🐝🐝ചെറുതേനീച്ചക്കോളനി ഏതൊക്കെ രീതിയിൽ സ്വന്തമാക്കാം 🐝🐝
=============================
🐝🐝Cherutheneecha valarthal - Stingless Bees / Meliponiculture 🐝🐝
1. പ്രകൃതിദത്ത കോളനി ഏതെങ്കിലും മരത്തിന്റെ പൊത്തുകളിൽ നിന്നോ വീടിന്റെ തറ കല്ലിൽ നിന്നോ അവ പൊളിച്ചു എടുക്കാം.
2. കാലി കൂടുകൾ ഉണ്ടാക്കി പ്രവേശന കവാടത്തിൽ മെഴുക്‌തേച്ചു വീടിനു ചുറ്റും കെട്ടി തൂക്കിയാൽ സെറ്റ് പിരിഞ്ഞുവരുന്ന കോളനികൾ വന്നുകയറും ( കലങ്ങൾ, ചെടിച്ചട്ടി , തടികൊണ്ടുള്ള പെട്ടി , മുള കൈമുട്ടിന്റെ നീളത്തിൽ മുറിച്ചു രണ്ടുവശങ്ങളും ചിരട്ടവേച്ചടച്ചു മെഴുകുതേച്ചു വെക്കാം , മിനറൽ വാട്ടർ കുപ്പികൾ കറുത്ത തുണിയോ കറുത്ത പ്ലാസ്റ്റിക്കോ ഉപയോഗിച്ച് പൊതിഞ്ഞു വെളിച്ചം കടക്കാത്തരീതിയിൽ ആക്കിയിട്ടു അടപ്പിൽ ദ്വാരം ഇട്ടു മെഴുകുതേച്ചു കെട്ടിത്തൂക്കുക എന്നിങ്ങനെ ഏതു രീതിയിലും പരീക്ഷിക്കാം )
3.കെണിക്കൂടുകൾ വെച്ച് കോളനി സ്വന്തമാക്കാം പക്ഷെ കുറച്ചു കാലതാമസം നേരിടും എന്നുമാത്രം.
4. കെണിക്കൂടുകൾ വെച്ച് 6 മാസം ആയിട്ടും വിജയിച്ചില്ല. അതിൽ പൂമ്പൊടിയും തേനും മാത്രമേ ഉള്ളുവെങ്കിലും മറ്റൊരു കൂട് ഉണ്ടെങ്കിൽ അതിൽ നിന്നും പുതിയതും പഴയതുമായ കുറച്ചുമുട്ടകൾ എടുത്ത് ഈ കൂട്ടിൽ വെച്ചശേഷം കെണിക്കൂടിന്റെ പുറകുവശത്തെ ട്യൂബ് ഊരിവിടുക. പുറത്തുപോയ എല്ലാ ഈച്ചകളും ഇതിൽ കയറിക്കോളും രാത്രി ഈ കൂട് അവിടെനിന്നും മാറ്റി സ്ഥാപിച്ചാൽ ഒരു കൂട് സ്വന്തമാകും.
5. സ്വന്തമായി ഒരു കുടുണ്ടെങ്കിൽ എല്ലാവർഷവും സെറ്റ് പിരിച്ചു മറ്റൊരുകോളനി സ്വന്തമാക്കാം.
6. സ്വന്തമായി ഒരു കുടുണ്ടെങ്കിൽ അതിൽ നിന്നും പുതിയതും പഴയതുമായ കുറച്ചുമുട്ടകൾ എടുത്ത് പുതിയ കൂട്ടിൽ വെച്ചശേഷം ഏതെങ്കിലും പ്രകൃതിദത്ത കോളനിയിൽ നിന്നും അതിന്റെ കല്ലിൽ ചുറ്റികവെച്ചിടിച്ചു ഈച്ചകളെ കുപ്പിയിൽ കയറ്റി ഈ മുട്ടവെച്ച കുടിനകത്തേക്കോ കൂടിന്റെ മുന്നിലോ തുറന്നുവിട്ടാൽ അവ ആ കൂട്ടിൽ കയറും അങ്ങനെ ഒരു കോളനി സ്വന്തമാക്കാം.
NB : മറ്റൊരു കൂട്ടിൽ നിന്നും പുതിയതും പഴയതുമായ കുറച്ചുമുട്ടകൾ എടുത്ത് വെച്ചുള്ള പരീക്ഷണം എപ്പോളും വിജയിക്കണം എന്നില്ല. റാണി മുട്ട കണ്ടിട്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ വിജയിക്കും. ഇതിനെക്കുറിച്ചു നല്ല അറിവില്ലാത്തവർ ചെയ്യാൻ ശ്രമിക്കരുത് ഉള്ള കോളനി കൂടി നഷ്ടമാകും.
കൂടുതൽ അറിവുകൾ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക ചാനൽ. അല്ലാത്തവർ ആവശ്യം ഉള്ള വിഡിയോകൾ കണ്ട് സ്വന്തം കാര്യം നോക്കി പോകുവാ
എന്റെ വാട്സാപ്പ് നമ്പർ സംശയങ്ങൾ ചോദിക്കാം
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
വിനീഷ് രാജൻ പ്രക്കാനം.
വിനീഷ് രാജൻ പ്രക്കാനം.
=======================================
കൂടുതൽ വീഡിയോസ് കാണാൻ :
എന്റെ ഫേസ്ബുക്ക് പേജുകൾ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ