ആർട്ടീമിയ ലാർവകൾ എങ്ങനെ വിരിയിച്ചെടുക്കാം.
ആർട്ടീമിയ എന്ന് പലരും കേട്ടിട്ടുണ്ട് പക്ഷെ പലർക്കും അറിയില്ല ആർട്ടീമിയ എന്താണ് എന്നും ,എവിടെ വാങ്ങിക്കാൻ കിട്ടുമെന്നും, ഇതു എങ്ങനെ ഉണ്ടാക്കാം എന്നും, ഇതുകൊണ്ടുള്ള ഗുണങ്ങളും.
ആർട്ടീമിയ എന്താണ്.
ആർട്ടീമിയ കടൽ വെള്ളത്തിൽ ജീവിക്കുന്ന ഒരു ജീവി ആണ് .
മുതിർന്ന ആർട്ടീമിയ
ഇതിന്റെ മുട്ടകൾ നമ്മൾ വിരിയിച്ചെടുക്കുമ്പോൾ ലഭിക്കുന്ന ലാർവകൾ (ജീവനുള്ള സൂക്ഷ്മജീവികൾ) ആണ് മൽസ്യക്കുഞ്ഞുങ്ങൾക്ക് ആദ്യം കൊടുക്കുന്നത്. ഇതിനെ വെള്ളത്തിൽ സൂക്ഷ്‌മമായി നോക്കിയാൽ മാത്രമേ കാണൂ. അത്രക്കും ചെറിയ ലാർവകൾ ആണ് ആർട്ടീമിയ.
ആർട്ടീമിയ മുട്ടകൾ
ആർട്ടീമിയ എവിടെ കിട്ടും.
ആർട്ടീമിയുടെ മുട്ടകൾ ആണ് നമ്മൾ മേടിക്കുന്നത്. ഇത് അലങ്കാര മൽസ്യ കടകളിൽ വാങ്ങാൻ കിട്ടും . എല്ലാ അലങ്കാര മൽസ്യകടകളിലും കിട്ടില്ല. വലിയ അക്വേറിയം കടകളിൽ മാത്രമേ കിട്ടൂ. അല്ലെങ്കിൽ ഓൺലൈൻ മുഖേന 50 ഗ്രാമിന് മുകളിലോട്ടുള്ള ചെറിയ പായ്ക്കറ്റുകളായി വാങ്ങാൻ സാധിക്കും. 50 ഗ്രാമിന് 500 മുതൽ 1000 രൂപ വരെ വിലയുണ്ട്. അക്വേറിയം കടകളിൽ നിന്നും വാങ്ങുകയാണെങ്കിൽ 10 ഗ്രാമിന് 150 രൂപ മുതലാണ് വില. 10 ഗ്രാം തന്നെ അധികം ആണ് തുടക്കക്കാർക്ക്. തുടക്കക്കാർ 10 ഗ്രാമിൽ കൂടുതൽ വാങ്ങി കാശ് കളയരുത്.
10 ഗ്രാം ആർട്ടീമിയ വാങ്ങിയത്.
ആർട്ടീമിയ എങ്ങനെ ഉണ്ടാക്കാം.
ആർട്ടീമിയ കടൽ വെള്ളത്തിൽ ജീവിക്കുന്ന ഒരു ജീവി ആണ്. അതുകൊണ്ടുതന്നെ മുട്ട വിരിയാനും ഉപ്പുരസം ഉള്ള ജലം വേണം. ഒരുലിറ്റർ വെള്ളത്തിന്റെ കുപ്പി എടുക്കുക താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയിലെ പോലെ മുകൾ വശം മുറിച്ചുകളയുക എന്നിട്ട് ഒരു ലിറ്റർ വെള്ളത്തിൽ 20,30 ഗ്രാം ഉപ്പുകല്ല്നല്ലപോലെ കലക്കുക . ഏകദേശം കടൽ വെള്ളത്തിന്റെ അത്രയും ലവണാംശം വേണം.
അതിനു ശേഷം 10 ഗ്രാം ആർട്ടീമിയ വാങ്ങിയതിൽ നിന്നും ഒരു നുള്ള് & ഒരു ഗ്രാം (അതുതന്നെ കൂടുതൽ ആണ് ) വെള്ളത്തിൽ കലർത്തി അക്വേറിയത്തിലെ എയർ പമ്പ് ഉപയോഗിച്ച് എയർ കൊടുക്കുക. എയർ കൊടുക്കുന്നത് വെള്ളത്തിന് ചലനം ഉണ്ടാകാൻ ആണ്. എങ്കിലേ മുട്ടകൾ വിരിയൂ. 24 മുതൽ 36 മണിക്കൂർ വേണം ആർട്ടീമിയ മുട്ടകൾ വിരിയാൻ. വിരിഞ്ഞു കഴിഞ്ഞ ലാർവകളെ (ആർട്ടീമിയ കുഞ്ഞുങ്ങൾ) ചെറിയ ഫില്ലർ ഉപയോഗിച്ചോ അല്ലെങ്കിൽ ചെറിയ വെളുത്ത തുണിയിൽ അരിച്ചെടുത്തോ ദിവസം 5 -6 തവണയായി കുഞ്ഞുങ്ങൾക്ക് കൊടുക്കുക. ശുദ്ധജലത്തിൽ മണിക്കൂറുകൾ ജീവിക്കുമെങ്കിലും ലാർവകളെ അധികമായി ടാങ്കിൽ ഇടുന്നത് വെള്ളത്തിന്റെ ഗുണമേന്മയെ ബാധിക്കും. അതുകൊണ്ടു ആവശ്യത്തിന് മാത്രം തീറ്റ കൊടുക്കുക.

ആർട്ടീമിയ കൊടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
മീൻ കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ആദ്യത്തെ 1 ,2 ആഴ്ചത്തേക്ക് നമ്മൾ കൊടുക്കുന്ന ഫിഷ് തീറ്റകൾ കൊച്ചുകുഞ്ഞുങ്ങൾക്ക് കഴിക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അവയുടെ വളർച്ച മുരടിക്കുകയും കുഞ്ഞുങ്ങൾ 90 % വരെ ചത്തുപോകാനും കാരണം ആകുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ആണ് ആർട്ടീമിയയുടെ ഉപയോഗം ആവശ്യമായി വരുന്നത്.
ആർട്ടീമിയ സൂക്ഷമജീവികൾ ആണ്. മുട്ടവിരിഞ്ഞ് ഇറങ്ങി 3 ദിവസം പ്രായം ആയതിനു ശേഷം വേണം മൽസ്യകുഞ്ഞുങ്ങൾക്ക് ആർട്ടീമിയ കൊടുത്തുതുടങ്ങാൻ.3 ദിവസം പ്രായം ആയ കുഞ്ഞുങ്ങൾക്ക് വെള്ളത്തിലെ സൂക്ഷമജീവികളെ മാത്രമേ ആഹാരം ആയി കഴിക്കാൻ സാധിക്കൂ.അതിനുവേണ്ടി ആണ് നമ്മൾ ആർട്ടീമിയ ലാർവകൾ ഉണ്ടാക്കുന്നത്.
ആർട്ടീമിയ ലാർവകൾ കഴിക്കുന്ന കുഞ്ഞുങ്ങൾക്ക് പെട്ടന്ന് തന്നെ നല്ല വളർച്ച എത്താൻ സാധിക്കും ഒപ്പം പ്രതിരോധ ശക്തിയും ലഭിക്കും അതിലൂടെ കുഞ്ഞുങ്ങളുടെ മരണനിരക്ക് വളരെ കുറക്കാനും സാധിക്കും. 2,3 ആഴ്ചക്കകത്തുതന്നെ നല്ല വളർച്ച എത്തുന്ന മീൻ കുഞ്ഞുങ്ങളെ വലിയ മീൻ കുളങ്ങളിൽ ഇറക്കിവിട്ട് മറ്റു തീറ്റകളും കൊടുത്തു 1 ,2 മാസത്തിനകത്തു തന്നെ വില്പ്പനക്ക് തയ്യാറാക്കാൻ സാധിക്കും.

മുട്ടയിടുന്ന മീനുകൾ ഒരു തവണ അഞ്ഞുറോ ആയിരത്തിലോ കൂടുതൽ മുട്ടകൾ ഇടാറുണ്ട്. ഇങ്ങനെ ഉള്ള മീനുകളുടെ കുഞ്ഞുങ്ങളെ എത്രത്തോളം രക്ഷപെടുത്തിയെടുക്കാൻ സാധിക്കുന്നോ അത്രത്തോളം ലാഭം ലഭിക്കും മൽസ്യകൃഷിയിൽ. ഈ സാഹചര്യത്തിൽ ആണ് ആർട്ടീമിയ ഉപകാരപ്രദമായി വരുന്നത്.
ഗോൾഡ് ഫിഷ് ,ഗൗരാമി ,ഫൈറ്റർ ,ഓസ്കാർ ഏയ്ഞ്ചൽ ,etc .... എന്നിങ്ങനെ മുട്ടയിടുന്ന മീനുകളുടെ കുഞ്ഞുങ്ങൾക്കെല്ലാം ആർട്ടീമിയ കൊടുത്താൽ മാത്രമേ 75 മുതൽ 90 ശതമാനം വരെ കുഞ്ഞുങ്ങളെ രക്ഷപെടുത്തി എടുക്കാൻ സാധിക്കത്തുള്ളൂ.
ഉദാ : ഒരു ഗോൾഡ് ഫിഷ് മുട്ടയിട്ടു 500 കുഞ്ഞുങ്ങൾ ഉണ്ടായി എന്നിരിക്കട്ടെ. ആർട്ടീമിയ കൊടുത്തു വളർത്തുകയാണേൽ കുറഞ്ഞത് 300 ൽ കൂടുതൽ കുഞ്ഞുങ്ങളെ വരെ നിങ്ങൾക്ക് വളർത്തി എടുക്കാൻ സാധിക്കും. എങ്കിൽ സാദാ ഫിഷ് ഫുഡ് , മുട്ടയുടെ മഞ്ഞ കരുവും മറ്റും കൊടുത്തു വളർത്തിയാൽ കഷ്ടിച്ച് 20 താഴെ കുഞ്ഞുങ്ങളെ മാത്രമേ നിങ്ങൾക്ക് രക്ഷപെടുത്തി എടുക്കാൻ സാധിക്കൂ .
ഗപ്പി ,റെഡ് ,ഷോട്ടേൽ ,ബ്ലാക്ക് മോളി,വൈറ്റ് മോളി,ഓറഞ്ച് മോളി etc എന്നിങ്ങനെ പ്രസവിക്കുന്ന മീനുകളുടെ കുഞ്ഞുങ്ങൾക്കും ആർട്ടീമിയ കൊടുക്കാം. പക്ഷെ സാധാരണക്കാരായ പല കർഷകരും ആർട്ടീമിയ കൊടുക്കാറില്ല. അതിനുകാരണം പ്രസവിക്കുന്ന മീനുകളായ ഇവക്ക് ഒരു പ്രസവത്തിൽ 100 താഴെ കുഞ്ഞുങ്ങളെ ഉണ്ടാകുന്നുള്ളൂ. ഈ കുഞ്ഞുങ്ങളിൽ 80 ശതമാനവും ആർട്ടീമിയ കൊടുക്കാതെ തന്നെ രക്ഷപ്പെടാറും ഉണ്ട്. അതുകൊണ്ടുതന്നെ ഇവക്ക് വിലകൂടിയ ആർട്ടീമിയ തീറ്റ കൊടുക്കുന്നത് ചെറിയ കർഷകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും.
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ