ലേബലുകള്‍

Aliexpress_1

2018, മാർച്ച് 7, ബുധനാഴ്‌ച

കെണിക്കൂട് വിജയിക്കാൻ - Cherutheneecha valarthal - Stingless Bees / Meliponiculture

കെണിക്കൂട്  വിജയിക്കാൻ 
---------------------------------------

Cherutheneecha valarthal - Stingless Bees / Meliponiculture  


1 . മാതൃകോളനിയിൽ ഒരുപാട് സ്ഥലം ഉണ്ടെങ്കിൽ.പരാജയപ്പെട്ടേക്കാം .
അങ്ങനെ വന്നാൽ പൈപ്പിന് നീളം കൂട്ടിയിട്ടു പരീക്ഷിക്കാവുന്നതാണ്. മാക്സിമം  ഒരു മീറ്റർ വരെ  നീളത്തിൽ പൈപ്പിട്ട് പരീക്ഷിക്കാവുന്നതാണ്.ഒരു മീറ്ററിൽ കൂടുതൽ ഇടരുത് .  ചൂട്  ഒട്ടും അടിക്കാത്ത  സ്ഥലമോ  അടിക്കാത്തരീതിയിലോ ആയിരിക്കണം പൈപ്പ് വെക്കാൻ.പൈപ്പിനകത്ത് ചൂടടിക്കാതിരിക്കാൻ  കറുത്ത ഇൻസുലേഷൻ ടേപ്പ് ഓ  അല്ലെങ്കിൽ അലുമിനിയും ഫോയിലോ , പത്ര പേപ്പറോ കട്ടിക്ക് ചുറ്റുകയോ ചെയ്യുക . ചൂടടിച്ചാൽ ഈച്ചകൾ ഇത്രെയും  ദൂരം പൈപ്പിൽ കൂടി സഞ്ചരിച്ചു ചത്തുപോകാൻ ഇടയായേക്കും. അതുകൊണ്ടു സുരക്ഷിതമായ രീതിയിൽ ചെയ്യുക. 



നീളം കൂടിയ പൈപ്പ് അലുമിനിയും ഫോയിൽ ചുറ്റിയിരിക്കുന്നു 


2 .കെണിക്കൂടിനകത്ത് കൂടി ടണൽഉണ്ടാക്കിയാൽ വിജയിക്കില്ല .

 കെണിക്കൂട് എല്ലാ മാസവും തുറന്നു നോക്കാവുന്ന രീതിയിൽ OHP ഷീറ്റ് മുകളിൽ വച്ച് അടക്കണം. അങ്ങനെ ആകുമ്പോൾ എല്ലാ മാസവും തുറന്നുനോക്കാം അപ്പോൾ ഈച്ചകൾ പുറത്തുചാടി ശല്യം ചെയ്യില്ല. കെണിക്കൂട്ൽ വെച്ചിരിക്കുന്ന പൈപ്പ് കൂടിനു  അകത്തോട്ടു ചിത്രത്തിൽ കാണിച്ചേക്കുന്നപോലെ കയറ്റിവെച്ചാൽ ടണൽ ഉണ്ടാക്കാനുള്ള ചാൻസ് കുറവാണ് . ടണൽ  ഉണ്ടേൽ ഇളക്കികളയണം അങ്ങനെ ടണൽ രണ്ടു മൂന്ന്  പ്രാവശ്യം ഇളക്കിക്കളയുന്നതോടെ ഈച്ചകൾ ടണൽ പണിയുന്നത് നിർത്തും. ഈച്ചകൾ ഈ കൂട്ടിൽ പൂമ്പൊടിയും തേനും സംഭരിച്ചു തുടങ്ങും. കുറച്ചുനാളുകൾ കഴിയുമ്പോൾ ( 2 ,3 മാസം ) റാണി ഇറങ്ങിവന്നു മുട്ടയിട്ടു തുടങ്ങും.  ചിലപ്പോൾ  6 ,8 മാസം അല്ലെങ്കിൽ ഒരു കൊല്ലം വരെ എടുക്കും കെണിക്കൂടുകൾ വിജയിക്കാൻ.
ചിലപ്പോൾ ഒരിക്കലും വിജയിച്ചില്ല എന്നും വരും. എല്ലാം നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും.  



OHP ഷീറ്റ് 


OHP ഷീറ്റ് വെച്ച് അടച്ച പെട്ടി 


ഇതുപോലെ പണിയുന്ന ടണൽ  പൊളിച്ചുകളയുക 


പെട്ടിക്കകത്ത് ഇരു സൈഡിലും പൈപ്പ് ഇതുപോലെ അകത്തേക്ക് കയറ്റിവെക്കുക 






3 . ചെറിയ കെണിക്കൂടോ  ട്യൂബിനു നീളക്കുറവോ ആയാലും ചിലപ്പോൾ പരാജയപ്പെടും.

അങ്ങനെ ഉള്ള സാഹചര്യം ഒഴിവാക്കാൻ ഒരു മീറ്റർ നീളം ഉള്ള മുളയോഅല്ലെങ്കിൽ  35cm  ഓ 40cm ഓ   നീളം ഉള്ളതും  വീതി 7 cm  പൊക്കം 8 cm ഉം   ഉള്ള  കൂടുകൾ ഉപയോഗിക്കുക നല്ല വിജയ സാധ്യത ഉണ്ട്.ഒപ്പം ഒരു മീറ്ററിനടുത്തു നീളം ഉള്ള പൈപ്പ് കൊടുക്കാവുന്നതാണ്.

നീളമുള്ള വീതികുറഞ്ഞ പൊക്കം കുറഞ്ഞ ഇടുങ്ങിയ തടികൂടു 
ഇതിന്റെ അളവ് 
നീളം-35 സെ .മി , വീതി-7  സെ .മി , പൊക്കം 4 സെ .മി
രണ്ടുംകൂടി കൂട്ടിച്ചേർക്കുമ്പോളത്തെ അളവ് 
നീളം-35 സെ .മി , വീതി-7  സെ .മി , പൊക്കം 8  സെ .മി

മുള ഈ നീളത്തിൽ മുറിച്ചെടുക്കുക 




 നീളം കൂടിയ ട്യൂബ് ഞാൻ ചെയ്തേക്കുന്ന രീതി 



4 .ഒരുപാട് വെയിൽ, ചൂട്‌,മഴ ഏൽക്കാതിരിക്കാൻ . 

ഇങ്ങനെ ഉള്ള സാഹചര്യത്തിൽ മുളക്കൂടോ തടിപെട്ടിയോ മാത്രം ഉപയോഗിക്കുക . 
ഇവ ആവശ്യമെങ്കിൽ ചൂട് നിയന്ത്രിക്കാൻ തെർമോക്കോൾ ഷീറ്റോ അലുമിനിയം ഫോയിലോ ഉപയോഗിച്ച് പൊതിയാവുന്നതാണ്. ഇതു രണ്ടും ഇല്ലാത്തവർ മൂന്നോ നാലോ പത്ര പേപ്പർ കട്ടിക്ക് ചുറ്റിയാൽ മതി. വെള്ളം വീഴാതിരിക്കാൻ പ്ലാസ്റ്റിക് ഫോയിലോ. കവറോ ഉപയോഗിച്ച് സീൽ ചെയ്യാൻ മറക്കരുത്.


തെർമോക്കോൾ ഷീറ്റ് 
Polyethylene Foam sheet



 അലുമിനിയം ഫോയിൽ 
 പ്ലാസ്റ്റിക് ഫോയിൽ 


അലുമിനിയം ഫോയിൽ ,പത്ര പേപ്പർ ,പ്ലാസ്റ്റിക് ഫോയിൽ എന്നവ വെച്ച് പൊതിഞ്ഞ എന്റെ കെണിക്കൂട് 



5 മാതൃകോളനിയുടെ മുകളിലായി പൊക്കത്തിൽ കെണിക്കൂട് വെച്ചാൽ.
അങ്ങനെ കെണിക്കൂട് സ്ഥാപിച്ചാൽ റാണി ഈച്ച കെണിക്കൂടിലേക്ക് കയറിവരില്ല. പകരം റാണി ഈച്ചക്കു ഇറങ്ങിവരാവുന്ന രീതിയിൽ വേണം കെണിക്കൂട് സ്ഥാപിക്കാൻ.
കെണിക്കൂട്ന്റെ പൈപ്പ് സമാന്തര രേഖയിലോ അല്ലെങ്കിൽ താഴോട്ടു വേണം സ്ഥാപിക്കാൻ.
മുട്ടയിടുന്ന റാണിഈച്ചയുടെ പുറകുവശത്തെ (വയറിന്റെ ) ഭാരക്കൂടുതൽ കാരണം പൈപ്പിൽ കുടി മുകളിലോട്ടു  കയറാൻ ശ്രെമിച്ചാലും തെന്നി താഴോട്ട് പോരും അങ്ങനെ വന്നാൽ കെണിക്കൂട്  വിജയിക്കില്ല .

സമാന്തര രേഖയിൽ ഞാൻ വെച്ചിരിക്കുന്ന പെട്ടി 


റാണി ഈച്ച താഴേക്ക് ഇറങ്ങി വരുന്ന രീതിയിൽ 



ഇങ്ങനെ വെച്ചാൽ വിജയിക്കില്ല 
റാണി ഈച്ച മുകളിലോട്ടു കയറി വരില്ല 


6.   വലിയ കെണിക്കൂടുകൾ വെയ്ക്കരുത്.
വലിയ കെണിക്കൂടുകൾസ്ഥാപിച്ചാൽ ഈച്ചകൾക്ക് ആ കുടിലെ താപനില നിയന്ത്രിക്കാൻ സാധിക്കില്ല അങ്ങനെ വന്നാലും കെണിക്കൂടുകൾ പരാജയപ്പെടും. ചെറുതേനീച്ചകൾ ചിറകടിച്ചാണ് കൂടിലെ താപനില നിയന്ത്രിക്കുന്നത്. ഇടുങ്ങിയ മുള പോലത്തെ കൂടുകൾ സ്ഥാപിക്കാൻ ശ്രെമിക്കുക.
ചിലപ്പോൾ വിജയിച്ചേക്കാം ചെറിയ ഇടുങ്ങിയ കൂടുകൾ മൂന്നുമാസം കൊണ്ട് വിജയിച്ചാൽ ഇതുപോലെ വലിയ കൂടുകൾ ഒരുകൊല്ലം വരെ എടുക്കും വിജയിക്കാൻ.

ഇതുപോലത്തെ വലിയ പെട്ടികൾ  കെണിക്കൂട്നു സ്ഥാപിക്കരുത്  


ഇടുങ്ങിയ കൂടുകൾ.


നീളമുള്ള വീതികുറഞ്ഞ പൊക്കം കുറഞ്ഞ ഇടുങ്ങിയ തടികൂടു 
ഇതിന്റെ അളവ് 
നീളം-35 സെ .മി , വീതി-7  സെ .മി , പൊക്കം 4 സെ .മി

രണ്ടുംകൂടി കൂട്ടിച്ചേർക്കുമ്പോളത്തെ അളവ് 
നീളം-35 സെ .മി , വീതി-7  സെ .മി , പൊക്കം 8  സെ .മി

മുള ഈ നീളത്തിൽ മുറിച്ചെടുക്കുക 





7 . ഒരു പുതിയ ഐഡിയ 

നമ്മൾ ഒരു കെണിക്കൂട് വെച്ച് ഈച്ചകൾ ട്യൂബിൽ കൂടി നല്ലപോലെ പോയി വരാൻ തുടങ്ങി  ഒരാഴ്ച കഴിയുമ്പോൾ ആ ട്യൂബ് ചിത്രത്തിൽ കാണിച്ചേക്കുന്ന പോലെ അഴിച്ചു വിടുക . ഒരു കുപ്പിയുടെ അടിവശം മുറിച്ചു ഈ ചിത്രത്തിൽ കാണിച്ചേക്കുന്നപോലെ ചെയ്യണം. അങ്ങനെ ചെയ്താൽ ഈച്ചകൾ എല്ലാം പുറത്തോട്ടുപോകും തിരിച്ചു കയറാൻ ഇറങ്ങിയ വഴി അറിയാത്തകൊണ്ടു കെണിക്കൂടിൽ കയറുകയും ചെയ്യും. കെണിക്കൂടിൻറെ  പുറകുവശത്തെ ട്യൂബ് മാറ്റിയ ഹോൾ  താൽകാലികമായി അടക്കണം . ഇങ്ങനെ  2 ദിവസം തുടരുക. ഈച്ചകൾ പുറത്തുപോയിട്ടു ശേഖരിക്കുന്ന തേനും പൂമ്പൊടിയും ഈ രണ്ടു ദിവസം കെണിക്കൂടിൽ വെക്കും. 



2 ദിവസത്തിന് ശേഷം ട്യൂബ് പഴയപോലെ കെണിക്കൂടുമായി ബന്ധിപ്പിക്കുക. രണ്ടു ദിവസം പൂമ്പൊടിയും തേനും കെണിക്കൂടിൽ വെച്ച ഈച്ചകൾ പിന്നീട് സ്ഥിരമായി അതിൽ തന്നെ വെക്കാൻ തുടങ്ങും. എല്ലാ മാസവും പലപ്പോളായി ഈ രീതി ആവർത്തിക്കുക. അങ്ങനെ കെണിക്കൂട് 2 ,3 മാസം കൊണ്ട് വിജയിപ്പിക്കാൻ സാധിക്കും .

പൂമ്പൊടിയും തേനും കെണിക്കൂട്ടിൽ വെക്കാൻ തുടങ്ങിയാൽ പിന്നെ ഈ രീതി അവർത്തിക്കണ്ട. പൂമ്പൊടിയും തേനും കെണിക്കൂട്ടിൽ വെക്കാൻ ഈച്ചകളെ നിർബന്ധിക്കുക എന്നതുമാത്രമാണ് ഈ രീതിയുടെ ലക്ഷ്യം.




8.  മറ്റൊരു രീതി 

എല്ലാ ആഴ്ചയിലും 2 ,3 ദിവസം  വൈകുന്നേരം നാലുമണി സമയത്ത് ചുറ്റികവെച്ചിടിച്ചു മാതൃകോളനിയിലെ ഈച്ചകളെ മൊത്തം പുറത്തുചാടിക്കുക ഇങ്ങനെ ചെയ്താൽ ഈച്ചകൾക്കതൊരു ശല്യമാകുകയും മാതൃകോളനിയിൽ നിന്നും ഈച്ചകൾ കാലതാമസം നേരിടാതെ തന്നെ കെണിക്കൂട്ടിൽ വരാനും സാധ്യത ഉണ്ട്. അപ്പോളും വിജയിക്കില്ലെങ്കിലും ഇങ്ങനെ ചെയിതു വിജയിച്ചവരുണ്ട്.




ഇനി പറയുന്ന രീതികൾ കെണിക്കൂടുകൾ വെച്ചിട്ടു  8 , 10  മാസം അല്ലെങ്കിൽ ഒരുകൊല്ലമായിട്ടും വിജയിച്ചില്ല എന്നുകണ്ടപ്പോൾ ചിലർ  ചെയിതു വിജയിച്ച രീതി ആണ്.

NB :- ഇങ്ങനെ ഒരു രീതി ഉണ്ട് എന്ന് അറിയാൻവേണ്ടി മാത്രം ആണ് ഞാൻ ഇതു വിവരിക്കുന്നത്.ഈ രീതി ചെയിതു നോക്കാൻ ഞാൻ ആരെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നോർക്കുക. ശ്രദ്ധക്കുറവോടെ ചെയ്താൽ കോളനി നഷ്ടമാകും എന്നകാര്യം മറക്കരുത്  .

=============================================================


9. മറ്റൊരു രീതി 

മാതൃകോളനി ഇരിക്കുന്ന കല്ലിന്റെ ഭാഗങ്ങൾ തണുത്ത വെള്ളം ഉപയോഗിച്ച് സ്ഥിരമായി വൈകുന്നേരം ആറുമണിക്ക് ശേഷം നനച്ചുകൊടുക്കുക. സ്ഥിരമായി തണുപ്പ് അടിച്ചാൽ ഈച്ചകൾ ആ കൂടുപേക്ഷിച്ചു കെണിക്കൂടിൽ ഇറങ്ങി വരും ഇങ്ങനെ ചെയിതു വിജയിച്ചവരുണ്ട്. പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ സ്ഥാപിച്ച കെണിക്കൂടിനു ഒരു തരത്തിലും തണുപ്പടിക്കാൻ പാടില്ല. വളരെ ശ്രദ്ധയോടെ ഈകാര്യങ്ങൾ കൈകാര്യം ചെയ്യണം 





9. മറ്റൊരു രീതി 

മാതൃകോളനി ഇരിക്കുന്ന കല്ലിന്റെ ഭാഗങ്ങളിൽ ചൂടടിപ്പിക്കുക എന്നതാണ് ഈ രീതി .സ്ഥിരമായി വൈകുന്നേരം ആറുമണിക്ക് ശേഷം ചൂടടിപ്പിക്കുക.സ്ഥിരമായി ചൂടടിച്ചാൽ  ഈച്ചകൾ ആ കൂടുപേക്ഷിച്ചു കെണിക്കൂടിൽ ഇറങ്ങി വരും ഇങ്ങനെ ചെയിതു വിജയിച്ചവരുണ്ട്. പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ സ്ഥാപിച്ച കെണിക്കൂടിനു ഒരു തരത്തിലും ചൂടടിക്കാൻ  പാടില്ല. വളരെ ശ്രദ്ധയോടെ ഈകാര്യങ്ങൾ കൈകാര്യം ചെയ്യണം. ചൂടടിച്ചു ഈച്ചകൾ ചാകാനും പാടില്ല. ഇതു ചെയ്യുന്ന ആളുടെ ശ്രദ്ധ ആണ് വിജയം . അല്ലെങ്കിൽ നിങ്ങൾക്ക് കോളനി നഷ്ടമാകും.  
കെണിക്കൂടുകൾ വെച്ചിട്ടു വിജയിക്കുന്നില്ല എന്ന് കാണുന്ന കൂടുകളിൽ മാത്രം പരീക്ഷിച്ചതാണ് ഇത് .





3 മാസംകൊണ്ട് വിജയിച്ച എന്റെ  കെണിക്കൂട് മാറ്റിസ്ഥാപിക്കുന്ന രീതി 



കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ