ലേബലുകള്‍

Aliexpress_1

2018, ജനുവരി 28, ഞായറാഴ്‌ച

Cherutheneecha Valarthal - ചെറുതേനീച്ച വളർത്തൽ - Stingless Bees / Meliponiculture

ഞാൻ സ്ഥാപിച്ച  കെണിക്കൂട്.


Cherutheneecha valarthal - Stingless Bees / Meliponiculture  

ഞാൻ സ്ഥാപിച്ച കെണിക്കൂട്.


ഭിത്തിക്കിടയിൽ ഉള്ള ചെറുതേനീച്ചയെ കല്ലിളക്കാതെ പെട്ടിയിൽ ആക്കാൻ വേണ്ടി ആണ് കെണിക്കൂട് സ്ഥാപിക്കുന്നത്.

ഈച്ച കയറുന്ന ദ്വാരത്തിൽ ഒരു ചെറിയ പൈപ്പ് കണക്ട് ചെയ്യുക (ചിത്രത്തിൽ കാണുന്നപോലെ ) ആ പൈപ്പ് നമ്മൾ സ്ഥാപിക്കുന്ന പെട്ടിയുമായി ബന്ധിപ്പിക്കുക. രാത്രിയിൽ വേണം ഇങ്ങനെ ചെയ്യാൻ. പിറ്റേന്ന് മുതൽ ഈച്ച ഈ ട്യൂബ് വഴി പുതിയതായി സ്ഥാപിച്ച പെട്ടിക്കകത്തൂടെ മാത്രമേ പുറത്തുപോകാൻ സാധിക്കു. അങ്ങനെ കുറെ നാൾ വെച്ചുകഴിയുമ്പോൾ ഈച്ചകൾ ട്യൂബിൽ കുടി കല്ലിനിടക്കുവരെ പോകാൻ ഉള്ള ദുരകുടുതൽ കാരണം ഈ പെട്ടിയിൽ തന്നെ പൂമ്പൊടിയും തേനും ശേഖരിക്കാൻ തുടങ്ങും 5 , 6 മാസം എങ്കിലും എടുക്കും ഈ രീതി വിജയിക്കാൻ. 5 , 6 മാസങ്ങൾക്കു ശേഷം ഈ കുട് ഇവിടെ നിന്നും മാറ്റി നമ്മുക്ക് ഇഷ്ടം ഉള്ളടത്തു സ്ഥാപിക്കാം അങ്ങനെ ഒരു ചെറുതേനീച്ച കോളനി സ്വന്തമാക്കാം.


എന്റെ ചെറുതേനിച്ചവളർത്തൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=QOEdDW2_nwk


NB : ചെറുതേനീച്ച വളർത്തലിൽ താല്പര്യം ഉള്ളവർ സംശയം ചോദിക്കുക.( മറ്റുള്ളവർക്ക് ഇത് കണ്ടു ചിരിക്കാൻ ഉള്ള ഒരു കോപ്രായം മാത്രം )======================ഞാൻ ഇപ്രാവശ്യം 2017 December അവധിക്കു നാട്ടിൽ പോയപ്പോൾ സ്ഥാപിച്ച കുറച്ചു ചെറുതേനീച്ച കെണിക്കൂടുകൾ.ഇലക്ട്രിക്ക് സ്വിച്ച് ബോക്സ് ആണ്, സൈസ്, 4 x 4 , 4 X 8 ആണ് ഒരു പെട്ടി വാങ്ങാൻ  60 രൂപ ചിലവായി.7 , 8 മാസത്തിനു ശേഷം അറിയാം വിജയിക്കുമോ ഇല്ലയോ എന്ന്.കുറച്ച് ചെറുതേനീച്ച കോളനി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്തിരിക്കുന്നത്.
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

Cherutheneecha Valarthal 
ചെറുതേനീച്ച വളർത്തൽ 
Stingless Bees / Meliponiculture 













നല്ല വെയിലത്ത് ചൂടടിച്ചു പൈപ്പിൽ കൂടി പോകുന്ന ഈച്ചകൾ ചാവാതിരിക്കാൻ അലുമിനിയും ഫോയിൽ ഉപയോഗിച്ച് ചുറ്റിയിരിക്കുന്നു. അതിന്റെ മുകളിൽ കറുത്ത ടേപ്പ് ചുറ്റുന്നതും വളരെ നല്ലതാണ്. ഞാൻ ടേപ്പ് ചുറ്റാൻ മറന്നുപോയി. 


പെട്ടിക്കകത്തെ വിടവുകൾ എല്ലാം മുഴുകു തേച്ച് അടക്കുക (ഈച്ചയുടെ തേൻ എടുത്തപ്പോൾ ലഭിക്കുന്ന മെഴുക്) . വിടവുകൾ നമ്മൾ അടച്ചു കൊടുത്തത് ഈച്ചകൾക്കു അത്രെയും പണി കുറഞ്ഞു കിട്ടും.


മെഴുക് തേച്ച പെട്ടി നല്ലപോലെ ടേപ്പ് ചുറ്റി സീൽ ചെയ്യുക . 



ഈച്ചക്കുകയറാണ് ഉള്ള ഹോൾ പൈപ്പിൽ നിന്നും വെള്ളം എടുക്കാൻ ഹോസ് കണക്ട് ചെയ്യുന്ന കണക്ടർ ആണ് ഉപയോഗിച്ചിരിക്കുന്നെ .
ഒരെണ്ണം 5 രൂപ വിലയായി. അത് രണ്ടായി മുറിച്ചു ആണ് പെട്ടിയുടെ 2 സൈഡിയിലും കൊടുത്തേക്കുന്നത്


ടേപ്പ് ചുറ്റി സീൽ ചെയിത പെട്ടികൾ.
നല്ല വെയിൽ ഉള്ളടത്ത് വെക്കുന്ന പെട്ടികൾ പത്ര പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞു അലുമിനിയും ഫോയിൽ ചുറ്റുക അപ്പോൾ ചുടാകത്തു കയറില്ല. വെള്ളം വീണു നനയാതെയും ചിതൽ എടുക്കാതെയും ഇരിക്കാൻ പ്ലാസ്റ്റിക് ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ചുറ്റുക 


ഭിത്തിയിലോട്ടു ഹോസ് കണക്ട് ചെയ്യാൻ ഒരു വാൽബ്‌ സിമന്റ് കൊണ്ട് തേച്ചു ഉറപ്പിക്കുക . അതിനും ഞാൻ ഹോസ് കണക്ട് ചെയ്യുന്ന കണക്ടർ ആണ് ഉപയോഗിച്ചിരിക്കുന്നെ . 


അതാകുമ്പോൾ 8mm ഇന്റെ ഹോസ് കറക്റ്റ് ആയി കയറി ഇരിക്കും. കെണിക്കൂട് വിജയിച്ച് കഴിയുമ്പോൾ കൂട് എടുത്തുമാറ്റിയാലും വാൽവിൽ കൂടി ഈച്ച വീണ്ടും ഭിത്തിയിൽ കയറുന്നുണ്ടേൽ പുതിയ കെണിക്ക്‌ട്‌ സ്ഥാപിക്കാൻ എളുപ്പമാണ് 





നല്ല വെയിൽ ഉള്ളടത്ത് വെക്കുന്ന പെട്ടികൾ പത്ര പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞു അലുമിനിയും ഫോയിൽ ചുറ്റുക അപ്പോൾ ചുടാകത്തു കയറില്ല. വെള്ളം വീണു നനയാതെയും ചിതൽ എടുക്കാതെയും ഇരിക്കാൻ പ്ലാസ്റ്റിക് ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ചുറ്റുക


രാത്രിയിൽ വേണം കെണിക്കൂട് വെക്കാൻ അതാകുമ്പോൾ ഈച്ചകൾ രാവിലെ മുതൽ പെട്ടിയിൽ കൂടി കയറി ഇറങ്ങും . അങ്ങനെ കൂടിന്റെ വഴി ഈച്ചകൾക്ക് മനസിലാകും  തിരിച്ചു അതെ വഴിയിൽ കൂടി കയറുകയും ചെയ്യും 











എന്റെ ഒരു കെണിക്കൂട് 4 മാസത്തിനു ശേഷം തുറന്നു നോക്കിയപ്പോൾ.
തേനും പൂമ്പൊടിയും ആവശ്യത്തിന് ഉണ്ട്. പക്ഷെ റാണി ഈച്ച മാതൃകോളനി നിന്നും ഇറങ്ങി വന്നു കെണിക്കൂടിൽ മുട്ട ഇട്ടു തുടങ്ങിട്ടില്ല. അതുകൊണ്ടു കൂട് വിജയിച്ചിട്ടില്ല. 

മാതൃകോളനിയിലെ സ്ഥലകുറവുകൊണ്ടാണ് ഈച്ചകൾ പെട്ടന്ന് തന്നെ ധാരണം തേൻ കെണിക്കൂടിൽ വെച്ചതെന്ന് ഊഹിക്കാം.കൂട് അടച്ചു അതെ സ്ഥലത്ത് തന്നെ വെച്ചു. 2 ,3 മാസത്തിനകം ഈ കൂട് വിജയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

റാണി ഈച്ച മാതൃകോളനിയിൽ നിന്നും ഇറങ്ങി വന്ന് കെണിക്കൂട്ടിൽ മുട്ട ഇട്ടാൽ മാത്രമേ കെണിക്കൂട് വിജയിക്കുകയുള്ളു. അതിനു 6 - 8 മാസം വരെ എടുക്കാറുണ്ട്.



എന്റെ രണ്ടാമത്തെ കെണിക്കൂട് ഇന്ന് തുറന്നു നോക്കി കൂട് വിജയിച്ചിരിക്കുന്നു. 3 മാസം കൊണ്ട് ആണ് വിജയിച്ചത് .

റാണി മാതൃകോളനിയിൽ നിന്നും ഇറങ്ങി വന്നു കെണിക്കൂട്ടിൽ   മുട്ടയിട്ടത് ചിത്രത്തിൽ നോക്കിയാൽ കാണാം. ഹോളോബ്രിക്‌സ് കട്ടയിൽ ആയിരുന്നു കൂട്. അതിനകത്തെ സ്ഥലക്കുറവ്  കൊണ്ടാവും പെട്ടന്ന് വിജയിച്ചത് എന്നു തോന്നുന്നു. ഒരു മീറ്റർ നീളത്തിൽ ആയിരുന്നു ഞാൻ ട്യൂബ് ഇട്ടിരുന്നതും.







3 മാസംകൊണ്ട് വിജയിച്ച എന്റെ  കെണിക്കൂട് മാറ്റിസ്ഥാപിക്കുന്ന രീതി


കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

കൂടുതൽ ഫോട്ടോസ് കാണാൻ : 
കൂടുതൽ വീഡിയോസ് കാണാൻ : 
എന്റെ ഫേസ്ബുക്ക്  പേജുകൾ  :









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ