ലേബലുകള്‍

Aliexpress_1

2020, ഫെബ്രുവരി 20, വ്യാഴാഴ്‌ച

BETTA FISH Breeding മുഴുവൻ കുഞ്ഞുങ്ങളെയും കിട്ടി - A to Z കാര്യങ്ങൾ - Fighter fish breeding in Malayalam

BETTA FISH Breeding 
മുഴുവൻ കുഞ്ഞുങ്ങളെയും കിട്ടി 
A to Z കാര്യങ്ങൾ



1.)  ജോഡി വാങ്ങുക :-  നല്ലൊരു ആണിനേയും പെണ്ണിനേയും തിരഞ്ഞെടുക്കുക. അതറിയാത്തവർ ഫാമിൽ നിന്നും ബ്രീഡിങ് ആകാറായ കൺഫേം ജോഡി വാങ്ങുക.


2.)   കണ്ടിഷൻ ചെയ്യുക  :- നമ്മൾ വാങ്ങിയ ആണിനും പെണ്ണിനും 10 - 15 ദിവസം ലൈവ് ഫുഡ് തന്നെ കൊടുത്തു കണ്ടിഷൻ ചെയ്യുക. മൊയ്‌ന , കൊതുക് കൂത്താടി , ഗ്രീൻഡൽ ബോം , ഫോർസൺ ആർട്ടീമിയ , വിരിയിപ്പിച്ച  ആർട്ടീമിയ എന്നിവ കൊടുക്കാം.



3.) ഇൻഫോസോറിയാ കൾച്ചർ :-  ബ്രീഡിങ് ഇടുന്നതിനു 5 ദിവസം മുൻപ് ഇൻഫോസോറിയാ കൾച്ചർ ചെയ്യാൻ വെക്കുക. ഒപ്പം മറ്റൊരു പാത്രത്തിൽ ഗ്രീൻ വാട്ടറും. ( വാഴയില , കാബ്ബജ് എന്നിവ ഉപയോഗിച്ചു ചെയ്യാം )


4.) ആർട്ടീമിയ വാങ്ങുക :- ഡികാപ്ഡ് ഹാച്ചബിൾ ആർട്ടീമിയ വാങ്ങുക , അല്ലെങ്കിൽ ആർട്ടീമിയ എഗ്ഗ്. ഏതേലും ഒന്ന് ഉറപ്പായും വാങ്ങണം. അത് അരിക്കാൻ ഉള്ള നെറ്റും.  എങ്കിലേ 100 % കുഞ്ഞുങ്ങളെ കിട്ടുകയുള്ളു.


NB:- ഇത്രെയും കാര്യങ്ങൾ ചെയിതു എന്ന് ഉറപ്പിച്ച ശേഷം മാത്രമേ ബീറ്റാ ഫിഷിനെ ബ്രീഡിങ് ഇടാവു. (അല്ലെങ്കിൽ ഈ പണിക്ക് പോകരുത് )

5.) ടാങ്ക് സെറ്റ്ചെയ്യൽ :-  അതികം ഉയരം ഇല്ലാത്ത ഒരുപാടു നീളവും വീതിയും ഇല്ലാത്ത പാത്രയിൽ ഗ്രീൻ വാട്ടർ ഒഴിക്കുക.അതിനുശേഷം  അതിൽ ഒരു ഉണങ്ങിയ ബദം ഇലയുടെ പകുതിയും ഒരു ഉണങ്ങിയ വാഴയിലയും ഇട്ടു രണ്ടു ദിവസം വെക്കുക. (ബദം ഇല ഇടുന്നതു മീൻ കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ ഒന്നും വരാതിരിക്കാനും വാഴയില ഇടുന്നതു വെള്ളത്തിന്റെ ph കറക്റ്റ് ആയി നിൽക്കാനും ആണ്.) 


ആദ്യം മുട്ട ഇട്ട ശേഷം പെൺ മത്സ്യത്തിന് ഒളിച്ചിരിക്കാൻ ഉള്ള സാഹചര്യം ഒരുക്കുക ( ടൈൽ,ഓട്,വീതിഉള്ള കല്ലുകൾ എന്നിവയുടെ കഷ്ണങ്ങൾ ടാങ്കിന്റെ സൈഡിൽ ചരിച്ചു വെക്കുക) . അതിനു ശേഷം ഫോക്സ് ടൈൽ,മുള്ളൻ പായൽ  പോലത്തെ വെള്ളത്തിൽ താഴ്ന്നുകിടക്കുന്ന കുറച്ചു പായലും ഇടുക. ഒപ്പം പത വെക്കാനും മുട്ടകൾ വെക്കാനും വേണ്ടി ഒരു പ്ലാസ്റ്റിക് കവർ ടാങ്കിന്റെ ഏതേലും സൈഡിൽ വെള്ളത്തിൽ ചലനം ഉണ്ടാകാത്ത രീതിയിൽ വെക്കുക. അല്ലെങ്കിൽ വാട്ടർ കാബ്ബജ്,പോള ചെടി പോലത്തെ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്ന പായലുകൾ വെച്ച് കൊടുക്കുക.


6.) മീനെ നിക്ഷേപിക്കൽ:-  ആദ്യം ആൺ മത്സ്യത്തെ ടാങ്കിൽ ഇടുക. അതിനു ശേഷം പെൺ മത്സ്യത്തെ ബോട്ടിലിൽ ആൺ മത്സ്യത്തിന് കാണാവുന്ന രീതിയിൽ വെള്ളത്തിന്റെ നടുക്ക് വെക്കുക. പത വെച്ച ശേഷം പെൺ മത്സ്യത്തെ ടാങ്കിൽ ഇറക്കി വിടുക. ഇങ്ങനെ ചെയ്താൽ രണ്ടു മീനുകളും തമ്മിൽ കണ്ടു പരിജയം ഉള്ളത്കൊണ്ട് ആൺ മൽസ്യം പെൺ മത്സ്യത്തെ ആക്രമിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

ചില ആൺ മൽസ്യം ശാന്ത സ്വഭാവക്കാർ ആണ് അങ്ങനെ ഉള്ളതാണേൽ രണ്ടു മൽസ്യത്തെയും ഒരേ സമയം ടാങ്കിൽ ഇറക്കി വിടാം.

ബ്രീഡിങ് സമയത്ത് പെൺ മത്സ്യത്തെ കൊത്തി കൊല്ലുകയോ ഒരുപാടു ആക്രമിക്കുക മുട്ടകൾ തിന്നുക ഇങ്ങനെ സ്വഭാവം ഉള്ള ആൺ മത്സ്യത്തെ പിന്നീട് ബ്രീഡിങ്ങിനു ഉപയോഗിക്കരുത്. അതിനെ ഒഴിവാക്കുക.


ചിലപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ പത വെച്ച് മുട്ടയിടും . ചിലപ്പോൾ 2 ,3 ദിവസം വരെ എടുക്കും മുട്ടകൾ ഇടാൻ. ഇതൊക്കെ മീനുകൾ അവരുടെ ഇഷ്ടം പോലെ ചെയ്‌തോളും . നമ്മൾ ശല്യം ചെയ്യാതിരിക്കുക.

7.) മുട്ട ഇട്ടു കഴിഞ്ഞാൽ ആൺ മൽസ്യം പെൺ മത്സ്യത്തെ കൊത്തി ഓടിക്കും. പെൺ മൽസ്യം നമ്മൾ വെച്ചുകൊടുത്ത ടൈൽ,ഓട് കഷ്ണങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നത് കാണുമ്പോൾ എടുത്ത് മാറ്റം. പതക്കകത്ത് മുട്ട ഉണ്ടോ എന്ന് നോക്കി ഉറപ്പു വരുത്തുക.

8.) ബ്രീഡിങ് ഇട്ട മാതൃമൽസ്യങ്ങൾക്കു ലൈവ് ഫുഡ് മാത്രമേ കൊടുക്കാവൂ.( മൊയ്‌ന , കൊതുക് കൂത്താടി , ഗ്രീൻഡൽ ബോം ,വിരിയിപ്പിച്ച  ആർട്ടീമിയ) ഒരു കാരണവശാലും ഖര വസ്തുക്കളായ ആഹാരം കൊടുക്കരുത്. ഈ സമയത്ത് അങ്ങനെ ഉള്ള ആഹാരം മുഴുവൻ കഴിക്കില്ല. അതിന്റെ അവശിഷ്ടങ്ങൾ ടാങ്കിൽ കിടന്നു പൂത്തു ഫംഗസ് വരും മീൻ കുഞ്ഞുങ്ങൾ മുഴുവൻ ചാകും.


9.) മുട്ട രണ്ടാം ദിവസം വിരിയും. കുഞ്ഞുങ്ങൾ മൂന്നു നാലാം ദിവസം മുതൽ നല്ല രീതിയിൽ നീന്താൻ തുടങ്ങും അപ്പോൾ മുതൽ  ഇൻഫോസോറിയാ കൊടുക്കുക.രണ്ടും മൂന്നും നേരം വച്ച് ടാങ്കിന്റെ എല്ലാ സൈഡിലും ഒഴിച്ച് കൊടുക്കുക. ഒപ്പം ആർട്ടീമിയ വിരിയിച്ചതു ഒരു നേരം കൊടുക്കാം. 


10.) കുഞ്ഞുങ്ങളെ തിന്നുകയോ, കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്ന സമയം ടാങ്കിൽ കിടന്നു വിരണ്ടു ഓടുന്ന സ്വഭാവം ഉള്ള ആൺ മത്സ്യത്തെ കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ ഉടനെ മാറ്റം.

11.) ആറാമത്തെ ദിവസം മുതൽ ആർട്ടീമിയ വിരിയിച്ചതു രാവിലെ ഉച്ചക്ക് വൈകിട്ട് എന്നിങ്ങനെ മൂന്നു നേരം ഫീഡ് ചെയ്യുക. ഒപ്പം രണ്ടു നേരം  രാവിലെയും വൈകിട്ടും മാത്രം ഇൻഫോസോറിയാ കൊടുക്കുക. ഈ രീതി 25 - 30 ദിവസം തുടരുക.


12.)  15 ദിവസം കഴിയുമ്പോൾ മുതൽ ഓരോ ദിവസം ഇടവിട്ടു വേണമെങ്കിൽ  മുട്ടയുടെ മഞ്ഞ കരു ചാലിച്ച വെള്ളം ഓരോ ദിവസം ഇടവിട്ടു ഒരു നേരം ചെറിയ അളവിൽ കൊടുക്കാം. .


13.) 25 ദിവസം കഴിയുമ്പോൾ മുതൽ കുഞ്ഞുങ്ങൾ വലുതാകാൻ തുടങ്ങും. അപ്പോൾ മുതൽ മൊയ്‌ന കൊടുക്കാം. മൊയ്‌ന നല്ലപോലെ കഴിക്കുകയാണേൽ ആർട്ടീമിയ വിരിയിച്ചതു ഒരു നേരമായി കുറച്ചു നമുക്ക് കാശ് ലാഭിക്കാം.


30 - 35 ദിവസം ആയ കുഞ്ഞുങ്ങൾക്ക് 2 , 3 ദിവസം പ്രായം ആയ കൊതുക് കൂത്താടി കൊടുക്കാം. ഒപ്പം മൊയ്‌നയും.


30 - 35 ദിവസം ആകുമ്പോൾ തന്നെ കുറച്ചു കുഞ്ഞുങ്ങൾ നല്ലപോലെ വലുതാകും. അതിനെ ആ ടാങ്കിൽ നിന്നും വലിയ ടാങ്കിലേക്ക് മാറ്റുക. അല്ലേൽ. വലുതാകാത്ത കുഞ്ഞുങ്ങളെ മുഴുവൻ തിന്നും.


14.) 30 - 35 ദിവസം ആയാലും കുറച്ചു കുഞ്ഞുങ്ങൾ വലുതാകില്ല. അവയ്ക്ക് മൊയ്‌ന , കൊതുക് കൂത്താടി ഒന്നും കഴിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ്, ഇൻഫോസോറിയാ, ആർട്ടീമിയ വിരിയിച്ചതു ഒരു നേരമെങ്കിലും തുടർച്ചയായി 30 - 40 ദിവസം വരെ കൊടുക്കാൻ പറയുന്നത്.


15.) ബ്രീഡിങ് ടാങ്കിലെ വെള്ളം മോശമായി എന്ന് തോന്നിയാൽ മാറണം. 30 - 35 ദിവസം ആകുമ്പോൾ വലുതായ കുഞ്ഞുങ്ങളെ മാത്രം വലിയ ടാങ്കിൽ മറ്റും. വലുതാകാത്ത കുഞ്ഞുങ്ങളെ ആ ടാങ്കിൽ തന്നെ നിലനിർത്തി ഫുഡ് കൊടുത്തു വലുതാക്കി എടുക്കും.
  

16.) പെട്ടന്ന് വളരുന്ന കുഞ്ഞുങ്ങൾ രണ്ടാം മാസം തന്നെ ബോട്ടിൽ ചെയിതു തുടങ്ങാം. വലിയ ടാങ്കിൽ ആണേൽ മൂന്നു മാസം വരെ ഒരുമിച്ചിട്ടു വളർത്താം. തമ്മിൽ കൊത്തുണ്ടാക്കാൻ തുടങ്ങുമ്പോൾ ബോട്ടിൽ ചെയ്താൽ മതി.     
   

വീഡിയോസ് എല്ലാം കണ്ടാൽ നിങ്ങൾക്ക് മനസിലാകും കാര്യങ്ങൾ സംശയങ്ങൾ വീഡിയോക്ക് അടിയിൻ കമന്റ് ആയി ഇടാവുന്നതാണ്.


കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും  അറിയാൻ ഈ പേജ് ലൈക് ചെയ്യുക.



2019, മാർച്ച് 26, ചൊവ്വാഴ്ച

Spinning Rod & Reel / Baitcasting Rod & Reel Difference - സ്പിന്നിങ് റോഡ് & റീലും / ബൈറ്റ്‌കാസ്റ്റിംഗ്‌ റോഡ് & റീലും

Spinning Rod & Reel 
Baitcasting Rod & Reel 
Difference

ഇപ്പോൾ കുറച്ചുനാളുകളായി ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന കാര്യം ആണ് സ്പിന്നിങ് റോഡ് & റീലും ബൈറ്റ്‌കാസ്റ്റിംഗ്‌ റോഡ് & റീലും തമ്മിൽ എന്താ വെത്യാസം അത് എങ്ങനെ ഇരിക്കും എന്ന്.

amazon.in ഫിഷിങ് സാധനങ്ങളുടെ തിരഞ്ഞു ഇനി സമയം കളയേണ്ട നിങ്ങൾക്ക് വേണ്ട സാധങ്ങൾ എല്ലാ ഇനി ഒറ്റനോട്ടത്തിൽ കാണാം Click here ...
http://allptc.review/FISHING/

ആദ്യം ബൈറ്റ്‌കാസ്റ്റിംഗ്‌ റോഡ് & റീലും തന്നെ കാണിക്കാം അതാണല്ലോ ആരും കാണാത്ത സാധനം താഴെ കൊടുത്തിരിക്കുന്ന ഫോട്ടോസ് നോക്കൂ .



ഭാരം കുറഞ്ഞ ലുറുകൾ ഈ റീലിൽ ഉപയോഗിച്ച്  ഒരുപാടു ദൂരം എറിയാൻ സാധിക്കും ഒപ്പം പെട്ടന്ന് തന്നെ വീണ്ടും വീശി എറിയാനും സാധിക്കും  എന്നതാണ് ഇതിന്റെ ഗുണം.  ഈ റീലിനു വില കൂടുതൽ ആണ് 4,000 രൂപക്ക് മുകളിലോട്ടാണ് വില.

എങ്ങനെ ഉണ്ട് സാധനം കാണാൻ കൊള്ളാം കിടു ഐറ്റം അല്ലെ ...??
എന്നും പറഞ്ഞു മേടിച്ചു ഉപയോഗിച്ചാൽ ദേ ഇതു പോലെ ആയിരിക്കും അവസ്ഥ 
 


ലൈൻ എല്ലാം റീലിൽ കയറി ചുറ്റി ലൈൻ കെട്ടുവീണു നശിക്കും.
അതും അല്ലെങ്കിൽ മീൻ അടിച്ചാൽ റീൽ സീറ്റ് ഒടിഞ്ഞു പോകും 
നല്ലപോലെ ഇതിനെക്കുറിച്ചു പഠിച്ച ശേഷം മാത്രം വാങ്ങുക. പഠിച്ചു കഴിഞ്ഞാൽ ഉപയോഗിക്കാൻ വളരെ എളുപ്പം ആണ് നല്ല ദുരം എറിയാൻ സാധിക്കും . സ്പിന്നിങ് റീൽ എറിയുന്നത് ഒരു ദിവസം അല്ലേൽ 2 ,3 പ്രാവശ്യം എറിയുമ്പോളെ പഠിക്കും. എന്നാൽ ബൈറ്റ്‌കാസ്റ്റിംഗ്‌ റീൽ നല്ലപോലെ ഉപയോഗിക്കാൻ പഠിക്കാൻ കുറെ ദിവസങ്ങൾ എടുക്കും.



ബൈറ്റ്‌കാസ്റ്റിംഗ്‌ റോഡിൽ സ്പിന്നിങ് റീൽ വെക്കാൻ സാധിക്കില്ല. ബൈറ്റ്‌കാസ്റ്റിംഗ്‌ റോഡിന്റെ റീൽ വെക്കുന്ന ഭാഗത്ത് കൊമ്പ് പോലെ മുഴച്ചിരിക്കും അതുകൊണ്ടു സ്പിന്നിങ് റോഡ് & ബൈറ്റ്‌കാസ്റ്റിംഗ്‌ റോഡ് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.
 
സ്പിന്നിങ് റീൽ പോലെ ബൈറ്റ്‌കാസ്റ്റിംഗ് റീലിന്റെ ഹാൻഡിൽ വലത്തോട്ടും ഇടത്തോട്ടും മാറ്റി ഇടാൻ സാധിക്കില്ല. അതുകൊണ്ടു വാങ്ങുമ്പോൾ കൈ വാക്ക് ഏതാ എന്ന് നോക്കി അതെ സൈഡിയിൽ ഹാൻഡിൽ ഉള്ള റീൽ തന്നെ വാങ്ങണം.

 




താഴത്തെ ഫോട്ടോ ശ്രദ്ധിക്കൂ . 
ബൈറ്റ്‌കാസ്റ്റിംഗ്‌ റോഡിൽ ഗൈഡുകൾ മുകളിലോട്ടാണ് ഇരിക്കുന്നത്  റീലും മുകളിൽ ആണ്.

 

താഴത്തെ ചിത്രം നോക്കൂ 
1:-ബോട്ടിന്റെ സ്റ്റിയറിങ് പോലെ കൊടുത്തേക്കുന്നതാണ് ഇതിന്റെ ഡ്രാഗ് സെറ്റ് ചെയ്യുന്ന ഭാഗം. 
2:-മാഗ്‌നറ്റിക് ബ്രേക്ക് സിസിറ്റം: - ഇതിന്റെ പ്രധാന ധർമ്മം നമ്മൾ എറിയുന്ന ലൂർ വെള്ളത്തിൽ മുട്ടിയാൽ ഉടനെ റീൽ സ്പൂൾ നമ്മൾ വിരൽ വെച്ച് ബ്രേക്ക് ചെയ്യാൻ താമസിച്ചാലും തന്നെ സ്പൂൾ ബ്രേക്ക് ആകുക എന്നതാണ് അതിലൂടെ ലൈൻ കുരുങ്ങുന്നത് ഒഴിവാകും .

 ആദ്യമായി ഉപയോഗിക്കുന്ന ആൾ 4 ,5 സെറ്റ് ചെയ്യണം എന്നിട്ടേ എറിയാവു. അപ്പോൾ ഒരുപാട് ദൂരം പോകില്ല ലൈൻ റീലിൽ കയറി ചുറ്റാൻ ഉള്ള ചാൻസ് കുറയും. എറിഞ്ഞു നല്ലപോലെ പഠിച്ച ശേഷം 6 ,7 ,8 ,9  എന്നിങ്ങനെ ഓരോ നമ്പർ ആയി കൂട്ടുക ഓരോ നമ്പർ കൂട്ടുമ്പോളും ദൂരം കൂടും അതിനോടൊപ്പം ലൈൻ റീലിൽ കുരുങ്ങാൻ ഉള്ള ചാൻസ് കൂടും. എറിഞ്ഞു എറിഞ്ഞു പരിജയം കൂടുന്ന അനുസരിച്ചു സാവകാശം ദൂരം എറിയാൻ ശ്രമിക്കുക. ആദ്യമേ ദൂരം എറിയാം വലിയ മീൻ പിടിക്കാൻ എന്ന് കരുതിയ ലൈൻ മൊത്തം കെട്ടുവീണു പോകും ഒപ്പം മീൻ അടിച്ചിട്ടുണ്ടേൽ റീൽ സീറ്റ് ഒടിഞ്ഞും പോകും .


3:-മാഗ്‌നറ്റിക് ബ്രേക്ക് സിസ്റ്റത്തിന്റെ അകവശം ആണ് കാണിച്ചിരിക്കുന്നത്.
4:-ഈ കാണുന്ന റിങ്ങിൽ ആണ് ലൂർ ഭാരം സെറ്റ് ചെയ്യുന്നത്. നമ്മൾ ഉപയോഗിക്കുന്ന ലൂറിന്റെ ഭാരം കൃത്യമായിട്ടു സെറ്റ് ചെയിത ശേഷം  2 കാണിച്ചപോലെ  മാഗ്‌നറ്റിക് ബ്രേക്ക് സെറ്റ് ചെയിതു വേണം എറിയാൻ. ഇതു രണ്ടും കറക്റ്റ് അല്ലേൽ ലൈൻ മൊത്തം ചുറ്റി കെട്ടു വീഴും.



താഴത്തെ ചിത്രത്തിൽ കൊടുത്തിരിക്കുന്നതാണ് സ്പൂൾ റിലീസ് ബട്ടൺ. ലൂർ കാസറ്റ് ചെയ്യുമ്പോൾ ആ ബട്ടൺ അമർത്തി പിടിച്ചു എറിയണം ലൂർ വെള്ളത്തിൽ വീഴുന്ന നിമിഷം തന്നെ വിരൽ ഉപയോഗിച്ച് സ്പൂൾ റിങ്  അമർത്തി നിർത്തണം.(ലൈൻ ചുറ്റിയേക്കുന്ന ഭാഗം ആണ് സ്പൂൾ റിങ് ) ( വിരൽ ഉപയോഗിച്ച് സ്പൂൾ അമർത്താൻ താമസിച്ചാലും ലൈൻ കുരുങ്ങാതിരിക്കാൻ ആണ് മാഗ്‌നറ്റിക് ബ്രേക്ക് സിസ്റ്റം സെറ്റ് ചെയ്യാൻ ആദ്യമേ ഞാൻ പറഞ്ഞിരുന്നത് ) ലൂർ വെള്ളത്തിൽ മുട്ടിയ നിമിഷം സ്പൂൾ റിങ്  വിരൽ ഉപയോഗിച്ച് സ്റ്റോപ്പ് ചെയ്തില്ലേൽ സ്പൂൾ റിങ് വീണ്ടും കറങ്ങി ലൈൻ മൊത്തം ചുറ്റും .

സാധാരണ സ്പിന്നിങ് റീലിൽ നമ്മൾ റീലിന്റെ മുകളിലത്തെ റൗണ്ടിൽ ഉള്ള കമ്പി (ലോക്ക് ) പൊക്കിവെച്ചിട്ടു ലൈൻ വിരൽ ഉപയോഗിച്ച് പിടിച്ച ശേഷം വേണം എറിയാൻ അപ്പോൾ നമുക്ക് സമയ നഷ്ടം ഉണ്ട്കുന്നു . ആ സമയത്ത് ബൈറ്റ്‌കാസ്റ്റിംഗ് റീലിൽ റിലീസ് ബട്ടൺ അമർത്തി എറിഞ്ഞാൽ മതി. ബട്ടണിൽ നിന്നും വിരൽ മാറ്റിയാൽ ഉടനെ സെറ്റ് ചെയിത ഡ്രാഗിലോട്ടു ആകുകയും ചെയ്യും. വളരെ എളുപ്പമാണ് കൈകാര്യം ചെയ്യാൻ പഠിച്ചു കഴിഞ്ഞ ഒരാൾക്ക്.


മീൻ അടിച്ചു കഴിഞ്ഞാൽ താഴത്തെ രണ്ടു ചിത്രങ്ങളിലും കൊടുത്തേക്കുന്ന പോലെ വിരൽ വെച്ച് റീൽ ബോഡിയിൽ അമർത്തി പിടിച്ചേ ലൈൻ ചുറ്റി മീനെ കരക്ക് വലിച്ചു കയറ്റാവൂ അല്ലെങ്കിൽ റീൽ സീറ്റിൽ നിന്നും ഒടിഞ്ഞു പോകും. തുടക്കക്കാർ പലരുടെയും റീലുകൾ ഇങ്ങനെ ഒടിഞ്ഞു പോയിട്ടുണ്ട്. ഒടിഞ്ഞ റീൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല.


മീൻ പിടിക്കുമ്പോൾ ചിത്രത്തിൽ  കൊടുത്തേക്കുന്ന പോലെ വിരൽ വെച്ച് റീൽ ബോഡിയിൽ അമർത്തി പിടിക്കണം 


കൂടുതൽ അറിയാൻ യൂട്യൂബിൽ തന്നെ ഇഷ്ടം പോലെ വീഡിയോ ഉണ്ട് അതൊക്കെ നോക്കി പഠിക്കുക. ഞാൻ ഈ റീൽ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് ഇതിന്റെ വീഡിയോ ചെയ്തിട്ടില്ല.

==========================
=============
======

സ്പിന്നിങ് റോഡ് & റീൽ 

ഇതിനെ കുറിച്ച് ഒരുപാടു പറയുന്നില്ല എല്ലാവർക്കും അറിയാമല്ലോ എങ്കിലും ചുമ്മാ 1,2  ഫോട്ടോസ് കൊടുക്കുന്നു.

ഈ റോഡിൽ ഏതു ടൈപ്പ് സ്പിന്നിങ് റീലുകളും മാറി മാറി ഉപയോഗിക്കാം , കൊച്ചുകുട്ടികൾ അടക്കം ആർക്കും പെട്ടന്ന് തന്നെ ഉപയോഗിക്കാൻ പഠിക്കാൻ സാധിക്കും . റീൽ ഹാൻഡിൽ ഊരി വലത്തുവശത്തും ഇടത്തുവശത്തും ഇടാൻ സാധിക്കും . വില കുറവും ആണ് . തുടക്കക്കാർ സ്പിന്നിങ് റോഡ് റീലും ഉപയോഗിക്കുന്നതാകും നല്ലത്. 







തുടക്കക്കാർ കാണേണ്ട വിഡിയോകൾ  

എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 00965 69908949

































കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും  അറിയാൻ ഈ പേജ് ലൈക് ചെയ്യുക.


2019, ജനുവരി 25, വെള്ളിയാഴ്‌ച

തുടക്കക്കാർ കാണേണ്ട വിഡിയോകൾ


തുടക്കക്കാർ കാണേണ്ട വിഡിയോകൾ  

















































കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

2018, ഡിസംബർ 17, തിങ്കളാഴ്‌ച

എന്താണ് പോപ്പ് ആപ്പ് ഫിഷിങ് & കാർപ്പ് ഫിഷിങ് ...? Carp Fishing & Pop - Up Fishing


 പോപ്പ് ആപ്പ് ഫിഷിങ് & കാർപ്പ് ഫിഷിങ് 
Carp Fishing & Pop - Up Fishing 
=========================

കുറെ ദിവസമായി എല്ലാവരുടെയും  ചോദ്യമാണിത്. ലോകത്തെങ്ങും കേട്ടിട്ടില്ലാത്തപോലെ. എങ്കിൽ അങ്ങനെ ഒരു മീൻ പിടുത്തം ഉണ്ട്.

അങ്ങ് വിദേശരാജ്യങ്ങളിൽ  സായിപ്പിൻമാർ  വളർത്തുമീനുകളായ കാർപ്പ് ,രോഹു ,കട്‌ല ,മൃഗാൽ ,കുയിൽ എന്നീ മീനുകളെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് പോപ്പ് ആപ്പ് ഫിഷിങ്.

ഒരു ചെറിയ മഞ്ഞ ബോൾ രീതിയിൽ ഉള്ള തെർമോക്കോൾ അല്ലെങ്കിൽ കോർക്ക് പോലത്തെ സാധനം ചൂണ്ടയിൽ നൂൽ ഉപയോഗിച്ചു കെട്ടി ഒപ്പം ഒരു സ്പ്രിങ് പോലെ ഇരിക്കുന്നതിൽ (ഫീഡർ) തീറ്റ ( നമ്മൾ തന്നെ ഉണ്ടാക്കുന്നത്) വെച്ചിടുന്ന രീതി ആണ് ആപ്പ് ഫിഷിങ് & കാർപ്പ് ഫിഷിങ്  






എവിടെ വാങ്ങാൻ കിട്ടും വില എത്രയാകും ...?

ഈ പോപ്പ് ആപ്പ് & ഫീഡർ ബാംഗ്ലൂർ നിന്നും ആണ് പലരും മേടിക്കുന്നത് ഇതിനു ഏകദേശം പോപ്പ് ആപ്പ് ന് 100 രൂപയും ഫീഡറിന് 50 രുപയും ആയിരുന്നു വില. നമ്മുടെ നാട്ടിൽ ഇപ്പോൾ ഇതിന്  ആവശ്യക്കാർ കൂടിയതോടെ പലരും ബിസ്സിനെസ്സ് തുടങ്ങി ഇപ്പോൾ വില 200 മുതൽ 350 രൂപ വരെ ആയി.  



പോപ്പ് ആപ്പ് & ഫീഡർ എങ്ങനെ ഉണ്ടാക്കാം ...?

പോപ്പ് ആപ്പ് എന്ന് പറയുന്ന സാധനം തെർമോക്കോൾ അല്ലെങ്കിൽ കോർക്ക് പോലത്തെ മഞ്ഞ നിറത്തിൽ ഉള്ളതാണ്. ഷട്ടിൽ കളിക്കുന്ന കോർക്കിന്റെ മുൻവശം എടുത്ത് ബ്ലേഡ് ഉപയോഗിച്ച് ചെത്തി ഉണ്ടാക്കാം. 

അല്ലെങ്കിൽ മഞ്ഞകളറിൽ ഉള്ള ചെരുപ്പ് വാങ്ങി 12 MM  ഘനം ഉള്ള  ബോൾ പോലെ  ഉണ്ടാക്കിയാൽ മതി. എന്നിട്ട് സൂചി ഉപയോഗിച്ച് നൂൽ നടുക്കൂടെ ഇറക്കി ചൂണ്ടയിൽ കെട്ടുക. ഞാൻ പറഞ്ഞുകൊടുത്തിട്ട് ചിലർ ഉണ്ടാക്കിയ ഫോട്ടോസ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്.
പോപ്പ് അപ്പ് നു പകരം സോയാബീൻ വേണേലും ഉപയോഗിക്കാം 





 


ഫീഡർ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. അതിനു വേണ്ടത് ഒരു ഘനം കുറഞ്ഞ കമ്പി മാത്രം ആണ് . അയ കെട്ടുന്നതോ എർത്ത് കമ്പിയോ ധാരണം. അത് കറുത്ത വയറിങ് പൈപ്പിൽ ചുറ്റി സ്പ്രിങ് പോലെ ഫീഡർ ഉണ്ടാക്കാം. ഭാരം വരാൻ ഫീഡറിന്റെ നടുക്ക് ഹോൾ ഉള്ള ഒരു ഈയകട്ടയോ മറ്റോ ഇട്ടാൽ മതി ഒരാൾ ഉണ്ടാക്കിയ ഫീഡറിന്റെ ഫോട്ടോ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.



ചൂണ്ട സൈസ് എത്ര ആണ് ...?
12 ,10 , 9 എന്നീ നമ്പർ ഉള്ള കാർബൺ കാർപ്പ് ഫിഷിങ് ഹുക്ക് തന്നെ ഉപയോഗിക്കണം അല്ലേൽ മീൻ ചൂണ്ട നിവർത്ത് പോകും. നമ്മുടെ നാട്ടിലെ എല്ലാ ഫിഷിംഗ് ഷോപ്പിലും വാങ്ങാൻ കിട്ടും.



ഇതിൽ എന്ത് തീറ്റ ആണ് ഇടുന്നെ ...?

പലരും ബാംഗ്ലൂർ നിന്നും വാങ്ങുന്ന തീറ്റ ആണ് ഉപയോഗിക്കുന്നത്. അത് ഫീഡറിൽ ഇട്ടാൽ 100 % മീൻ അടിച്ചിരിക്കും. അത്രക്ക് റിസൾട്ട് ഉള്ള ഫുഡ് ആണിത്. ഇതിനു കിലോക്ക്  400 - 500 രൂപ വിലയുണ്ട്. നാട്ടിൽ ഇപ്പോൾ പലരും ഇതു വിൽക്കുന്നുണ്ട് .
ഈ തീറ്റ രണ്ട് തരം ഉണ്ട് ഒന്ന് രോഹു പിടിക്കാൻ അതിൽ വേറെ മീൻ അടിക്കില്ല. രണ്ടാമത്തെ തീറ്റ കട്‌ല പിടിക്കാൻ ഉള്ളതാണ് അതിൽ എല്ലാ മീനും അടിക്കും.



തീറ്റ നമ്മൾ എങ്ങനെ ഉണ്ടാക്കും ...?

സ്റ്റാർട്ടർ തീറ്റ, കോഴിത്തീറ്റ, ഓഖ പിണ്ണാക്ക്, കടല പിണ്ണാക്ക്, തവിട്, അവൽ, മഞ്ഞ പട്ടാണി, വൻ പയർ , ചോളം , സോയാബീൻ ,സാമ്പാർ പരിപ്പ് , ബിസ്‌ക്കറ് , പഞ്ചസാര , ശർക്കര , ഏലക്ക എന്നിവ ചെറുതായി വറത്ത്  ( എല്ലാം കൂടി ഒരുമിച്ചിട്ടു വറക്കരുത്ത്)  ഇതെല്ലാം കൂടി മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കണം.

എന്നിട്ടു ചൂണ്ടയിൽ ഇടാൻ നേരം നെയ്യും വെളിച്ചെണ്ണയും ബ്രെഡിന്റെ നടുക്കത്തെ വെള്ള ഭാഗവും സ്വൽപ്പം വെള്ളവും ചേർത്ത് കുഴക്കണം.
പുട്ടിനു പൊടി കുഴച്ച പരുവത്തിൽ വേണം കുഴക്കാൻ എന്നിട്ട് ഫീഡറിൽ വെച്ച് നല്ലപോലെ അമർത്തിയ ശേഷം എറിഞ്ഞിടുക .
ഒരു മണിക്കൂർ എങ്കിലും അനക്കാതെ ഇടണം.

നമ്മൾ ഉണ്ടാക്കുന്ന തീറ്റയിൽ 100 % റിസൾട്ട് ഉണ്ടോ ...?

ഇല്ല. 100 % റിസൾട്ട് കിട്ടണമെങ്കിൽ കളം തെളിച്ചു ചൂണ്ട ഇടണം അങ്ങനെ ആണേൽ എന്ത് തീറ്റ ഇട്ടാലും മിനേറ്റുകൾക്കകം മീൻ അടിച്ചിരിക്കും.

എന്താണ് കളം തെളിക്കൽ ...?

പോപ്പ് ആപ്പ് ഫിഷിങ് & കാർപ്പ് ഫിഷിങ് ചെയ്യുന്ന എല്ലാവരും ചെയ്യുന്ന ഒരു രീതി ആണ് കളം തെളിക്കൽ. നമ്മൾ ചൂണ്ടയിടാൻ ഉദ്ദേശിക്കുന്ന പുഴയിലോ കുളത്തിലോ , പാറ മടകളിലോ ചൂണ്ട ഇടുന്നതിനു  3 ,4 ദിവസം മുൻപേ തീറ്റ എറിഞ്ഞു മീനെ അടുപ്പിക്കുന്ന രീതിയാണിത്. 
അതിനു നമ്മൾ പുഷ്‌ടി , ഓഖ പിണ്ണാക്ക് , തിരി പിണ്ണാക്ക് എന്നൊക്കെ പല പേരിൽ അറിയപ്പെടുന്ന പിണ്ണാക്ക് 5 ,6 കിലോ വാങ്ങി മീൻ പിടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് 2 ,3 ദിവസം തുടർച്ചയായി എറിയുക. ഇങ്ങനെ എറിഞ്ഞാൽ അതിന്റെ മണം അടിച്ചു ചുറ്റുവട്ട പ്രദേശത്തുള്ള മീനുകൾ എല്ലാം ഒരേ സ്ഥലത്ത് എത്തും. ഒപ്പം 2 ,3 ദിവസം പഴയ ചോറുകൂടി എറിഞ്ഞാൽ മീൻ പെട്ടന്ന് അടുക്കും.     

ഈ പിണ്ണാക്ക് (കൈ തീറ്റ) ഒരുപ്രാവശ്യം വളർത്തുമീനുകൾ തിന്നു കഴിഞ്ഞാൽ അടുത്ത 48 മണിക്കൂർ ഇവ തീറ്റ തേടി അവിടെ തന്നെ നിൽക്കും ഇതാണ് വളർത്തുമീനുകളുടെ സ്വഭാവം. ഇങ്ങനെ  മീനെ അടുപ്പിക്കുന്ന രീതി ആണ് കളം തെളിക്കൽ.

കളം തെളിക്കാതെ പോപ്പ് ആപ്പ് ഫിഷിങ് ചെയ്താൽ  ഒരു മണിക്കൂറിൽ ചിലപ്പോൾ ഒരു മീനെ കിട്ടുകയുള്ളൂ . എങ്കിൽ കളം തെളിച്ചു പോപ്പ് ആപ്പ് ഫിഷിങ് ചെയ്താൽ ഒരു മണിക്കൂർ 10 എണ്ണം വരെ കിട്ടിയെന്നിരിക്കും.  ഒഴുക്കുള്ള സ്ഥലങ്ങളിൽ കളം തെളിക്കാൻ സാധിക്കില്ല. ഒഴുക്കില്ലാത്ത കയം ആണ് ഏറ്റവും നല്ലത്‌ . ഒരുപാട് താഴ്ചയുള്ള കയങ്ങളിൽ വളർത്തുമീനുകൾ എപ്പോളും നിൽക്കില്ല. വെള്ളം കെട്ടിനിൽക്കുന്ന താഴ്ചയുള്ള സ്ഥലത്ത് ഓക്സിജൻ കുറവായിരിക്കും. അതുകൊണ്ട് അതികം താഴ്ചയില്ല ഒഴുക്കുകുറഞ്ഞ സ്ഥലമാണ് കൂടുതൽ നല്ലത്. 


NB : ഒരാൾ കളം തെളിച്ചടത്ത്‌ മറ്റുള്ളവർ മീൻ അടിക്കുന്നതുകൊണ്ട് ചൂണ്ട  ഇടരുത്. അത് തെണ്ടിത്തരം ആണ് . കളം തെളിക്കുന്നത് പലരും 10 ,20 കിലോ പിണ്ണാക്ക് (തീറ്റ) എറിഞ്ഞാണ്.

ഒരാൾ തെളിച്ച കളം ഉള്ള ഏരിയയിൽ ആഴ്ചകൾ കഴിഞ്ഞും മാസങ്ങൾ കഴിഞ്ഞും മറ്റുളളവർ ചൂണ്ട ഇടരുത് എന്ന് പറയാൻ ആർക്കും അവകാശം ഇല്ല. കളം തെളിച്ചുകൊണ്ടിരിക്കുന്ന ഒരാഴ്ച മാത്രമേ അത് ഞങ്ങളുടെ കളം അണ്എന്ന് പറയുന്നതിൽ അർഥം ഉള്ളു. പുഴകൾ ആരുടേയും സ്വന്തം അല്ല ആർക്കും മീൻ പിടിക്കാം. അല്ലെങ്കിൽ നിങ്ങൾ കളം തെളിച്ച സ്ഥലം നിങ്ങളുടെ വസ്തുവിനോട് ചേര്ന്നുള്ളതാകണം. പൊതുസ്ഥലത്തു പോയി കളം തെളിച്ചിട്ടു മറ്റുള്ളവരുമായി തർക്കം ഉണ്ടാക്കി ഫിഷിങ് ഒരു ഗുണ്ടായിസം ആക്കി ആരും മാറ്റരുത്.    

  
തീറ്റ ഫീഡറിലും ചൂണ്ടയിൽ പോപ്പ് ആപ്പ് അല്ലെ ഇടുന്നെ പിന്നെ എങ്ങനെ ആണ് തീറ്റ ഇല്ലാത്ത ചൂണ്ടയിൽ മീൻ അടിക്കുക ....?

നമ്മൾ ആദ്യം വളർത്തുമീനുകളുടെ സ്വഭാവം എന്താ എന്ന് മനസിലാക്കണം എങ്കിലേ ഈ പോപ്പ് ആപ്പ് ഫിഷിങ് രീതി മനസിലാകൂ.

വളർത്തുമീനുകൾ സാധാരണ നിലത്തുനിന്നും തീറ്റ വായിലേക്ക് വലിച്ചെടുത്ത് തിന്നുന്ന രീതി ആണ്. നിലത്ത് കിടക്കുന്ന എന്ത് സാധനവും  കമ്പ് , കല്ല് , മണൽ ,പായൽ , എന്നിങ്ങനെ എന്തും തീറ്റ തിരയുന്ന കൂട്ടത്തിൽ വലിച്ചു വായിലോട്ടെടുത്തിട്ടു തിരിച്ചു തുപ്പുന്ന രീതിയിലാണ് ഇര എടുക്കുക. 

അപ്പോൾ നമ്മൾ ഫീഡറിൽ ഇട്ട തീറ്റ നിലത്ത് നിരന്നു കിടക്കുകയായിരിക്കും. ആ തീറ്റ വായിലേക്ക് വലിച്ചെടുക്കുന്ന കൂട്ടത്തിൽ തീറ്റ ആണ് എന്ന് തെറ്റിദ്ധരിച്ചു ഈ മഞ്ഞ പോപ്പ് ആപ്പ് വായിലേക്ക് വലിച്ചെടുക്കുകയും ചൂണ്ട വായിൽ കുടുങ്ങുകയും ചെയ്യും. മഞ്ഞ നിറം മീനെ പെട്ടന്ന് ആകർഷിക്കുകയും ചെയ്യും.



വളർത്തുമീനുകൾ അല്ലാതെ വേറെ ഒന്നും കിട്ടാറില്ല ...?

കിട്ടും. പലർക്കും ധൂളി (പുല്ലൻ ) ,മലേഷ്യൻ വാള , റെഡ്ബെല്ലി എന്നീ മീനുകളെയും ഈ രീതിയിൽ കിട്ടിയിട്ടുണ്ട്. എങ്കിലും കൂടുതലായി വളർത്തുമീനുകൾ ആണ് ലഭിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1)  റീലിൽ ഡ്രാഗ് സെറ്റ് ചെയിതു വേണം പിടിക്കാൻ . 
2) മീൻ 2 ,3 എണ്ണം ചൂണ്ട പൊട്ടിച്ചുപോയാൽ കളം പോളിയും പിന്നെ മീൻ           കുറെ നേരത്തേക്കോ1 ,2ദിവസത്തേക്കോ ആ ഭാഗത്ത് നിന്നും കിട്ടില്ല.            
3) വളർത്തുമീനുകളെ വെള്ളത്തിൽ കൂടി ഓടിച്ചു തളർന്ന ശേഷമേ വലിച്ചു    കരക്ക്‌ കയറ്റാവൂ. പെട്ടന്ന് വലിച്ചു കയറ്റാൻ നോക്കിയാൽ ലൈൻ         പൊട്ടുകയോ , ചൂണ്ട ഒടിയുകയോ , മീന്റെ വാ കീറിയോ മീൻ പോകും.    



റീലിൽ ഡ്രാഗ് സെറ്റ് ചെയ്യുന്ന രീതി 




കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

മീൻ പിടുത്തകരുടെ ഫോട്ടോസും കാര്യങ്ങളും കാണാനും  അറിയാൻ ഈ പേജ് ലൈക് ചെയ്യുക.






2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

എന്റെ മീൻ വളർത്തൽ വിഡിയോകൾ.

എന്റെ മീൻ വളർത്തൽ വിഡിയോകൾ.








































































































































































































































കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================