നല്ല ഫിഷിങ് റീൽ എങ്ങനെ തിരഞ്ഞെടുക്കാം ...?
How to select a fishing reelഒരുപാട് സംശയം ചോദിച്ച കാര്യമാണിത്.
ഫിഷിങ് റീലുകൾ പലതുണ്ട് നമ്മൾ പിടിക്കാൻ ഉദ്ദേശിക്കുന്ന മീനുകളുടെ വലിപ്പവും എവിടെ നിന്നും പിടിക്കുന്നു ( കടൽ , പുഴകൾ ,കായൽ ) എന്നതും കണക്കുകൂട്ടി വേണം റീൽ വാങ്ങാൻ.
റീലുകൾ പലതരം ഉണ്ട്.
1 . സ്പിന്നിങ് റീൽ
സാധാരണ ലൂർ കാസ്റ്റിംഗ് , ബെയിറ്റ് കാസ്റ്റിംഗ് ആണ് ഉപയോഗിക്കുക.
4000 , 5000 എന്നീ നമ്പർ ഉള്ളവയായിരിക്കും അതിനു അനുയോജിയം.
കടലിൽ ഉപയോഗിക്കാനാണേൽ 6000 എടുക്കാം ലൈൻ കൂടുതൽ ചുറ്റാൻ അതാണ് നല്ലത്
2 . ബെയിറ്റ് കാസ്റ്റിംഗ് റീൽ
ഭാരം കുറഞ്ഞ ലുറുകൾ നല്ല ദൂരത്തിൽ എറിയാൻ ഈ റീൽ ഉപയോഗിച്ച് സാധിക്കും. ഉപയോഗിക്കാൻ അറിയില്ലെങ്കിൽ എപ്പോളും ലൈനിൽ കെട്ടുവീണു കുരുങ്ങും.പെട്ടന്ന് പെട്ടന്ന് വീശി എറിയാൻ സാധിക്കും.
വില കൂടുതൽ ആണ് സാധാരണ റോഡിൽ ഈ റീൽ ഉപയോഗിക്കാൻ സാധിക്കില്ല ഈ റീൽ വെക്കാൻ സാധിക്കുന്ന ബെയിറ്റ് കാസ്റ്റിംഗ് റോഡ് തന്നെ വാങ്ങണം.
കടലിലും മറ്റും ചെറിയ മീനെ ജീവനോടെ കോർത്തിടാൻ ഉപയോഗിക്കാൻ വളരെ നല്ലത്. ചെറിയ മീനുകൾക്ക് ലൈൻ വലിച്ചുകൊണ്ടു പോകത്തക്കരീതിയിൽ സെറ്റ് ചെയിതു വെക്കാൻ സാധിക്കും . വലിയ മീൻ അടിച്ചാൽ ഒരു ലിവർ തട്ടിയാൽ ഡ്രാഗ് സെറ്റ് ആകും അല്ലെങ്കിൽ റീൽ ഹാൻഡിൽ കറക്കിയാലും മതി ഡ്രാഗ് സെറ്റ് ആകും.
Fishing Reel (നൂൽ ചുറ്റുന്ന മോട്ടോർ ) ന്റെ കുറച്ചു വിവരങ്ങൾ (ഈ കണക്കുകൾ അറിഞ്ഞിട്ടുവേണം ഇതൊക്കേ മേടിക്കാൻ )
Item:- സാധാരണ റീൽ 2000 മുതൽ 10000 വരെ അല്ലെങ്കിൽ 02 മുതൽ 10 ആണ് ഉള്ളത് .ഇതാണ് റീലിന്റെ നമ്പർ .
Ball Bearings:-സാധാരണ 5 -10 ആണ് ബെയറിംഗ് . ബെയറിംഗ് കൂടുന്നത് അനുസരിച്ചു സ്‌മൂത്ത് ആയിരിക്കും ഉപയോഗിക്കാൻ .
Weight:- ഒരുപാട് ഭാരം ഉള്ള റീൽ ആണേൽ എറിയുമ്പോൾ (casting) കൈ വേദനിക്കും
Gear ratio:- നമ്മൾ ഹാൻഡിൽ കറക്കുമ്പോൾ എത്രപ്രാവശ്യം ബോൾ ബെയറിംഗ് കറങ്ങി എന്നുള്ളതാണ് Gear ratio. കൂടുതൽ കറങ്ങിയാൽ ലൈൻ കൂടുതൽ ചുറ്റും. അപ്പോൾ ലൂറിന്റെ സ്പീഡ് കൂടും.
Capacity:- ഉദാഹരണം 0.18 / 165 എന്നുപറഞ്ഞാൽ 0.18 mm ഘനം ഉള്ള ലൈൻ 165 മീറ്റർ അതിൽ ചുറ്റാൻ പറ്റുമെന്നാണ്.
ഇനിയും ഒരുപാട് റീലുകൾ ഉണ്ട് അവയെകുറിച്ചു വിശദികരിക്കാൻ എനിക്കറിയില്ല അതുകൊണ്ട് Fishing Kerala ഗ്രൂപ്പിലെ അഭിലാഷ് ചേട്ടൻ എഴുതിയ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
റീൽ ,റോഡ് , ലൂർ, ലൈൻ ഇതിനെക്കുറിച്ചൊക്കെ ഒരുപാടു പറയാൻ എനിക്കറിയില്ല .
ഇതിനെക്കുറിച്ചൊക്കെ വിശദമായി Fishing Kerala ഫേസ്ബുക്ക് ഗ്രൂപ്പിൽ അഭിലാഷ് ചേട്ടൻ എഴുതിയ pdf ഫയൽ ഉണ്ട് . അത് വായിച്ചു കാര്യങ്ങൾ കൂടുതൽ മനസിലാക്കാം .
ഗ്രൂപ്പിന്റെ ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്. എന്ത് സംശയത്തിനും ഉള്ള മറുപടി ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും. അത്രയ്ക്ക് പ്രഗൽഭരായ മീൻ പിടുത്തകാർ ഈ ഗ്രൂപ്പിൽ അംഗങ്ങൾ ആണ്.
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും അറിയാൻ ഈ പേജ് ലൈക് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ