ലേബലുകള്‍

Aliexpress_1

2018, മാർച്ച് 31, ശനിയാഴ്‌ച

വളർത്തുമീൻ / കരിമീൻ / വാള എന്നിവയെ പിടിക്കാൻ ഉള്ള തീറ്റ

വളർത്തുമീനെ പിടിക്കാൻ ഉള്ള തീറ്റ.
========================


========================
വളർത്തുമീനുകളായ രോഹു ,കട്‌ല,ഗ്രാസ് കാർപ്പ്,മൃഗാൽ, കുയിൽ (Masheer), സിലോപ്പിയ , നട്ടർ(റെഡ് ബെല്ലി) , കരിമീൻ , പരൽ മീനുകൾ etc .... ഇവയ്‌ക്കെല്ലാം ഈ തീറ്റകൾ ഉപയോഗിക്കാം.  
----------------------------------------------------------------------------
ചില ഗുണപാഠങ്ങൾ 
============================================
എല്ലാവരും ഒരു കാര്യം ഓർക്കുക ഈ രീതി ആദ്യമേ വിജയിക്കണം എന്നില്ല. പലരും ആദ്യത്തെ 1,2 ദിവസങ്ങളിൽ ഓഖ പിണ്ണാക്ക് തീറ്റ ആയി മീൻ കിടക്കുന്നടത്തു ഇട്ടു കൊടുത്തു മീനെ തീറ്റിച്ചു പഠിപ്പിക്കും. ഓഖ പിണ്ണാക്ക് തീറ്റ തിന്ന മീൻ അവിടെതന്നെ  48 മണിക്കൂർ വരെ തീറ്റതേടി നിൽക്കും. അതുകൊണ്ട് ഏതു വളർത്തുമീനെയും ഓഖ പിണ്ണാക്ക് തീറ്റ കൊടുത്തു തീറ്റിച്ചു പഠിച്ച ശേഷം മാത്രമേ ചൂണ്ടയിൽ തീറ്റ  കോർത്തിട്ടാൽ മീൻ പിടിക്കുകയുള്ളു.
--------------------------------------------------------------------------
മീൻ ചൂണ്ടയിൽ കൊത്തി വലിക്കുമ്പോൾ ചെറുതായി ഒന്ന് വെട്ടിച്ചു വലിക്കണം എങ്കിലേ ചൂണ്ടയിൽ ഉടക്കു.  


വളർത്തുമീനുകൾ തീറ്റ വാ തുമ്പു വച്ച് ചപ്പി ചപ്പി മാത്രമേ തിന്നു. തീറ്റ ഒറ്റയടിക്ക് വിഴുങ്ങില്ല. അതുകൊണ്ടാണ് ചപ്പി വലിക്കാൻ നേരം ചെറുതായി ഒന്ന് വെട്ടിച്ചു വലിക്കാൻ പറഞ്ഞത്.
================================================================
വളർത്തുമീനുകൾ ചൂണ്ടയിൽ ഉടക്കിയാൽ തിരിച്ചു വലിക്കരുത്. കാരണം നമ്മൾ ഇട്ടിരിക്കുന്നത് വളരെ ചെറിയ ചൂണ്ട ആണ്. ചൂണ്ട നിവർന്നു പോകും . മറ്റൊന്ന് വളർത്തുമീനുകളുടെ വായുടെ അറ്റം വളരെ സോഫ്റ്റ് ആണ് നമ്മൾ ശക്തിയിൽ വലിക്കുമ്പോൾ മീൻ പിടച്ചു വാ കീറി പോകും. മീനെ വെള്ളത്തിൽ ഇട്ടു കുറെ നേരം ഓടിച്ചു ക്ഷീണിച്ച ശേഷം മാത്രം കരക്കടുപ്പിക്കുക. അത് ചെറിയ 0.500 kg ഉള്ള മീൻ ആണേൽ പോലും. 2,3 കിലോ ഉള്ള മീനെ കരക്ക്‌ കയറ്റാൻ 15,20 മിനറ്റ് വരെ എടുക്കും. ചുണ്ടക്കാരന്റെ ക്ഷമ അനുസരിച്ചിരിക്കും വളർത്തുമീൻ കരക്ക്‌ കയറുന്നത്. 
================================================================

ചുവടെ കൊടുത്തിരിക്കുന്നത് പലരും  പരീക്ഷിച്ചു വിജയിച്ച തീറ്റയുടെ രീതികൾ ആണ് .

=====================================

ഒർജിനൽ ബംഗാളി തീറ്റ കൂട്ട്

പച്ചരി ഒരു കൈ പിടി , ചുവന്ന പരിപ്പ് ഒരു പിടി, ചെറുപയർ ഒരുപിടി 
മഞ്ഞ പരിപ്പ് (സാമ്പാർ പരിപ്പ്) ഒരു പിടി, കറികടല ഒരു പിടി, ഉഴുന്ന് ഒരു പിടി,  ഇതെല്ലാം കൂടി വറക്കുക . എന്നിട്ടു ചൂട് മാറിക്കഴിയുമ്പോൾ പൊടിക്കുക 

ഓഖ പിണ്ണാക്ക് ,തേങ്ങാ പിണ്ണാക്ക് , കടല പിണ്ണാക്ക് 
ഓഖ പിണ്ണാക്ക് കുറച്ചും തേങ്ങാ പിണ്ണാക്ക് , കടല പിണ്ണാക്ക്  കുടുതലും എന്നിട്ടു ഇതും വറക്കുക. എന്നിട്ടു ചൂട് മാറിക്കഴിയുമ്പോൾ പൊടിക്കുക.

എന്നിട്ട് പഴച്ചോർ ഉപയോഗിച്ച് കുഴക്കുക.പഴച്ചോർ വച്ചുകുഴച്ചാൽ നല്ല പശ ആണ്. ഒപ്പം അമൃതം പൊടി കുറച്ചു ചേർക്കുക കിട്ടുകയാണെങ്കിൽ. അല്ലെങ്കിൽ സ്വൽപ്പം മൈദ കൂടി ചേർക്കുക. 

ഇങ്ങനെ കുഴച്ചാൽ  ചൂണ്ടയിൽ നിന്നും പറിഞ്ഞു പോകില്ല.
  
തേങ്ങാ പിണ്ണാക്ക് , കടല പിണ്ണാക്ക് , കറികടല, ഉഴുന്ന് എന്നിവ  ചേർക്കുന്നത് കാരണം നല്ല മണം ആയിരിക്കും.

ഇങ്ങനെ എല്ലാം കൂടി ചേർത്തതാണ് ഒർജിനൽ  ഒർജിനൽ ബംഗാളി തീറ്റ കൂട്ട് ഉണ്ടാക്കുന്നത്. വളർത്തുമീനുകളെ പിടിക്കാൻ ആണ് ഇതു ഉപയോഗിക്കുന്നത്. 



====================
പോപ്പ് അപ്പ് ഉപയോഗിച്ചുള്ള മീൻ പിടുത്തം 

സ്റ്റാർട്ടർ തീറ്റ , കോഴിത്തീറ്റ ,ഓഖ പിണ്ണാക്ക് , അവൽ, മഞ്ഞ പട്ടാണി, ബിസ്‌ക്കറ് , പഞ്ചസാര , ശർക്കര, ഏലക്ക .....
ഇതെല്ലാം കൂടി മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കണം.
എന്നിട്ടു നെയ്യും വെളിച്ചെണ്ണയും ബ്രെഡിന്റെ വെള്ള ഭാഗവും സ്വൽപ്പം 
 വെള്ളവും ചേർത്ത് കുഴക്കണം.
പുട്ടുപൊടി കുഴക്കുന്നപോലെ....  

പോപ്പ് അപ്പ് നു പകരം സോയാബീൻ ഉപയോഗിക്കുക 

====================

മൈദയും ഗോതമ്പുപൊടിയും ചുടുവെള്ളത്തിൽ കുഴക്കുക.വീട്ടിൽ ചപ്പാത്തിക്ക് കുഴക്കുന്ന അതെ കട്ടിയിൽ കുഴക്കണം എന്നിട്ടു ചെറിയ ചൂണ്ടയിൽ കോർത്തിടണം. 


====================

മീനെ പിടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ചു ദിവസം മൈദയും കാലിത്തീറ്റയും എണ്ണയും ഓറഞ്ച് ബിസ്കറ്റ് അടങ്ങുന്ന തീറ്റ ഇട്ടു കൊടുക്കുക. അതിനു ശേഷം ചൂണ്ടയിൽ തീറ്റ ഇടുക. ഒഴുക്കുള്ള സ്ഥലത്തു തീറ്റ ഇടരുത്

====================

ചോറും മൈദയും കൂടി കട്ടിക്ക് കുഴച്ചിട്ടാലും കിട്ടും 

====================


മൈദയും ഗോതമ്പുപൊടിയും ചുടുവെള്ളത്തിൽ കുഴക്കുക. എന്നിട്ടു സ്വൽപ്പം ഉലുവ വറത്തു പൊടിച്ചു അതുകൂടി ചേർത്ത് ഇട്ടാൽ മതി 


====================


മൈതയുടെയും മഞ്ഞൾ പൊടിയുടെയും കൂടെ  ജീരകം പൊടിച്ചു സ്വൽപ്പം ചൂടുവെള്ളം ഒഴിച്ച് വെളിച്ചെണ്ണ ചേർത്ത് കുഴക്കണം. വീട്ടിൽ ചപ്പാത്തിക്ക് കുഴക്കുന്ന അതെ കട്ടിയിൽ കുഴക്കണം എന്നിട്ടു ചെറിയ ചൂണ്ടയിൽ കോർത്തിടണം. വെളിച്ചെണ്ണ ചേർത്ത് കുഴച്ചതുകൊണ്ടു വെള്ളം പിടിക്കില്ല ചൂണ്ടയിൽ അതുപോലെ കിടക്കും ഒരുപാടുനേരം. 

========================

മൈദ, മഞ്ഞൾപൊടി ,ഉലുവപ്പൊടി, കോഴിത്തീറ്റ(സ്റ്റാർട്ടർ) , ഇതെല്ലാം കുടി പച്ച മുട്ട മൊത്തത്തിൽ ഒഴിച്ച് ഇളക്കി എടുക്കും, ആവശ്യമെങ്കിൽ ചൂടുവെള്ളം സ്വൽപ്പം ഒഴിക്കാം. പച്ച മുട്ട ഒഴിച്ച് ഇളക്കുമ്പോൾ തന്നെ നല്ല പോലെ കുഴയും പശ, പശപ്പു് വരുകയും ചെയ്യും.
(ചോളം ചേർന്ന എന്തേലും ഇടാൻവേണ്ടി ആണ് കോഴിത്തീറ്റ ഉപയോഗിക്കുന്നത്)
=========================

നല്ല ഫ്രഷ് കോഴികുടൽ ചെറിയ ചൂണ്ടയിൽ കോർത്തിട്ടു രോഹു ,കട്‌ല,ഗ്രാസ് കാർപ്പ്, കുയിൽ(Masheer), സിലോപ്പിയ , നട്ടർ(റെഡ് ബെല്ലി) , പരൽ മീനുകൾ എന്നിവയെ പിടിച്ചതായി മലപ്പുറത്തുള്ള ഒരാൾ പറഞ്ഞു.

========================

ആറ്റിൻ തീരത്തു സാധാരണ കാണുന്ന വള്ളിയിൽ കായ തുങ്ങി കിടക്കുന്ന മരം ഉണ്ട് അതിന്റെ കായ ചൂണ്ടയിൽ കോർത്തിട്ടു  കാർപ്പ് , കട്‌ല , രോഹു മീനുകളെ കിട്ടിട്ടുണ്ട്.

==================

പുതിയതായി കിളിർത്ത മഞ്ഞ മുളയിലാ മടക്കി അതിനകത്ത് ചുണ്ട വെച്ച് വെള്ളത്തിൽ ഒഴുക്കി വിട്ടാൽ മതി കാർപ്പ് മീനുകളെ കിട്ടും.
ആറ്റിൽ തീരത്ത് മുളയുള്ള ഭാഗങ്ങളിൽ നല്ല റിസൾട്ട് ആണ് ഈ രീതി.

==================

മുളയിലാ രണ്ടെണ്ണത്തിന്റെ നടുക്ക് ചൂണ്ട വെച്ച് ഫെവിക്കോൾ തേച്ചു ഒട്ടിച്ചു വെള്ളത്തിൽ ഒഴിവിട്ടാലും  കാർപ്പ് മീനുകളെ കിട്ടും.

=======================

ബോറോട്ട , ബോണ്ട എന്നിവ കോർത്തിട്ടാലും വളർത്തുമീനുകളെ എല്ലാം  കിട്ടും 

===================

നാടൻ പാളന്തോടൻ പഴം ചൂണ്ടയിൽ കോർത്തിട്ടും വളർത്തുമീനുകളെ കിട്ടിയിട്ടുണ്ട് 

======================

വളർത്തുമീനുകളെ പുഴയിൽ നിന്നോ കുളത്തിൽ നിന്നോ പിടിക്കാൻ ബംഗ്ലാളി തീറ്റ ഉണ്ടാക്കുന്ന രീതിയും അതിനുപയോഗിക്കുന്ന ചുണ്ടയും കോർക്കുന്ന വിധവും.
കിട്ടാറുള്ള മീനുകൾ ( രോഹു ,കട്‌ല, കാർപ്പ് , മൃഗാൾ ,കുയിൽ ,കറ്റി,സിലോപ്പിയ,റെഡ് ബെല്ലി, etc ...... 
NB :- ചൂണ്ടകൾ ഇതിലും ചെറുതും വലുതും ഒകെ ഉപയോഗിക്കാം അത് ചൂണ്ടക്കാരൻ ആണ് തീരുമാനിക്കുന്നെ.
ഇതു ഒരാൾ ഉപയോഗിക്കുന്ന രീതി മാത്രം ആണ് . ഓരോരുത്തരും ഉപയോഗിക്കുന്ന ചൂണ്ടകളും കോർക്കുന്ന രീതിയും വത്യസ്തമാണ്.
ഒരാൾ ഉപയോഗിക്കുന്ന രീതി അതുപോലെ കോപ്പി അടിക്കാതിരിക്കുക.






കരിമീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചൂണ്ട

കരിമീൻ പിടിക്കാൻ 

==================================================


Shinod O S to Fishing Kerala
1 hr

🤩 Dear Friends 😀 ഇതാണ് ഞാൻ പറഞ്ഞ കരിമീൻ ബെയിറ്റ് 😀മൈദാ ആവശ്യത്തിന്‌ അതിൽ മഞ്ഞൾപ്പൊടി ചേർത്ത് ഇളം ഓറഞ്ചു നിറം കിട്ടുന്നത് വരെ മിക്സ് ചെയുക അതിനു ശേഷം നന്നായി പഴുത്ത ഒരു പൈനാപ്പിൽ മുറിച്ചു അതിന്റെ ജ്യൂസ് ഏകദേശം 20 ML കൂടി ചേർക്കുക രണ്ടു ടേബിൾസ്‌പൂൺ പഞ്ചസാര കൂടി ചേർക്കുക എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക ചൂണ്ടയിൽ ഒട്ടി ഇരിക്കാവുന്ന പരുവം . ഈ മിക്സ് എനിക്ക് ഷെയർ ചെയ്തത് നമ്മുടെ ഗ്രൂപ്പിലെ വിനീത് ആർട്സ് ആണ് , ഞാൻ കൂടി പരീക്ഷിച്ചതിനു ശേഷം ഇട്ടാൽ മതി എന്നും പറഞ്ഞിരുന്നു പല സ്പോട്ടുകളിലും ( ഫ്രഷ് & സോൾട്ട് ) പരീക്ഷിച്ചു നല്ല റിസൾട്ട് ഉറപ്പ് വരുത്തിയതിനു ശേഷം ആണ് പോസ്റ്റ് ചെയുന്നത്. വൈകിയതിൽ ക്ഷമിക്കുക. 😍 വേറെ ഒരു ട്രെഡീഷണൽ ഫിഷർമാൻ അപ്പൂപ്പൻ എനിക്ക് ഷെയർ ചെയ്തതും ഇതിനെക്കാളും ഏതു വാട്ടർ കണ്ടീഷനിലും മീൻ ഉണ്ടായിട്ടും ഇര എടുക്കുന്നില്ല എന്ന് പരാതി പറയുന്നവർക്കും ആയി ഞാൻ പരീക്ഷിച്ച തികച്ചും ബോധ്യപ്പെട്ട ഒരു ബെയിറ്റ് കൂടി വീക്ക് എൻഡിൽ ഇടാം അതുവരെ നിങ്ങൾ ഈ ബൈയിറ്റിൽ മീൻ പിടിക്കൂ 🙏 Happy Fishing Pearspot.


=========================================


കപ്പ ഇഡലി പാത്രത്തിൽ തട്ടിൽ വെച്ച് ആവിയിൽ വേവിച്ചു എടുക്കണം. എന്നിട്ടു അത് ചെറിയ ഉരുള ആക്കിയോ , ബ്ലേഡ് വച്ച് ചെറിയ കഷ്ണം ആക്കിയോ ചെറിയ ചൂണ്ടയിൽ ഇട്ടു പലർക്കും കിട്ടിട്ടുണ്ട്.

==================================================

തേങ്ങാ ചെറിയ രീതിയിൽ ബ്ലേഡ് വച്ച് മുറിച്ചു ചെറിയ ചൂണ്ടയിൽ കോർത്തിട്ടും പലർക്കും കിട്ടിട്ടുണ്ട്.

==============================

മൈദയും ഗോതമ്പുപൊടിയും മഞ്ഞൾ പൊടി ചെറുതായി ചേർത്ത്  ചുടുവെള്ളത്തിൽ കുഴക്കുക.വീട്ടിൽ ചപ്പാത്തിക്ക് കുഴക്കുന്ന അതെ കട്ടിയിൽ കുഴക്കണം എന്നിട്ടു ചെറിയ ചൂണ്ടയിൽ കോർത്തിടണം അങ്ങനെയും പലർക്കും കിട്ടിട്ടുണ്ട്.

======================================================

അട്ടപ്പാടിയിലുള്ള എന്റെ കൂട്ടുകാരൻ ഒരു ആദിവാസി മൂപ്പൻ കരിമീൻ പിടിക്കാനുള്ള തീറ്റയെ കുറിച്ചു പറഞ്ഞുതന്നു..
അര സ്‌പൂൺ കസൂരി മേത്തി പൊടി (ഉലുവയുടെ ഇല ഉണക്കിയത് ആണ്)
രണ്ട് സ്‌പൂൺ സർബത്ത്
ഒരു സ്പൂൺ RKG (പശുവിന്റെ നെയ്യ് )
ഒരു സ്പൂൺ മഞ്ഞപ്പൊടി
നാല് സ്പൂൺ തേങ്ങ പിണ്ണാക്ക് പൊടി
പന്ത്രണ്ടു സ്പൂൺ മൈദ.

എല്ലാം നല്ലവണ്ണം മിക്സ്‌ ചെയ്ത് ആവശ്യത്തിന് വെള്ളം കൂട്ടി കുഴച്ചെടുക്കുക...

======================================================

കപ്പ ചുട്ടതു ബ്ലേഡ് വച്ച് ചെറിയ കഷ്ണങ്ങൾ ആക്കി ഇട്ടു കൊടുത്താലും കരിമീൻ കിട്ടും 

==============================

ചുടുവെള്ളത്തിൽ പുഴുങ്ങിയ കടല ചൂണ്ടയിൽ കോർത്തിട്ടാൽ കരിമീൻ കിട്ടും 

======================================================


ബോറോട്ട , ബോണ്ട എന്നിവ കോർത്തിട്ടാലും കരിമീനെ കിട്ടും 

==============================

അധികം പഴുക്കാത്ത ആഞ്ഞിലി ചക്ക വളരെ നല്ലതാണ് .കുരു കളഞ്ഞിട്ട് ചുള മാത്രം ചൂണ്ടയിൽ കോർത്തിടുക

==============================


ആൽ മരത്തിന്റെ കായ ചൂണ്ടയിൽ കോർത്തിട്ടു കിട്ടിയവരുണ്ട് .


==============================


ഗോതാബ് പോടി മഞ്ഞ പൊടിയും ചേർത്ത് അടയുണ്ടാക്കി ഇട്ടു കിട്ടിയവരുണ്ട്. 


==============================


മൈദയും കാലിത്തീറ്റയും മിക്സ്‌ ചെയ്തു കുഴച്ചു ചെറിയ ബോൾ ആക്കി ഇട്ടു കിട്ടിയവരുണ്ട്.

==============================


കക്ക ഇറച്ചി കോർത്തിട്ടു കിട്ടിയവരുണ്ട്. 


==============================


അത്തി മരത്തിന്റെ കായ കോർത്തിട്ടാലും കിട്ടും 

കണ്ണൂർ ജില്ലയിൽ പരമ്പരാഗതമായി എന്റെ നാട്ടിലെ എല്ലാവരും ഈ കായ ഉപയോഗിച്ചാണ് കരിമീൻ പിടിക്കുന്നത് എന്ന് ഒരാൾ പറഞ്ഞുതന്നു.


അത്തി മരത്തിന്റെ കായ






വാള പെട്ടന്ന് പിടിക്കാൻ എളുപ്പ വിദ്യ.
=======================
പച്ച മുട്ടയുടെ മുകൾ വശം സ്വൽപ്പം പൊട്ടിച്ചു അതിൽ കൂടി വലിയ ചൂണ്ട ഇറക്കിവെച്ചു വെള്ളത്തിൽ കുത്തനെ നിർത്തി നല്ലപോലെ പുഴുങ്ങിയ ശേഷം തോട് പൊളിച്ചു അതുപോലെ ഇട്ടാൽ വാള ഉറപ്പായിട്ടും അടിക്കും.
പുഴുങ്ങിയ മുട്ട 2 ദിവസം കഴിഞ്ഞു ഉപയോഗിക്കുന്നതും വളരെ നല്ലതാണു.
വാള പിടിക്കുമ്പോൾ സ്റ്റീൽ ലൈൻ ലീഡർ ഉപയോഗിക്കാൻ ആരും മറക്കരുത്.   

ചൂണ്ട ഇങ്ങനെ മുട്ടക്കകത്തു ഇറക്കിവെച്ചുവേണം പുഴുങ്ങാൻ   

=======================

കുപ്പിയുടെ നടുക്കൂടെ ദ്വാരം ഇട്ടു ലൈൻ കടത്തി വിടും ആ ലൈനിൽ സ്റ്റീൽ ലൈൻ ഇട്ടു വലിയ  ചുണ്ട ഇടും. ആ ചൂണ്ടയിൽ മത്തി തല കോർക്കും.

കുപ്പിക്ക് ചുറ്റും കുറെ വലിയ ദ്വാരങ്ങൾ ഇടുക എന്നിട്ട് കുപ്പിയിൽ മത്തിയുടെ കുടലും തലയും എല്ലാം ചെറിയ ക്ഷണം ആക്കി മുറിച്ചു ഇടും അതിൽ നിന്നും ഉള്ള വെള്ളം ഒലിച്ചിറങ്ങി ആ ഗന്ധം കാരണം വാള , മലഞ്ഞിൽ (ബ്ലാഞ്ഞിൽ)  എവിടുണ്ടേലും വരും. 

ക്ലച്ച് കേബിൾ വളച്ചു ലൈൻ ലീഡർ ഉണ്ടാക്കിയതിൽ വലിയ ചൂണ്ട ഇട്ടേക്കുന്നത്  


കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ