും അപ്പോൾ മുതൽ  ഇൻഫോസോറിയാ കൊടുക്കുക.രണ്ടും മൂന്നും നേരം വച്ച് ടാങ്കിന്റെ എല്ലാ സൈഡിലും ഒഴിച്ച് കൊടുക്കുക. ഒപ്പം ആർട്ടീമിയ വിരിയിച്ചതു ഒരു നേരം കൊടുക്കാം. 


10.) കുഞ്ഞുങ്ങളെ തിന്നുകയോ, കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്ന സമയം ടാങ്കിൽ കിടന്നു വിരണ്ടു ഓടുന്ന സ്വഭാവം ഉള്ള ആൺ മത്സ്യത്തെ കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ ഉടനെ മാറ്റം.

11.) ആറാമത്തെ ദിവസം മുതൽ ആർട്ടീമിയ വിരിയിച്ചതു രാവിലെ ഉച്ചക്ക് വൈകിട്ട് എന്നിങ്ങനെ മൂന്നു നേരം ഫീഡ് ചെയ്യുക. ഒപ്പം രണ്ടു നേരം  രാവിലെയും വൈകിട്ടും മാത്രം ഇൻഫോസോറിയാ കൊടുക്കുക. ഈ രീതി 25 - 30 ദിവസം തുടരുക.


12.)  15 ദിവസം കഴിയുമ്പോൾ മുതൽ ഓരോ ദിവസം ഇടവിട്ടു വേണമെങ്കിൽ  മുട്ടയുടെ മഞ്ഞ കരു ചാലിച്ച വെള്ളം ഓരോ ദിവസം ഇടവിട്ടു ഒരു നേരം ചെറിയ അളവിൽ കൊടുക്കാം. .


13.) 25 ദിവസം കഴിയുമ്പോൾ മുതൽ കുഞ്ഞുങ്ങൾ വലുതാകാൻ തുടങ്ങും. അപ്പോൾ മുതൽ മൊയ്‌ന കൊടുക്കാം. മൊയ്‌ന നല്ലപോലെ കഴിക്കുകയാണേൽ ആർട്ടീമിയ വിരിയിച്ചതു ഒരു നേരമായി കുറച്ചു നമുക്ക് കാശ് ലാഭിക്കാം.


30 - 35 ദിവസം ആയ കുഞ്ഞുങ്ങൾക്ക് 2 , 3 ദിവസം പ്രായം ആയ കൊതുക് കൂത്താടി കൊടുക്കാം. ഒപ്പം മൊയ്‌നയും.


30 - 35 ദിവസം ആകുമ്പോൾ തന്നെ കുറച്ചു കുഞ്ഞുങ്ങൾ നല്ലപോലെ വലുതാകും. അതിനെ ആ ടാങ്കിൽ നിന്നും വലിയ ടാങ്കിലേക്ക് മാറ്റുക. അല്ലേൽ. വലുതാകാത്ത കുഞ്ഞുങ്ങളെ മുഴുവൻ തിന്നും.


14.) 30 - 35 ദിവസം ആയാലും കുറച്ചു കുഞ്ഞുങ്ങൾ വലുതാകില്ല. അവയ്ക്ക് മൊയ്‌ന , കൊതുക് കൂത്താടി ഒന്നും കഴിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ്, ഇൻഫോസോറിയാ, ആർട്ടീമിയ വിരിയിച്ചതു ഒരു നേരമെങ്കിലും തുടർച്ചയായി 30 - 40 ദിവസം വരെ കൊടുക്കാൻ പറയുന്നത്.


15.) ബ്രീഡിങ് ടാങ്കിലെ വെള്ളം മോശമായി എന്ന് തോന്നിയാൽ മാറണം. 30 - 35 ദിവസം ആകുമ്പോൾ വലുതായ കുഞ്ഞുങ്ങളെ മാത്രം വലിയ ടാങ്കിൽ മറ്റും. വലുതാകാത്ത കുഞ്ഞുങ്ങളെ ആ ടാങ്കിൽ തന്നെ നിലനിർത്തി ഫുഡ് കൊടുത്തു വലുതാക്കി എടുക്കും.
  

16.) പെട്ടന്ന് വളരുന്ന കുഞ്ഞുങ്ങൾ രണ്ടാം മാസം തന്നെ ബോട്ടിൽ ചെയിതു തുടങ്ങാം. വലിയ ടാങ്കിൽ ആണേൽ മൂന്നു മാസം വരെ ഒരുമിച്ചിട്ടു വളർത്താം. തമ്മിൽ കൊത്തുണ്ടാക്കാൻ തുടങ്ങുമ്പോൾ ബോട്ടിൽ ചെയ്താൽ മതി.     
   

വീഡിയോസ് എല്ലാം കണ്ടാൽ നിങ്ങൾക്ക് മനസിലാകും കാര്യങ്ങൾ സംശയങ്ങൾ വീഡിയോക്ക് അടിയിൻ കമന്റ് ആയി ഇടാവുന്നതാണ്.


കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും  അറിയാൻ ഈ പേജ് ലൈക് ചെയ്യുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ