Cherutheneecha valarthal - Stingless Bees / Meliponiculture
ചെറുതേൻ എടുക്കുന്നതും - തേൻ അറകളിൽ നിന്നും തേൻ വേർതിരിക്കുന്നതുമായ രീതി.
തേൻ എങ്ങനെ എടുക്കണം
-----------------------------------------------
ആദ്യം പെട്ടി തുറക്കുന്നതിനു മുൻപായി ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ ( ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പി ) നിറച്ചും മൊട്ടുസൂചിയോ മറ്റോ ഉപയോഗിച്ച് ദ്വാരങ്ങൾ ഇടുക. എന്നിട്ടു ആ കുപ്പി പെട്ടിയുടെ പ്രേവേശന ഭാരത്തിൽ ചേർത്ത് പിടിച്ചിട്ടു ഈച്ചകളെ മുഴുവനും പെട്ടിയിൽ തട്ടി പുറത്തു ചാടിക്കുക.
ചെറിയ കല്ലോ ചുറ്റികയോ ഇരുമ്പോ ഉപയോഗിച്ച് കുറച്ചുനേരം തട്ടിയാൽ മതി. ഒരുപാട് ഈച്ചകൾ ഉണ്ടെങ്കിൽ 2 , 3 ഓ കുപ്പികളിൽ ആക്കി പിടിക്കുക. അതിനു ശേഷം പെട്ടി തുറക്കുക. അപ്പോൾ ഈച്ചകൾ നമ്മുടെ തലയിൽ ദേഹത്തും കയറി ശല്യം ചെയ്യുകയും ഇല്ല ഈച്ചകൾ ഒരുപാട് ചത്തു നഷ്ടപെടാതെയും ഇരിക്കും തേനിൽ വീഴാതെയും ഇരിക്കും. ഞാൻ വീതിയും ഖനവും കുറഞ്ഞ നീളം ഉള്ള കത്തി ഉപയോഗിച്ച് തേനറകൾ പൊട്ടി ഒലിക്കാതെ സൂക്ഷിച്ചു പതുക്കെ ആണ് അറകൾ മുറിച്ചെടുക്കുക. അങ്ങനെ ചെയ്താൽ ഈച്ചകൾ അതികം തേനിൽ വീഴില്ല. ചിത്രത്തിൽ നോക്കൂ ഞാൻ ഇതുപോലെ ചെയ്തതുകൊണ്ട് ഈച്ചകൾ തേനിൽ ഇല്ല.
പൂമ്പൊടി തേനും ഒരുമിച്ചിരിക്കുന്ന ഭാഗത്തെ തേൻ എടുക്കരുത്.
പൂമ്പൊടിയും മുട്ടയും തേനും ഒരുമിച്ചുള്ള ഭാഗത്തെ തേനറകൾ എടുക്കാതിരിക്കാൻ ശ്രെമിക്കുക. അത് തേനീച്ചകൾക്കു ക്ഷാമകാലത്തേക്കുള്ള ഭക്ഷണമായി അവിടെ ഇരുന്നോട്ടെ.ഞാൻ അങ്ങനെ ഉള്ളത് എടുക്കാറില്ല.......
തേൻ അറകൾ മാത്രം ആയി ഇരിക്കുന്ന ഭാഗത്തെ തേൻ എടുക്കുക. അപ്പോൾ ശുദ്ധമായ തേൻ ലഭിക്കും. അതുകൊണ്ടു തന്നെ തേനിൽ പൂമ്പൊടിയും മുട്ടകളും കലരാറില്ല.
ഇല്ലെങ്കിൽ മുട്ടയും പൂമ്പൊടിയും കലർന്ന് തേൻ കലങ്ങുകയും ആ തേൻ ഒരുപാടുനാൾ സൂക്ഷിച്ചു വെക്കാൻ സാധിക്കാതെ പുളിച്ചു പോകുകയും ചെയ്യും.
തേൻ എടുക്കുമ്പോൾ അതിൽ പൂമ്പൊടിയും മുട്ടകളും ചത്ത ഈച്ചകളും കലർന്നാൽ എന്ത് ചെയ്യും ...?
തേൻ പിഴിഞ്ഞ് എടുക്കരുത്. അങ്ങനെ ചെയ്യുമ്പോൾ പൂമ്പൊടിയും മുട്ടകളും ചത്ത ഈച്ചകളും എല്ലാം തേനിൽ കലരും അങ്ങനെ ഉള്ള തേൻ ഒരുപാട് നാൾ ഉപയോഗിക്കാൻ കൊള്ളില്ല. പെട്ടന്ന് തന്നെ രുചിവ്യത്യാസം വന്നു പുളിച്ചു നശിച്ചു പോകും.
അഥവാ പൂമ്പൊടി തേനിൽ കലർന്നാൽ അപ്പോൾ തന്നെ ഒന്നും ചെയ്യാനില്ല. തേൻ ഒരു കുപ്പിയിൽ ഒഴിച്ച് വെക്കുക. കുറച്ചുനാൾ കഴിയുമ്പോൾ പൂമ്പൊടി തേനിനുമുകളിൽ പൊങ്ങി വരും അപ്പോൾ സ്പൂൺ ഉപയോഗിച്ച് കോരി മാറ്റം.
തേൻ കൈവെച്ചു പിഴിഞ്ഞെടുക്കരുത് എന്ന് പറയാൻ കാരണം.
നമ്മുടെ കൈകളിൽ ഈസ്റ് കോശങ്ങൾ ഉണ്ട് അത് തേനിൽ കലരുകയും തേൻ ഒരുപാട് നാൾ ഇരിക്കാതെ വളരെ പെട്ടന്ന് തന്നെ പുളിച്ചുപോകുന്ന ഒരു സ്വഭാവം കാണിക്കുകയും ചെയ്യുന്നു....
ഞാൻ ചെയ്യുന്നത് രീതി
ഒരു പത്രത്തിന് മുകളിൽ ചിത്രത്തിൽ കൊടുത്തിരിക്കുന്ന വലിയ അരിപ്പ വെച്ചിട്ടു അതിൽ തേൻ അറകൾ ഇട്ടു വെയിലത്തുവെക്കും. ഒരു മണിക്കൂർ കൊണ്ട് തേൻ മാത്രം ഉരുകി താഴെ വച്ചിരിക്കുന്ന പാത്രത്തിൽ വരും ചത്ത ഈച്ചകളോ പൂമ്പൊടിയോ മുട്ടയോ ഒന്നും കലരാതെ ശുദ്ധമായ തേൻ ലഭിക്കും. വേറെ ഒന്നും ചെയ്യണ്ട കാര്യം ഇല്ല നേരിട്ട് കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കാം....
എല്ലാ വീടുകളിൽ ഇതുപോലത്തെ അരിപ്പകൾ കാണും. ഉപ്പേരി വറക്കുമ്പോൾ എണ്ണ ഊറി പോകാൻ വേണ്ടി ഉള്ള അരിപ്പകൾ ആണിവ
ചെറുതേൻ Honey Extractor
ചെറുതേൻ Honey Extractor വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ചിലവും കുറവാണ്.
ഏതെങ്കിലും അലുമിനിയും ഫേബ്രിക്കേഷൻ ഷോപ്പിൽ പറഞ്ഞാൽ ഉണ്ടാക്കി തരും 300 രൂപക്കടുത്തെ വിലയാകു.
കുറച്ചുനേരം വെയിലത്തുവെച്ചതുകൊണ്ടു തേൻ പെട്ടന്ന് ചൂടാകില്ല.
മെഴുക് അറകൾ ഉരുകാൻ വേണ്ടി മാത്രം ആണ് വെയിലത്ത് വെക്കുന്നത്.
ചെറുതേൻ ഒരിയ്ക്കലും ചുടാക്കരുത്. അതിന്റെ ഗുണങ്ങൾ നഷ്ടമാകും
തേൻ ചില്ലു കുപ്പിയിൽ ഒഴിച്ച് വേണം സുഖിക്കാൻ.
പൂമ്പൊടിയും മുട്ടയും ഒന്നും കലരാത്ത ശുദ്ധമായ തേൻ കുറെ വർഷങ്ങൾ സൂക്ഷിച്ചു വെക്കാൻ സാധിക്കും.
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
കൂടുതൽ ഫോട്ടോസ് കാണാൻ :
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ