ലേബലുകള്‍

Aliexpress_1

2018, മാർച്ച് 6, ചൊവ്വാഴ്ച

കെണിക്കൂട് പരാജയപ്പെടാൻ ഉള്ള കാരണങ്ങൾ -Cherutheneecha valarthal - Stingless Bees / Meliponiculture

കെണിക്കൂട് പരാജയപ്പെടാൻ ഉള്ള  കാരണങ്ങൾ.
------------------------------------------------

Cherutheneecha valarthal - Stingless Bees / Meliponiculture 

1. മാതൃകോളനിയിൽ ഒരുപാട് സ്ഥലം ഉണ്ടെങ്കിൽ കെണിക്കൂട് ഒരു വർഷം  വെച്ചാലും റാണി ഈച്ച  ഇറങ്ങി വരില്ല. അങ്ങനെ വന്നാൽ കെണിക്കൂട് പരാജയപ്പെടും. 





2. കെണിക്കൂടിനകത്ത് കൂടി ടണൽ ഉണ്ടാക്കി ഈച്ചകൾ സഞ്ചരിക്കും അങ്ങനെ വന്നാലും കെണിക്കൂട് വിജയിക്കില്ല.




3.   ചില സമയങ്ങളിൽ  ചെറിയ കെണിക്കൂടോ (കലം പോലെ ഉള്ളത്) ട്യൂബിനു നീളക്കുറവോ ആണെങ്കിൽ  ഈച്ചകൾ കെണിക്കൂടിൽ കൂടി  കയറിപെട്ടന്ന്  മാതൃകോളനിയിൽ പോകും അങ്ങനെ വന്നാലും വിജയിക്കില്ല. ( എപ്പോളും ഇങ്ങനെ സംഭവിക്കില്ല എങ്കിലും ഇങ്ങനെ അനുഭവം ഉണ്ടായവരുണ്ട് )     




4. ഒരുപാട് വെയിൽ ഉള്ളടത്തോ ചൂട് അകത്ത് ചെല്ലുന്ന തരം കൂട് (PVC പൈപ്പ് , പ്ലാസ്റ്റിക് കുപ്പി , ഇരുമ്പു പാത്രം etc.....) ആണെങ്കിലും ഒരുപാട് വലിപ്പം ഉള്ള പെട്ടികളോ മഴ വെള്ളം അകത്തു ചെല്ലുന്നതോ   ആണെങ്കിലും   ഈച്ചകൾ അതിൽ കൂട് കൂട്ടില്ല. 



വലിപ്പം ഉള്ള പെട്ടി



5.  മാതൃകോളനിയിൽ നിന്നും റാണി ഈച്ച മുകളിലോട്ടു കയറി വരുന്ന രീതിയിൽ സ്ഥാപിച്ചാലും കെണിക്കൂട് പരാജയപ്പെടും.  


   

കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================
കൂടുതൽ ഫോട്ടോസ് കാണാൻ : 
കൂടുതൽ വീഡിയോസ് കാണാൻ : 
എന്റെ ഫേസ്ബുക്ക്  പേജുകൾ  :






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ