ലേബലുകള്‍

Aliexpress_1

2018, ജൂൺ 14, വ്യാഴാഴ്‌ച

തുടക്കക്കാർ എന്തൊക്കെ വാങ്ങണം...?

തുടക്കക്കാർ എന്തൊക്കെ വാങ്ങണം...?






Rod റോഡ് 

2 പീസ് റോഡ് മാത്രം വാങ്ങുക.
പുഴയിൽ ഉപയോഗിക്കാൻ ആണേൽ  8 fit , 9 fit ആവശ്യം ഉള്ളൂ.
കടലിൽ ഉപയോഗിക്കാൻ ആണേൽ  10 fit , 12 fit വാങ്ങാം.
വില  2 പീസ് റോഡ്  1200 മുതൽ വാങ്ങാൻ കിട്ടും നാട്ടിൽ എല്ലാ ജില്ലയിലും ഷോപ്പുകൾ ഉണ്ട്.


നമ്മുടെ നാട്ടിൽ പലരും ഉപയോഗിക്കുന്ന ചില റോഡുകളുടെ പേരുകൾ. വില എപ്പോളും പുതിയ സ്റ്റോക്ക് വരുമ്പോൾ മാറിക്കൊണ്ടേ ഇരിക്കും അതുകൊണ്ടു വില പറയുന്നില്ല.  

ROD: Penn Mako (8.fit) 
ROD: Penn Squadron 15 - 40 lb (8.fit) 
ROD: Shimano Cruzar AX 2802 1 - 25 lb. (8.fit) 
ROD: Shakespeare (8.fit) 
ROD: searock (8.fit) 
ROD: d-A-m  (8.fit) 
ROD: Pioneer (8.fit) 
ROD: Daiwa (8.fit) 
ROD: Abu Garcia Tournament (8.fit) 
ROD: Major Craft Shore Jigging (8.fit) 
ROD: Rapala (8.fit) 
ROD: Storm Monster (8.fit) 
ROD: Sure Catch (8.fit) 


Reel - റീൽ 

ലൂർ കാസ്റ്റിംഗ് ആണേൽ 4000 നമ്പറിന്റെ റീലെ ആവശ്യം ഉള്ളൂ. വലിയ റീൽ ആണേൽ കുറെ നേരം എറിഞ്ഞുകഴിയുമ്പോൾ കൈവേദനിക്കും.
കടലിൽ ആണേൽ 6000 , 7000 ഉപയോഗിക്കാം. ലൂർ കാസ്റ്റിംഗ് ആണേൽ കുറെ എറിഞ്ഞുകഴിയുമ്പോൾ കൈ വേദനിക്കും.
വില  1200 മുതൽ വാങ്ങാൻ കിട്ടും നാട്ടിൽ എല്ലാ ജില്ലയിലും ഷോപ്പുകൾ ഉണ്ട്. 

നമ്മുടെ നാട്ടിൽ പലരും ഉപയോഗിക്കുന്ന ചില റീലുകളുടെ  പേരുകൾ. വില എപ്പോളും പുതിയ സ്റ്റോക്ക് വരുമ്പോൾ മാറിക്കൊണ്ടേ ഇരിക്കും അതുകൊണ്ടു വില പറയുന്നില്ല. 
Branded Reel: - Pioneer, Shimano, PENN, Okuma, Abu Garcia, Daiwa, Shakespeare, Weebass ABS, etc…



Line - ലൈൻ 


ബ്രൈഡ്ഡ് ലൈൻ തന്നെ വാങ്ങണം. പുഴയിൽ ആണേൽ  0.22 mm ,  0.28 mm , 40 lb ലൈൻ ആണ് നല്ലത്‌.
കടലിൽ ആണേൽ    0.28 mm ,  0.32 mm , 40 lb ,50 lb ലൈൻ ആണ് നല്ലത്‌. 
ലൈൻ ഘനം(mm) കൂടിയാൽ എറിയുമ്പോൾ ദൂരം പോകുന്നത് ,കുറയും
വില  1000 മുതൽ വാങ്ങാൻ കിട്ടും നാട്ടിൽ എല്ലാ ജില്ലയിലും ഷോപ്പുകൾ ഉണ്ട്. 

നമ്മുടെ നാട്ടിൽ പലരും ഉപയോഗിക്കുന്ന ചില ലൈനുകളുടെ  പേരുകൾ. വില എപ്പോളും പുതിയ സ്റ്റോക്ക് വരുമ്പോൾ മാറിക്കൊണ്ടേ ഇരിക്കും അതുകൊണ്ടു വില പറയുന്നില്ല. 
Braided Line :- Sufix, DNA, Daiwa J-Braid, ATC, Shimano Kairiki, YGK,VARIVAS, Mustad, Power Pro, Mahseer PE X8 , Major Craft, Megabass, Pioneer, Okuma, SUNLINE, Weebass, Spider Wire etc…..

Swivels Ball Bearing Ring - 

സ്വിവെൽസ് ബോൾ ബെയറിങ് റിങ് 



ഇതു നിർബന്ധമായും ഉപയോഗിക്കണം. ഇല്ലെങ്കിൽ ലൈൻ പിരിഞ്ഞു പിരിഞ്ഞു പൊട്ടി പോകും. മറ്റൊരു കുഴപ്പം  ഇതു ഉപയോഗിച്ചില്ലെങ്കിൽ  ലുറുകൾക്കു നല്ല ചലനം കിട്ടില്ല. സ്പൂൺ ലൂർ , സ്പിന്നർ എന്നിവ കറങ്ങി കറങ്ങി ആണ് വരുന്നത്.  അങ്ങനെ കറങ്ങണം എങ്കിൽ  ഈ സ്വിവെൽസ് റിങ് വേണം ഒപ്പം ലൈൻ പിരിയുകയും ഇല്ല.






Snap Lock - സ്നാപ്പ് ലോക്ക് 

സ്നാപ്പ് ലോക്കും എല്ലാവരും നിർബന്ധമായും ഉപയോഗിക്കണം. ഇതുപയോഗിക്കുകയാണെങ്കിൽ നമുക്ക് എപ്പോളും ലുറുകൾ മാറി മാറി ഉപയോഗിക്കാൻ എളുപ്പം ആണ്. 




Line Leader - ലൈൻ ലീഡർ 




സ്പൂൺ ലൂർ ,സ്പിന്നർ ,ഷാഡ് ലൂർ ,കൊഞ്ചു ലൂർ എന്നിവ ഉപയോഗിക്കുമ്പോൾ ലൈൻ ലീഡർ ഉപയോഗിക്കണം ഈ ലുറുകൾ ചെറുതായതിനാൽ  മീന്റെ വായിക്കകത്ത് പോകുമ്പോൾ മീൻ ലൈൻ കടിച്ചുമുറിക്കാൻ സാധ്യത കൂടുതൽ ആണ് അതുകൊണ്ടു ലൈൻ ലീഡർ ഉപയോഗിക്കുന്നത് നല്ലതാണ്.
ഫ്രോഗ് ലൂർ ഉപയോഗിച്ച് ചേറു വരാൽ ,വാഹ വരാൽ എന്നിവയെ പിടിക്കുമ്പോളും ലൈൻ ലീഡർ ഉപയോഗിക്കണം.



Lure - ലൂർ 



 ലൂർ ഒരു ജീവനില്ലാത്ത ഒരു തടിയോ ലോഹമോ പ്ലാസ്റ്റിക്കൊ ആണ്അതിനുആക്ഷൻ കൊടുക്കുമ്പോളാണ് വലിയ മീനുകൾ വെട്ടുന്നത്ചെറിയ മീനുകളോട്രൂപസാമ്യം വരുത്തുവാൻ തിളങ്ങുന്ന ദേഹവും നിറങ്ങളും വരകളും ഒക്കെകൊടുക്കുന്നു

ലൂറുകൾ പല വിധം ഉണ്ട്ടോപ്‌ വാട്ടർ ലൂർ -- വെള്ളത്തിന്റെ മുകൾ ഭാഗത്ത്‌ കൂടിവരുന്നുമിഡ് വാട്ടർ ലൂർ വെള്ളത്തിന്റെ മധ്യ ഭാഗത്തും ഡീപ് വാട്ടർ ലൂർ വളരെതാഴെ കൂടിയും വരുന്നു.

സാധാരണ ലൂറുകളുടെ കവറിൽ അതിന്റെ സ്വിമ്മിംഗ് ഡെപ്ത് കൊടുത്തിട്ടുണ്ടാകുംഉദാ: 5 ഫീറ്റ്‌  / 1.5 മീറ്റർ , 20 ഫീറ്റ്‌ എന്നൊക്കെ കാണുംഅത് ലൂറിങ്ങ് ചെയ്യുമ്പോൾ ഡെപ്തി ൽ (താഴ്ച്ച) വരും.പിന്നെ സിങ്കിങ്ങ് / ഫ്ലോട്ടിംഗ് എന്നും കാണുംനമ്മുടെആവശ്യത്തിനു അനുസരിച്ച് നമുക്ക് തിരഞ്ഞെടുക്കാം.


Fish Handle Lip - ഹാൻഡിൽ ഗ്രിപ്


മീനുകളെ നമ്മൾ ഒരിക്കലും വെള്ളത്തിൽ നിന്നും സ്റ്റിക്കിൽ പൊക്കി എടുക്കരുത്. ഹാൻഡിൽ ഗ്രിപ് ഉപയോഗിച്ചോ നെറ്റ് ഉപയോഗിച്ച് കോരിയൊ മാത്രം എടുക്കുക.

Digital Scale / മീന്റെ തൂക്കം നോക്കാൻ 


40 kg വരെ ഭാരം തൂക്കാവുന്ന ചെറിയ ഡിജിറ്റൽ ത്രാഷ് വാങ്ങാൻ കിട്ടും വില  300 - 500 രൂപ ഉള്ളൂ മീൻ പിടുത്തകാർക്ക് വളരെ എളുപ്പം ഉപയോഗിക്കാനും കൊണ്ടുനടക്കാനും സാധിക്കും.      


















കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================
  =======================================

മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും  അറിയാൻ ഈ പേജ് ലൈക് ചെയ്യുക.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ