ലേബലുകള്‍

Aliexpress_1

2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

തുടക്കക്കാർക്ക് വേണ്ടി - Cherutheneecha valarthal - Stingless Bees / Meliponiculture


തുടക്കക്കാർക്ക് വേണ്ടി 


ഒരു ചെറുതേനീച്ച കൂട്ടിൽ 3 തരം ഈച്ചകൾ ആണുള്ളത്.

1 . റാണി ഈച്ച 

2 . ആണിച്ചകൾ 
3 . പെണ്ണീച്ചകൾ

1 . റാണി ഈച്ച 

     മുട്ട ഇടുക എന്നത് മാത്രം ആണ് ഇവയുടെ ജോലി.
2 . ആൺ ഈച്ചകൾ 
     റാണി ഈച്ചയുമായി ഇണ ചേരുക എന്നതുമാത്രം ആണ് ഇവയുടെ ജോലി.
 3 . വേലക്കാരി ഈച്ചകൾ
     ഒരു കൂട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് വേലക്കാരി ഈച്ചകൾ ആണ്.
തേൻ ,പൂമ്പൊടി  ശേഖരിക്കൽ, കൂട് വൃത്തിയാക്കൽ ,തേൻ അറകൾ പണിയൽ റാണി ,     ഈച്ചക്കും മുട്ട വിരിഞ്ഞിറങ്ങുന്ന ഈച്ചകൾക്കും ആഹാരം കൊടുക്കൽ, കൂട് സംരക്ഷിക്കൽ അങ്ങനെ എല്ലാ ജോലികളും ചെയ്യുന്നത് വേലക്കാരി ഈച്ചകൾ ആണ്. ഒരു കോളനി നിലനിൽക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതുപോലും വേലക്കാരി ഈച്ചകൾ ആണ്.

മുട്ടകളെ കുറിച്ച് 


മുട്ടകൾ 3 തരം ഉണ്ട് 


1 . പുതിയതായി ഇട്ട (brown) കളറിൽ ഉള്ള മുട്ടകളും 

2 . വിരിയാറായ (white) കളറിൽ ഉള്ള മുട്ടകളും 
3 . റാണി മുട്ടയാണ് . ഏകദേശം പല്ലി  മുട്ടയുടെ വലിപ്പം കാണും.

റാണിമുട്ട എപ്പോളും ഒരു കൂട്ടിൽ കാണണം എന്നില്ല.


രണ്ടുതരം മുട്ടകൾ മാത്രം  ആണ് റാണി ഈച്ച  ഇടുന്നത്. 

ഒന്ന് ബീജസങ്കലനം നടന്ന മുട്ടകളായ  പെണ്ണീച്ചകളുടെ മുട്ടകളും 
രണ്ട് ബീജസങ്കലനം നടക്കാത്ത  മുട്ടകളായ  ആണിച്ചകളുടെ മുട്ടകളും.

മൂന്നാമതൊരു മുട്ട റാണിയിച്ച ഇടുന്നില്ല എന്നതാണ് സത്യം.


ബീജസങ്കലനം നടന്ന പെണ്ണീച്ചകളുടെ മുട്ടയിൽ നിന്നും ആണ് റാണി ഈച്ചയും ഉണ്ടാകുന്നത് .

ചെറിയ മുട്ടയുടെ അറകൾ (കളം ) വലിപ്പ വത്യാസം വരുത്തി ആണ് റാണിക്ക്  വളരാൻ മാത്രം വലിപ്പമുള്ള മുട്ടയാക്കി മാറ്റുകയാണ് ചെയ്യുന്നത്.


ആണിച്ചകളുടെയും വേലക്കാരി ഈച്ചകളുടെ മുട്ടകൾ 50 - 60 ദിവസം കൊണ്ട് വിരിയും.   


റാണി ഈച്ചയുടെ മുട്ടയും   50 - 60 ദിവസം കൊണ്ട് വിരിയുന്നു എന്നാണ് പറയുന്നത്. 


റാണി ഈച്ചയുടെ ആയുസ്സ് 4,5 കൊല്ലം ആണ്. സാധാ ഈച്ചകൾ  90 - 100 ദിവസം വരെ ജീവിച്ചിരിക്കാറുണ്ട്. ഇതൊന്നും കൃത്യമായി പറയാൻ സാധിക്കില്ല ഏകദേശ കണക്കാണ്.  



കൂടിനകത്തെ കാര്യങ്ങൾ 


കൂട് തുറക്കുമ്പോൾ ആദ്യം കാണുന്നത് മുട്ടകളും അതിനു ശേഷം പൂമ്പൊടിയും അതിനുശേഷം തേനും എന്നരീതിയിൽ ആയിരിക്കും.



ചെറുതേനീച്ചക്ക്  3 കാലഘട്ടങ്ങൾ ആണ് ഉള്ളത്.


ക്ഷാമകാലം,വളർച്ചാകാലം,തേൻ കാലം. 
ജൂൺ മുതൽ ആഗസ്റ്റ്‌  വരെ ക്ഷാമകാലം
സെപ്റ്റംബർ മുതൽ ഡിസംബർ വരെ വളർച്ചാകാലം
ഡിസംബർ മുതൽ മെയ് വരെ തേൻ കാലം  ഇങ്ങനെ ആണ്...

നമ്മുടെ നാട്ടിലെ കാലാവസ്ഥക്കനുസരിച്ചു ഈ കാലഘട്ടങ്ങളിൽ മാറ്റം വരാറുണ്ട്.


ഏകദേശം ഒരു കോളനി എന്താണന്നു ഇത്രെയും കാര്യങ്ങളിൽ നിന്നും മനസിലാകും.



































കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ 
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം 

എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു. 

വിനീഷ് രാജൻ പ്രക്കാനം.


  =======================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ