വിനീഷിന്റെയും ചേട്ടൻ വിനേഷിന്റെയും കൂട്ടുകാരുടെയും വിദേശചൂണ്ടയിൽ ഏതു മീനും കൊത്തും !! എട്ടടിയോളം നീളം ഉള്ള ലോഹ നിർമിത ദണ്ഡു കൊണ്ടുള്ളതാണ് ചൂണ്ട; വില ഏകദേശം 9,000 ത്തോളം വരും...
amazon.in ഫിഷിങ് സാധനങ്ങളുടെ തിരഞ്ഞു ഇനി സമയം കളയേണ്ട നിങ്ങൾക്ക് വേണ്ട സാധങ്ങൾ എല്ലാ ഇനി ഒറ്റനോട്ടത്തിൽ കാണാം Click here ...
http://allptc.review/FISHING/
------------------------------------
പത്തനംതിട്ട : വിദേശ ചൂണ്ടയെപ്പറ്റി കേട്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു പ്രക്കാനം സ്വദേശി വിനീഷിനും ചേട്ടൻ വിനേഷിനും ഒരെണ്ണം വാങ്ങണമെന്ന് . വില കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിപ്പോയി. അങ്ങനെ വേണ്ടന്നു വച്ച സ്വപ്നം ആണ് വിനീഷ് കുവൈറ്റിലും വിനേഷ് ഖത്തറിലും ചെന്നപ്പോൾ യാഥാർത്യമായത്. വിദേശചൂണ്ടയെകുറിച്ചു ആദ്യം കാര്യമായി ഒന്നും അറിയില്ലായിരുന്നു.
http://allptc.review/FISHING/
------------------------------------
പത്തനംതിട്ട : വിദേശ ചൂണ്ടയെപ്പറ്റി കേട്ടപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു പ്രക്കാനം സ്വദേശി വിനീഷിനും ചേട്ടൻ വിനേഷിനും ഒരെണ്ണം വാങ്ങണമെന്ന് . വില കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിപ്പോയി. അങ്ങനെ വേണ്ടന്നു വച്ച സ്വപ്നം ആണ് വിനീഷ് കുവൈറ്റിലും വിനേഷ് ഖത്തറിലും ചെന്നപ്പോൾ യാഥാർത്യമായത്. വിദേശചൂണ്ടയെകുറിച്ചു ആദ്യം കാര്യമായി ഒന്നും അറിയില്ലായിരുന്നു.
ആകെ ഉള്ള പരിചയം നാട്ടിലെ തോട്ടിലും ചാലിലും കൈചുണ്ട ഇട്ടും തട ചുണ്ട ഇട്ടും ബ്ലാഞ്ഞിലിനെയും ആരകനെയും നാടൻ വരാലിനെയും പിടിച്ചു മാത്രം. (അക്കാര്യത്തിൽ ഞങ്ങളുടെ ഗുരു സ്വന്തം മാമൻ (സന്തോഷ്) തന്നെ ആണ്) ആ സമയത്താണ് ഫേസ്ബുക്കിലൂടെ Fishing Kerala എന്ന ഗ്രൂപ്പിലും അതിന്റ WhatsApp ഗ്രൂപ്പിലും അംഗം ആകുന്നത് അതിലൂടെ ആണ് വിദേശചൂണ്ട ഉപയോഗിക്കുന്ന രീതിയും അതുപയോഗിച്ചുള്ള മീൻ പിടുത്തവും പഠിക്കുന്നത്.
അങ്ങനെ ആദ്യം മേടിച്ച ചൈനയുടെ ലോഹ നിർമിത ദണ്ഡു കൊണ്ടുള്ള ചൂണ്ടയിൽ അച്ചൻകോവിലാറിൽ നിന്നും വിനീഷിനു കിട്ടിയത് 5 കിലോയോളം വരുന്ന പുലി വാഹ വരാലിനെയും ചേട്ടൻ വിനേഷിന് ഓമല്ലൂർ ഊപ്പമൺ ചാലിൽ നിന്നും 3 കിലോയോളം ഉള്ള ചേറു വരാലിനെയും ആണ്.
വിദേശചൂണ്ടയുമായി ആദ്യമൊക്കെ മീൻ പിടിക്കാൻ പോകുമ്പോൾ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും അടക്കം കളിയാക്കിയതിനു കണക്കില്ല. പക്ഷെ ഇപ്പോൾ ആ കളിയാക്കിയവർ എല്ലാം ഞങ്ങൾ പിടിച്ച മീൻ കഴിച്ചിട്ടും ഉണ്ട് . ഇനിയും ഒരുപാട് പേർക്ക് കൊടുക്കാനും ഉണ്ട്.
മീനെ പണത്തിനു കൊടുക്കാറില്ല. എങ്കിലും മിക്ക സമയങ്ങളിലും മീൻ പിടിക്കുന്ന കണ്ടിട്ട് വഴിയാത്രക്കാർ മീനെ വിൽക്കുന്നോ എന്ന് ചോദിച്ചു വരാറുണ്ട്. വിൽക്കുന്നില്ല എന്ന് പറഞ്ഞാലും ചിലർ പോകില്ല. ഗൾഫിൽ ഉള്ള മക്കൾക്ക് അച്ചാറിട്ടു കൊടുത്തുവിടാൻ ആണ് എന്നും പറഞ്ഞു ചോദിച്ചപ്പോൾ വിറ്റ ചരിത്രം ഉണ്ട് . അന്ന് 3 കിലോ ഉള്ള വാഹ വാരലിനു 500 രൂപ അവരു ചോദിക്കാതെ തന്നെ തന്നു.
നാട്ടിൽ എത്തുമ്പോൾ സമയം കിട്ടുമ്പോഴൊക്കെ വിനീഷും ചേട്ടനും അനിയനും കൂട്ടുകാരും മാമന്മാരും ഇപ്പോൾ വിദേശ ചൂണ്ടയുമായി ഗമയോടെ മീൻ പിടിക്കാൻ ഇറങ്ങുന്നു.
വീടിനടുത്തുള്ള തോട്ടിലും ചാലിലും ആറിന്റെ വക്കത്തിരുന്നും ചൂണ്ടയിടും. തോട്ടിൽ മീൻ ഉണ്ടെങ്കിൽ ഞങ്ങളുടെ ചൂണ്ടയിൽ കൊത്തിയിരിക്കുമെന്നും ചൂണ്ട വിലയുടെ പത്തിരട്ടിയോളം പണം മീൻ പിടിക്കുന്ന വീഡിയോ യൂട്യൂബിൽ ഇട്ടു ഗുഗിളിൽ നിന്നു കിട്ടിയിട്ടുണ്ട് എന്നും വിനീഷ് അഭിമാനത്തോടെ പറയുന്നു.
400 ൽ കൂടുതൽ വീഡിയോസ് വിനീഷിന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്. ഇതിനോടകം ഒരു കോടിയിലതികം കാഴ്ചക്കാരെയെയാണ് ലഭിച്ചത് .Gopro 4k HD ക്യാമറയിൽ എടുത്തതാണ് അതിൽ പല വിഡിയോകളും.
ഇന്ത്യയും കടന്ന് അമേരിക്കയിലും യൂറോപ്പിലും വരെ ഇന്ന് വിനീഷിനും കൂട്ടുകാർക്കും ആരാധകരുണ്ട്.
പുലി വാഹ , വരാൽ ,ചേറുമീൻ , വളർത്തുമീനുകളായ ഗ്രാസ് കാർപ്പ് , കുയിൽ എന്നീ മീനുകളെയും വിദേശചൂണ്ടയിൽ കിട്ടിയിട്ടുണ്ട്.
ഇതുവരെ 100 കൂടുതൽ (150 കിലോയിൽ അധികം ) വലിയ മീനുകളെ ഞങ്ങൾ എല്ലാവരും കൂടി പിടിച്ചതായി വിനീഷ് പറയുന്നു.
ഗൾഫിൽ നിന്നും കൊണ്ടുവന്നത് കൂടാതെ എറണാകുളത്തുനിന്നും വാങ്ങിയ വിദേശചൂണ്ടകൾ വിനീഷിന്റെ അനുജൻ വിനീതിന്റേയും കൂട്ടുകാരൻ ബാബുവിന്റെയും അപ്പുവിന്റെയും കയ്യിലുണ്ട്.
ചെറുപ്പം മുതലേ ഞങ്ങൾക്ക് എല്ലാവർക്കും മീൻപിടുത്തം ഒരു ഹരമായിരുന്നു. ഞങ്ങളൊക്കെ ആണ് പ്രക്കാനത്തെ അറിയപ്പെടുന്ന മീൻപിടുത്തകാർ.
എട്ടടിയോളം നീളമുള്ള ലോഹനിർമ്മിത ദണ്ഡുകൊണ്ടുള്ളതാണ് ചൂണ്ട .
രണ്ടായിരത്തോളം വില വരുന്ന 100 മീറ്ററിൽ കൂടുതൽ നീളം ഉള്ള പ്രത്യേകതരം നൂൽ ആണ് ചുറ്റിയിരിക്കുന്നത്.
30,40 കിലോ ഉള്ള മീൻ പിടിച്ചാൽ പോലും പൊട്ടില്ല എന്നതാണ് ഈ നൂലിന്റെ പ്രത്യേകത. നൂലിന്റെ അറ്റത്തായി പ്ലാസ്റ്റിക്കിൽ നിർമിച്ച നിറമുള്ള ചെറിയ തവളയോ ഡമ്മി മീനോ കാണും .
തവളയുടെ അകത്തായി ബലമുള്ള രണ്ടു ചൂണ്ട കൊളുത്തുകളും ഡമ്മി മീനിന്റെ പുറകിലും നടുക്കുമായി ബലമുള്ള മൂന്ന് ചൂണ്ട കൊളുത്തുകളും ഉണ്ടാകും. മീനുകളുടെ ചലനം മനസിലാക്കി ആ ഭാഗത്തേക്ക് ഇരയായ തവളെയെയോ മീനെയോ എറിഞ്ഞിടും.
പിന്നെ ചൂണ്ടയുടെ കൈപ്പിടിയിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തിൽ പതുക്കെ കറക്കി നൂലു ചുറ്റും . ഈ സമയം ചൂണ്ടക്കൊളുത്തിലെ ഇര വെള്ളത്തിന് മുകളിൽ കൂടി ഇളകിനീങ്ങും . ഇതു കണ്ടു മീനുകൾ ജീവനുള്ള ഇര ആണെന്നുകരുതി അതിനെ വിഴുങ്ങും.
ഈ സമയം ശക്തിയോടെ വലിച്ചു മീന്റെ വായിൽ ചൂണ്ട കയറ്റുകയാണ് ചെയ്യുന്നത് . അങ്ങനെ മീൻ ചൂണ്ടയിൽ കുടുങ്ങും. നാല്പതു കിലോയോളം ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് നൂലും ദണ്ഡും .
15 ,20 കിലോഗ്രാം വരെ മീനെ വിനീഷിനും കൂട്ടുകാർക്കും ഒരു ദിവസം കിട്ടിയിട്ടുണ്ട് . ഒഴിവു ദിവസങ്ങളിൽ ദുരസ്ഥലങ്ങളിലും ( ചെങ്ങന്നൂർ ,പന്തളം ,തിരുവല്ല ,റാന്നി ) മീൻ പിടിക്കാൻ പോകാറുണ്ട് .
വിനീഷിന്റെയും കൂട്ടുകാരുടെയും മാമന്മാരുടെയും ഏറ്റവും വലിയ വിനോദം ചുണ്ട ഇടീലും ഫോട്ടോഗ്രാഫിയും ആണ്.
ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്ന വിനീഷ് ദിവസവും വൈകുന്നേരം മീൻ പിടിക്കാൻ അവിടെയും പോകാറുണ്ട് , വലിയ സ്രാവ് , തിരണ്ടി ,ക്യൂൻ ഫിഷ് , തേഡ് , etc ... ഇങ്ങനെ ഒരുപാട് മീനുകളെ കിട്ടാറുണ്ട് .
മീൻ പിടുത്തതിന്റെ കൂടെ രാത്രിയിൽ കൂട്ടുകാരോടൊപ്പം ഞണ്ട് , കണവയും പിടിക്കാൻ സ്ഥിരമായി പോകാറുണ്ട് .
പക്ഷെ നാട്ടിലെ പോലെ പ്ലാസ്റ്റിക് തവളയും മീനും ഒന്നും അല്ല കുവൈറ്റിൽ ഉപയോഗിക്കുന്നത്.സ്വന്തമായി വീശുവല ഉപയോഗിച്ചു പിടിച്ച ചെറിയ മീനുകളെ ജീവനോടെയോ അല്ലാതെയോ വലിയ ചൂണ്ടയിൽ കോർത്തിട്ടു മണിക്കുറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ആയിരിക്കും വലിയ മീനുകളെ കിട്ടുക .
വലിയ മീനുകൾ നൂലും ലോഹ നിർമിത ദണ്ഡും ഒടിച്ചുകൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഗൾഫിൽ എന്താ മീൻ പിടുത്തം ആണോ ജോലി എന്ന ചോദ്യം ആരെങ്കിലും ചോദിക്കാതെ പോയാലെ ഇപ്പോൾ അതിശയം ഉള്ളു.
തുടക്കകാരോട് വിനീഷിനും കൂട്ടുകാർക്കും പറയാനുള്ളത് ഞങ്ങളുടെ മീൻ പിടുത്തം കണ്ടിട്ട് ആവേശം മൂത്തു വിദേശചൂണ്ടയും വാങ്ങി മീൻ പിടിക്കാൻ ഇറങ്ങിയാൽ ഉടനെ മീൻ കിട്ടണമെന്നില്ല. നല്ലപോലെ വിദേശചൂണ്ട ഉപയോഗിക്കുന്ന രീതിയും മീനുകളെക്കുറിച്ചും പഠിച്ചിട്ടേ ഇതും കൊണ്ട് മീൻ പിടിക്കാൻ ഇറങ്ങാവൂ . ഇല്ലെങ്കിൽ ചിലപ്പോൾ അതൊരു വലിയ അപകടത്തിനു തന്നെ കാരണം ആയേക്കാം.
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
ഞങ്ങളുടെ മീൻപിടുത്തം സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി.
കൂടുതൽ ഫോട്ടോസ് കാണാൻ :
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ