ലേബലുകള്‍

Aliexpress_1

2018, ഏപ്രിൽ 2, തിങ്കളാഴ്‌ച

വിജയിച്ച കെണിക്കൂട് മാറ്റി സ്ഥാപിക്കുന്ന രീതി - Cherutheneecha valarthal - Stingless Bees / Meliponiculture

Cherutheneecha valarthal - Stingless Bees / Meliponiculture

------------------------------------------------


വിജയിച്ച കെണിക്കൂട് മാറ്റി സ്ഥാപിക്കാൻ എന്ത് ചെയ്യണം...?

വിജയിച്ച കെണിക്കൂട് മാറ്റി സ്ഥാപിക്കുന്നതിന് മുൻപ് വൈകുന്നേരം 4 മണിയോടുകൂടി മാതൃകോളനിയിൽ നിന്നും ഉള്ള പൈപ്പ് ഊരിവിടുക. അതിനു ശേഷം മാതൃകോളനിയുടെ കല്ലിൽ ചുറ്റിക ഉപയോഗിച്ചോ കല്ലുപയോഗിച്ചോ കുറെ നേരം ശക്തിയായി ഇടിക്കുക. അപ്പോൾ മാതൃകോളനിയിൽ ഉള്ള ഈച്ചകൾ പുറത്തുചാടും. അങ്ങനെ ഈച്ചകളെ പുറത്തുചാടിച്ച ശേഷം മാതൃകോളനിയിലെ പ്രവേശന കവാടം അടച്ചുവെക്കുക. അങ്ങനെ ചെയ്യുമ്പോൾ ഈ പുറത്തുചാടി ഈച്ചകൾ മുഴുവനും തിരിച്ചു കെണിക്കുടിൽ കയറും. ഈച്ചകൾ എല്ലാം കയറിയ ശേഷം രാത്രിയിൽ  കെണിക്കൂട് കുറച്ചു ദൂരെയായി നിങ്ങൾക്ക് ഇഷ്ടം ഉള്ളടത്ത് സ്ഥാപിക്കാം. അങ്ങനെ നല്ല ശക്തിയായ ഒരു കൂട് നിങ്ങൾക്ക് ലഭിക്കും 







 കെണിക്കൂട് മാറ്റിയ ശേഷം രാത്രി തന്നെ അടച്ചു വച്ച മാതൃകോളനിയുടെ പ്രേവേശന ദ്വാരം തുറന്നു വിടണം. 2 ദിവസം കഴിഞ്ഞു വീണ്ടും ഈച്ചകൾ ആ കൂട്ടിൽ കയറുന്നുണ്ടെങ്കിൽ വീണ്ടും ഒരു പുതിയ  കെണിക്കൂട് അവിടെ സ്ഥാപിക്കാവുന്നതാണ്. അങ്ങനെ ഒരു മാതൃകോളനിയിൽ നിന്നും ചില സമയങ്ങളിൽ 2,3 കോളനികൾ സ്വന്തമാക്കാൻ സാധിക്കും.  



ഒരു വർഷം ആയിട്ടും വിജയിക്കാത്ത കെണിക്കൂട് എന്തുചെയ്യും...? 

ഇങ്ങനെ ഉള്ള സാഹചര്യത്തിൽ നമുക്ക് വേറെ ചെറുതേനീച്ചക്കൂടുകൾ ഉണ്ടെങ്കിൽ വൈകുന്നേരം 4 മണിയോടുകൂടി അവയിൽ നിന്നും പുതിയതും പഴയതുമായ മുട്ടകൾ എടുത്ത് ഈ കെണിക്കുട്ടിൽ വെക്കുക. റാണി മുട്ട ഉണ്ടെങ്കിൽ അതടക്കം വെക്കുക. റാണി മുട്ട ഇല്ലെങ്കിൽ പുതിയതും പഴയതുമായ എല്ലാ പ്രായത്തിലും ഉള്ള മുട്ടകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക .

എന്നിട്ട് വൈകുന്നേരം 4 മണിയോടുകൂടി മാതൃകോളനിയിൽ നിന്നും ഉള്ള പൈപ്പ് ഊരിവിടുക. അതിനു ശേഷം മാതൃകോളനിയുടെ കല്ലിൽ ചുറ്റിക ഉപയോഗിച്ചോ കല്ലുപയോഗിച്ചോ കുറെ നേരം ശക്തിയായി ഇടിക്കുക. അപ്പോൾ മാതൃകോളനിയിൽ ഉള്ള ഈച്ചകൾ പുറത്തുചാടും. അങ്ങനെ ഈച്ചകളെ പുറത്തുചാടിച്ച ശേഷം മാതൃകോളനിയിലെ പ്രവേശന കവാടം അടച്ചുവെക്കുക. അങ്ങനെ ചെയ്യുമ്പോൾ ഈ പുറത്തുചാടി ഈച്ചകൾ മുഴുവനും തിരിച്ചു കെണിക്കുടിൽ കയറും. ഈച്ചകൾ എല്ലാം കയറിയ ശേഷം രാത്രിയിൽ  കെണിക്കൂട് കുറച്ചു ദൂരെയായി നിങ്ങൾക്ക് ഇഷ്ടം ഉള്ളടത്ത് സ്ഥാപിക്കാം. അങ്ങനെ നല്ല ശക്തിയായ ഒരു കൂട് നിങ്ങൾക്ക് ലഭിക്കും 

 കെണിക്കൂട് മാറ്റിയ ശേഷം രാത്രി തന്നെ അടച്ചു വച്ച മാതൃകോളനിയുടെ പ്രേവേശന ദ്വാരം തുറന്നു വിടണം. 2 ദിവസം കഴിഞ്ഞു വീണ്ടും ഈച്ചകൾ ആ കൂട്ടിൽ കയറുന്നുണ്ടെങ്കിൽ വീണ്ടും ഒരു പുതിയ  കെണിക്കൂട് അവിടെ സ്ഥാപിക്കാവുന്നതാണ്. അങ്ങനെ ഒരു മാതൃകോളനിയിൽ നിന്നും ചില സമയങ്ങളിൽ 2,3 കോളനികൾ സ്വന്തമാക്കാൻ സാധിക്കും.  

കെണിക്കൂട് വെക്കാതെ എങ്ങനെ ഒരു കോളനി സ്വന്തമാക്കാം ...?

ഒരു കോളനി എങ്കിലും നിലവിൽ ഉള്ള ആൾക്ക് അങ്ങനെ സാധിക്കും . അതിനു ആദ്യം ചെയ്യണ്ടത് പ്രകൃതിദത്ത ചെറുതേനീച്ച  കോളനി ഒരെണ്ണം കണ്ടുപിടിക്കുക എന്നതാണ് . അതിനു ശേഷം നമ്മുടെ നിലവിൽ ഉള്ള കൂട്ടിൽ നിന്നും പുതിയതും (brown)  പഴയതുമായ (white) മുട്ടകളും ഒപ്പം കുറച്ചു പൂമ്പൊടിയും തേനും കൂടി എടുത്ത് പുതിയ ഒരു കൂട്ടിൽ വെക്കുക. അതിനു ശേഷം ആ കൂടിന്റെ പ്രവേശന കവാടത്തിൽ ഒരു ഹോസ് കണക്ട് ചെയ്യുക കെണിക്കൂടുകൾ വെക്കുന്ന അതെ രീതിയിൽ .   എന്നിട്ടു നമ്മൾ കണ്ടുപിടിച്ച മാതൃകോളനിയിൽ കെണിക്കൂടുകൾ സ്ഥാപിക്കുന്ന പോലെ ട്യൂബ് വെക്കുക അതിനു ശേഷം ചുറ്റികയോ കല്ലോ ഉപയോഗിച്ച് മാതൃകോളനിയിൽ ഇടിച്ചു അതിനകത്തെ ഈച്ചകളെ എല്ലാം ഈ ട്യൂബ് വഴി പുതിയ കൂട്ടിൽ കയറ്റുക. പറ്റുന്നത്രയും ഈച്ചകളെ ഇടിച്ചു പുറത്ത് ചാടിച്ചു ട്യൂബ് വഴി  ഈ കൂട്ടിൽ കയറ്റുക. എത്രത്തോളം ഈച്ചകളെ കിട്ടുന്നോ അത്രത്തോളം കോളനി സ്ട്രോങ്ങ് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. അതിനു ശേഷം ട്യൂബ് മാറ്റി കൂട് നിങ്ങൾക്ക് ഇഷ്ടം ഉള്ളടത്ത് സ്ഥാപിക്കാം . കൂട് മാറ്റി സ്ഥാപിച്ച ശേഷം മാത്രമേ പ്രവേശന കവാടം തുറക്കാവൂ . അതുവരെ ഈച്ചകൾ പുറത്ത് ചാടാതെ അടച്ചുവെക്കുക . 

ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യണ്ട സമയം വൈകുന്നേരം 5 മണിക്ക് ശേഷം ആയിരിക്കണം. കാരണം  ഈ സമയത്തു പുറത്തു പോയ ഈച്ചകളിൽ 85 % മാതൃകോളനിയിൽ കാണുമെന്നതിനാൽ നമുക്ക് ധാരാളം ഈച്ചകളെ കിട്ടും. മറ്റൊരു ഗുണം നമ്മൾ പിടിച്ചോണ്ടുവന്ന ഈച്ചകൾ കൂട് പുതിയ സ്ഥലത്ത് സ്ഥാപിച്ച ശേഷം  പ്രവേശന ദ്വാരം  തുറക്കുമ്പോൾ പുറത്തു  ചാടും . വൈകുന്നേരം ആയതുകൊണ്ട് പെട്ടന്ന് തന്നെ ഇവ തിരിച്ചു കൂട്ടിൽ കയറും സ്വയം അടി ഉണ്ടാക്കി ചാകുന്നത് കുറയും. 

നമ്മൾ പ്രത്യേകം ശ്രെദ്ധിക്കണ്ട കാര്യം ഉറുമ്പു കയറാതെ നോക്കുക എന്നതാണ്. ഉറുമ്പു കയറിയാൽ ഈച്ചകൾ കുടുപേക്ഷിച്ചു പോകും.    


--------------------------------
മറ്റൊരു രീതി 
----------------------------
നമ്മൾ മുകളിൽ പറഞ്ഞപോലെ മുട്ടയും പൂമ്പൊടിയും വെച്ച കൂട് മാതൃകോളനിയിൽ കൊണ്ടുപോയി ഈച്ചയെ നേരിട്ട് കയറ്റാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും ( നമ്മുടെ വീട്ടിൽ നിന്നും 3 ,4 കിലോമീറ്റർ ദുരെ ആണ് കണ്ടുപിടിച്ച മാതൃകോളനി എങ്കിൽ ) അങ്ങനെ ഉള്ള സാഹചര്യത്തിൽ നമ്മൾ ഒരു ലിറ്ററിന്റെ 2 ,3 കുപ്പികൾ ഒപ്പിച്ചു അതിനു മൊത്തം സൂചി ഉപയോഗിച്ച് ദ്വാരം ഇട്ടിട്ടു മുകളിൽ പറഞ്ഞപോലെ മാതൃകോളനിയിൽ ഇടിച്ചു ഈച്ചകളെ മൊത്തം ഈ കുപ്പിയിൽ കയറ്റി വീട്ടിൽ കൊണ്ടുവന്നു ഈ മുട്ടകൾ വച്ച കൂടിന്റെ മുന്നിൽ ഇറക്കി വിടുക. കൂടിന്റെ പ്രവേശന ദ്വാരത്തിൽ നല്ലപോലെ മെഴുകു പുരട്ടണം. ഈച്ചകൾ പെട്ടന്ന് തന്നെ മെഴുകു തേച്ച ഭാഗം കണ്ടുപിടിച്ചു ആ ഭാഗത്തുടെ കൂട്ടിൽ കയറിക്കോളും. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യണ്ട സമയം വൈകുന്നേരം 5 മണിക്ക് ശേഷം ആയിരിക്കണം. 
--------------------------------
മറ്റൊരു രീതി 
----------------------------
നമ്മൾക്ക് മുകളിൽ പറഞ്ഞ കാര്യങ്ങൾ  വൈകുന്നേരം ചെയ്യാൻ സമയമില്ല രാവിലെയോ ഉച്ചക്കോ ആണ് സ്വകാര്യമെങ്കിൽ, നമ്മൾ മുകളിൽ പറഞ്ഞപോലെ ഈച്ചകളെ കുപ്പിയിൽ ആക്കി കൊണ്ടുവന്ന ശേഷം ആ കുപ്പിക്കകത്തോട്ടു ചെറുതായി വെള്ളം സ്പ്രേ ചെയ്യുക. എന്നിട്ടു കുലിക്കിയാൽ ഈച്ചകളുടെ ചിറകിൽ എല്ലാം വെള്ളം പറ്റി ഈച്ചകൾ ഒരു ബോൾ പോലെ ആകും. ആ ഈച്ചകളെ നമ്മൾ പൂമ്പൊടിയും മുട്ടയും വെച്ച കൂട്ടിനകത്തൊട്ടു കുടഞ്ഞിടുക. ഈച്ചകൾ പറന്നു പോകില്ല. തമ്മിൽ തല്ലി ചാകില്ല. ചിറകിൽ പറ്റിയ വെള്ളം കുടഞ്ഞുകളഞ്ഞു ഈച്ചകൾ സമയം കളഞ്ഞോളും.

വെള്ളം സ്പ്രേ ചെയ്യുന്ന ആളുടെ ശ്രദ്ധ പോലെ ആണ് ഈ പരുപാടിടെ വിജയം. വെള്ളം കൂടിപ്പോയാൽ ഈച്ചകൾ എല്ലാം മുങ്ങി ചാകും.ചിറകുകൾ നഷ്ടമാകും. ശെരിക്കും പറഞ്ഞാൽ ഒരു ഈർപ്പം മാത്രം കുപ്പിയിൽ  വരുന്നപോലെ വേണം സ്പ്രേ ചെയ്യാൻ.

ഒരു പുതിയ ഐഡിയ 

നമ്മൾ വെച്ച കെണിക്കൂടിൽ റാണി ഈച്ച ഇറങ്ങി വന്നു മുട്ടയിട്ടു എന്ന് കണ്ടു കഴിഞ്ഞാൽ കെണിക്കൂടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആ ട്യൂബ് ചിത്രത്തിൽ കാണിച്ചേക്കുന്ന പോലെ അഴിച്ചു വിടുക . ഒരു കുപ്പിയുടെ അടിവശം മുറിച്ചു ഈ ചിത്രത്തിൽ കാണിച്ചേക്കുന്നപോലെ ചെയ്യണം. അങ്ങനെ ചെയ്താൽ ഈച്ചകൾ എല്ലാം പുറത്തോട്ടുപോകും തിരിച്ചു കയറാൻ ഇറങ്ങിയ വഴി അറിയാത്തകൊണ്ടു കെണിക്കൂടിൽ കയറുകയും ചെയ്യും. കെണിക്കൂടിൻറെ  പുറകുവശത്തെ ട്യൂബ് മാറ്റിയ ഹോൾ  അടക്കണം . ഇങ്ങനെ  2 ദിവസം തുടരുക. അപ്പോളേക്കും മാതൃകോളനിയിലെ മുഴുവൻ ഈച്ചകളും ഈ കെണിക്കൂടിൽ കയറും.  2 ദിവസത്തിനു ശേഷം രാത്രിയിൽ നിങ്ങൾക്ക് കൂട് ഇവിടെനിന്നും  മാറ്റി സ്ഥാപിക്കാം. അങ്ങനെ നിങ്ങൾക്കും നല്ല സ്ട്രോങ്ങ് കോളനി ലഭിക്കും. 










NB : ( റാണി ഈച്ചയെ ഇങ്ങനെ ചെയ്താൽ കിട്ടില്ല. ചെറുതേനീച്ചയിൽ കൂട് വിജയിക്കാൻ റാണി ഈച്ച വേണം എന്ന് നിർബന്ധം ഇല്ലാ. പക്ഷെ പുതിയതും പഴയതുമായ എല്ലാ പ്രായത്തിലും ഉള്ള മുട്ട ഉണ്ടയായിരിക്കണം എന്നത് നിർബന്ധം ആണ്. ഇല്ലങ്കിൽ കൂട് പരാജയപ്പെടും.)

















കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.



  =======================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ