ലേബലുകള്‍

Aliexpress_1

2017, നവംബർ 26, ഞായറാഴ്‌ച

"പാക്കുവെന്ന റെഡ്ബെല്ലി മത്സ്യകേരളത്തിനൊരു മുതൽക്കൂട്ട്"

"പാക്കുവെന്ന റെഡ്ബെല്ലി മത്സ്യകേരളത്തിനൊരു മുതൽക്കൂട്ട്"

Red belly , Nutter , Pakku 


എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 00965 69908949


"പാക്കുവെന്ന റെഡ്ബെല്ലി മത്സ്യകേരളത്തിനൊരു മുതൽക്കൂട്ട്"

ഇഗ്ളീഷിൽ റെഡ് പാക്കുവെന്നും മലയാളത്തിൽ നട്ടർറെഡ്ബെല്ലി, ചുവന്ന ആവോലി  എന്നുമൊക്കെ അറിയപ്പെടുന്നപാക്കു മത്സ്യത്തിന്റെ ശാസ്ത്രീയ നാമം പിയാറക്ററ്സ്ബ്രാച്ചിപ്പോമം (Piaractus brachypomum) എന്നാണ്ആമസോൺനദിയിൽ കാണപ്പെടുന്ന നരഭോജി മത്സ്യമെന്നറിയപ്പെടുന്നപിരാനയുമായി സാമ്യമുള്ളയീ സാധു മത്സ്യം ഏറെതെറ്റിദ്ധരിക്കപ്പെട്ടൊരു മത്സ്യയിനമാണ്പുതുതലമുറ ശുദ്ധ ജലവളർത്തുമത്സ്യയിനങ്ങളിൽ മുന്തിയ സ്ഥാനത്തുള്ള റെഡ് ബെല്ലികേരളത്തിലെയും മത്സ്യ കർഷകരുടെ ഇഷ്ടയിനമായിമാറിക്കഴിഞ്ഞുവളരെ ഉയർന്ന വളർച്ചാ നിരക്കും ഹൃദ്യമായരുചിയുമാണ് മറ്റു വളർത്തു മത്സ്യങ്ങളെ പിന്തള്ളി പാക്കുമലയാളികളുടെയും ഇഷ്ട മത്സ്യമായി മാറാൻ കാരണം.

മൂന്നടി നീളത്തിൽ വരെ വളരുന്ന പാക്കുവിന് 25കിലോഗ്രാമോളം ഭാരം ഉണ്ടാകാറുണ്ട്പിരാനക്ക് കൂർത്തമൂർച്ചയേറിയ പല്ലുകളുള്ളപ്പോൾ മനുഷ്യരുടേതിന്സാദൃശ്യമുള്ള പല്ലുകളാണ് നട്ടറിനുള്ളത്ആഹാരപദാർത്ഥങ്ങൾചവച്ചരച്ചു തിന്നുന്നതിന് ഇത്തരം  പല്ലുകൾ  മത്സ്യങ്ങളെസഹായിക്കുന്നു. വയറിന്റെ ഭാഗം കടുത്ത ചുവപ്പും മുതുക്ചാര നിറത്തിലും മധ്യഭാഗം വെള്ളിനിറത്തോടും കൂടിയ പാക്കുആകർഷകമായൊരു മത്സ്യമാണ്പിരാനയെന്ന പേരിൽ നമ്മുടെഅക്വേറിയം ഷോപ്പുകളിൽ വിറ്റഴിക്കപ്പെടുന്നത് പാക്കുമത്സ്യത്തെയാണ്.

മിശ്രഭുക്കായ പാക്കു ശാന്ത സ്വാഭാവിയുമായതിനാൽ മറ്റുമത്സ്യങ്ങളോടൊപ്പം കമ്മ്യുണിറ്റി രീതിയിൽ വളർത്താനുംയോജിച്ചതാണ്എട്ട് മാസ്സം കൊണ്ട് ഒരു കിലോഗ്രാംഭാരമുണ്ടാകുംവിപണിയിൽ പ്രീയമുള്ളതിനാൽ നട്ടറിനെവളർത്തൽ വളരെ ആദായകരമായൊരു തൊഴിൽസംരംഭംതന്നെയാണ്.   




കൂടുതൽ ഫോട്ടോസ് കാണാൻ : 
കൂടുതൽ വീഡിയോസ് കാണാൻ : 
എന്റെ ഫേസ്ബുക്ക്  പേജുകൾ  :






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ